Posts

Showing posts from March, 2021

ഗ്രൂക്കോസും,ചക്കപ്പഴവും,നിസർഗയും....

Image
2021 മാർച്ച് 23 ഒത്തിരി പ്രതീക്ഷയോടെയാണ് ഇന്ന് കോളേജിൽ എത്തിയത്.ഇന്ന് സീനിയേഴ്സിന്റെ വക ഞങ്ങൾക്ക് freshers day ആയിരുന്നു. Glucose എന്ന് പേര് നൽകിയ പരിപാടിയുടെ പേരിനെ അന്വർത്തമാക്കാനെന്നോണം Glucose നൽകി അവർ ഞങ്ങളെ സ്വീകരിച്ചു😊 റേഡിയോയിൽ മാത്രം പരിചിതമായ ശബ്ദത്തിനുടമ RJ Unni ആയിരുന്നു അതിഥി. അദ്ദേഹം പങ്കുവച്ച അനുഭവം അധ്യാപകവൃത്തിയുടെ മഹത്വം വെളിപ്പെടുത്തി.ഞങ്ങൾ ക്ഷീണിതരാകാതിരിക്കാൻ ലഘുഭക്ഷണവും ഒരുക്കിയിട്ടുണ്ടായിരുന്നു😋. ചക്കപ്പഴം  എന്ന section നിൽ സ്റ്റേജിൽ അവതരിപ്പിക്കാൻ ഞങ്ങളോരോരുത്തർക്കും ഓരോ task തന്നു.സ്റ്റേജിൽ dance ചെയ്യാൻ ആയിരുന്നു എനിക്ക് കിട്ടിയ task.ചക്കപ്പഴം section തീർന്നെങ്കിലും ചക്ക അരക്ക് പോലെ ആ മധുര ഓർമ്മകൾ ഹൃദയത്തിൽ ഒട്ടിപിടിച്ചിട്ടുണ്ട്.❤ കോളേജ് യൂണിയൻ നിസർഗയുടെ flash mob ഉം, പേരും ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.നാളെത്തെ യൂണിയൻ inaguration നായി പ്രതീക്ഷയോടെ കാത്തിരുന്നു.😊 ഇന്നത്തെ മൊഴി മുത്ത്........................ " Peace begins with smile." - St Mother Theresa. 

Hetrogeneity ക്ലാസ്സ് മുറികളെ Homogeneity ആക്കാം............🤗

Image
2021 മാർച്ച് 22 പ്രാർത്ഥനയോടെ ആരംഭിച്ച നല്ല ദിനം. മായ ടീച്ചറുടെ ക്ലാസ്സിൽ cultural diffusion, Enculturation, Aculturation,cultural inertia യിലൂടെ ഞങ്ങൾ കടന്നു പോയി. ഇംഗ്ലീഷ് ഓപ്ഷണലിന്റെ സെമിനാർ പ്രസൻറ്റേഷനും നടന്നു. തുടർന്ന് വന്ന പ്രിൻസിപ്പൽ സാറിന്റെ  ക്ലാസ്സിൽ heterogeneity നിഴലിക്കുന്ന ക്ലാസ് മുറികളെ homogeneity ആക്കുവാനുള്ള ദൗത്യം ഞങ്ങൾ ഏറ്റെടുത്തു. ഓപ്ഷണൽ ക്ലാസ്സ് Aims & objectives മനസ്സിൽ പതിഞ്ഞ വേദിയായി. ലൈബ്രറിയിലെ പുസ്തകങ്ങളോട് തെല്ല് നേരം സംഭാഷണം നടത്തി ഞാനിറങ്ങി.ജീവിതത്തിൽ ഏത് സാഹചര്യങ്ങളിലും മുന്നോട്ട് പോകാനുള്ള അനുഭവപാഠങ്ങൾ തെയോഫിലോസ് എനിക്ക് പ്രദാനം ചെയ്യുന്നു എന്ന ചാരിതാർഥ്യത്തോടെ ഇന്നത്തെ ചിതറിയ ചിന്തകൾക്ക് വിരാമം കുറിക്കുന്നു......... ഇന്നത്തെ മൊഴി മുത്ത്................... " Winners are not those never fail,but those who never quit." - APJ Abdul Kalam. 

Insight In-depth.........😊

Image
2021 മാർച്ച് 21 നല്ലൊരു ഞായറാഴ്ച.വൈകിട്ട് ഗ്രൂപ്പിൽ കയറിയപ്പോഴാണ് Insight Indepth ന്റെ webinar details കണ്ടത്.6.15 ന് തുടങ്ങി 7.45 ന് അവസാനിക്കുന്ന ക്ലാസ്. പലപ്പോഴും പങ്കെടുക്കാൻ ആഗ്രഹിച്ചിട്ടും സാധിക്കാതെ പോയ,അല്ലെങ്കിൽ നഷ്ടമാക്കിയ ക്ലാസ്സുകൾ............ ഇന്നെത്തായാലും ഞാൻ ക്ലാസ്സിൽ കയറി. Peet memorial training college principal Dr.Mariyamma Mathew Ma'am ആയിരുന്നു ക്ലാസ്സ് എടുത്തത്." Add on courses and value added courses" ആയിരുന്നു   വിഷയം.  അധ്യാപനം എന്ന വിളി തിരഞ്ഞെടുത്തിരിക്കുന്ന ഞാൻ subject knowledge ൽ മാത്രം competent ആയാൽ പോരാ എന്ന ബോധ്യം തന്നെ നല്ല ക്ലാസ്സ്.  സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുമ്പോൾ metacognitive skills ഉള്ള,മാറ്റത്തിന് കാരണമാകുന്ന നല്ല അധ്യാപികയായി തീരുവാനും ടീച്ചറുടെ വാക്കുകൾ പ്രചോദനമേകി. ❤ ഇനിയൊരിക്കലും Insight In-depth ന്റെ  ക്ലാസ്സുകൾ ഞാൻ നഷ്ടപ്പെട്ടുത്തില്ല എന്ന തീരുമാനത്തിലും ഞാൻ എത്തിയിരിക്കുന്നു.🤗 തെയോഫിലോസിലെ ഓരോ അവസരവും ജീവിതത്തിന് പുതിയ ദിശാബോധവും, വർണ്ണവും നൽകുന്നത് പോലെ.................❤

മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ ബഥനികുന്നിൽ.......💙 🌨🌨 💙

Image
2021 മാർച്ച് 19 പതിവിൽ നിന്ന് വ്യത്യസ്തമായ ദിവസമായിരുന്നു ഇന്ന്. Examination ന്റെ  Time management ആയിരുന്നു ഇന്നത്തെ duty.ഞാനും ശ്രുതിയും യഥാക്രമം ബെല്ലടിച്ച് ക്ലാസ്സുകൾക്ക് തുടക്കവും,ഒടുക്കവും കുറിച്ച് മുന്നോട്ട് പോകുമ്പോഴാണ് examiners ന് ചായ കൊടുക്കണം എന്ന duty കടന്ന് വന്നത്.പിന്നെ പേപ്പറും,ടൈമറും ബെഞ്ചിൽ വച്ചിട്ടൊരു പരക്കം പാച്ചിലായിരുന്നു ചായയും, പലഹാരവും കൊണ്ട് കൊടുക്കാനായി.വീണ്ടും പൂർവ്വ സ്ഥിതിയിലെത്തി.ഓട്ടപാച്ചിലിന്റെ ക്ഷീണമകറ്റാനായി നേരെ കാൻറ്റീനിലേയ്ക്ക്,വയറും മനസ്സും നിറച്ച് പ്രിയ കൂട്ടുകാരോടൊപ്പം സൈൽഫിയും. ഞങ്ങളുടെ സീനിയേഴ്സിൽ നല്ലൊരു ഭാഗവും KTET പാസ്സായതിന്റെ സന്തോഷത്തിനായി ക്രമീകരിച്ച പായസം നുണഞ്ഞ്,നേരെ മായ ടീച്ചറുടെ ക്ലാസ്സിലേയ്ക്ക്,ഇംഗ്ലീഷ് ഓപ്ഷണലിന്റെ സെമിനാർ ആയിരുന്നു. അതും കഴിഞ്ഞ് യൂണിയന്റെ മീറ്റിംഗും കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ പ്രതീക്ഷിക്കാത്ത അതിഥിയായി അവനെത്തി." പ്രണയമണി തൂവൽ പൊഴിയും പവിഴമഴ." പ്രതീക്ഷിക്കാതെ കടന്നു വന്ന ഈ അതിഥിയെ ഞങ്ങൾ  ഇരുകൈയും നീട്ടി സ്വീകരിച്ചു.അഖിലയുടെ ഫോണിൽ ഫോട്ടോ ഷൂട്ടും നടത്തി ഞങ്ങളിറങ്ങി. ഈയ...

ചിലോർക്ക് ശരിയാവും, ചിലോർക്ക് ശരിയാവൂല്ല....എനിക്ക് ശരിയാവും ഈ B.Ed..........😉

Image
2021 മാർച്ച് 18 സീനിയേഴ്സിന്റെ ധൃതിപിടിച്ച തയ്യാറെടുപ്പുകളും, അവരുടെ കൈയിലെ വർണ്ണാഭമായ പഠനോപകരണങ്ങളുമാണ് ഇന്നും കോളേജിലേക്ക് എന്നെ എതിരേറ്റത്.😊 ഒരു ഹൈസ്കൂൾ കുട്ടിയുടെ മനസ്സോടെ ഞാൻ രണ്ടാം ബെഞ്ചിൽ സ്ഥാനം പിടിച്ചു.ഓരോ activity ചെയ്യിക്കുമ്പോഴും ഞങ്ങളുടെ group ഒന്നാമതെത്തുവാനും,ചേച്ചിമാരുടെ കൈയിലെ മായ്ക്കുറബറും,പേനയും, ബലൂണും,മിഠായിയും, score coins ഉം ഒക്കെ കരസ്ഥമാക്കാനായി team spirit ഓടെ ശരവേഗത്തിൽ ഞങ്ങൾ activities പൂർത്തിയാക്കി.മായ്ക്കുറബർ കിട്ടാനായി ചാടി എഴുന്നേറ്റ് ചാർട്ട് ഒട്ടിക്കാൻ ചെന്ന പലരും " flower clap" കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതും സ്വാഭാവികം......😉 എന്നിരുന്നാലും തെയോഫിലോസിലെ പ്രിയപ്പെട്ട സീനിയേഴ്സ് ഞങ്ങൾക്ക് നൽകുന്ന സ്നേഹത്തിനും,support നും ഈ പ്രിയപ്പെട്ട ജൂനിയറിന്റെ സ്നേഹ വന്ദനം. ❤ .ഒഴിവു സമയത്തെ ആനന്ദപ്രദവും,മധുരവുമാക്കാൻ അഖിലയുടെ ഉണ്ണിയപ്പവും, നാരങ്ങാ മിഠായിയും.....😋😋😋 ഉച്ചയ്ക്ക് ശേഷം ജോജു സാറിന്റെ  Seminar presentation ആയി ഞങ്ങൾ ഓഡിറ്റോറിയത്തിൽ എത്തി. ഹൃദയമിടിപ്പിന്റെ ധ്വനി അടുത്തിരിക്കുന്ന ആൻസി കേൾക്കുന്നുണ്ടാവുമോ എന്ന...

Resilience.......Bouncing back.

Image
2021 മാർച്ച് 17 കോളേജിൽ   എത്തിയതും  കണ്ടത് ചാർട്ടുകളും,models ഉം,record ഉം ഒക്കെയായി ഓടി നടക്കുന്ന സീനിയേഴ്സിനെ ആണ്.ആ സ്ഥാനത്ത് എന്നെ സങ്കൽപ്പിച്ച് തെല്ലൊരു ഞെട്ടലോടും,കൗതുകത്തോടും ഞാൻ ക്ലാസ്സിൽ ഇരുന്നു. എത്ര ഭംഗിയായും,ആകർഷികമായുമാണ് ഓരോരുത്തരും ക്ലാസ് എടുക്കുന്നത്. ഞങ്ങൾക്ക് സമ്മാനമായി fruits ഉം,cake ഉം,ice cream ഉം ഒക്കെ തന്നാണ് ചേച്ചിമാർ മടങ്ങിയത്.കുറച്ച് നേരത്തേക്കാണെങ്കിലും പഴയ സ്കൂൾ കുട്ടിയായി എന്നെ മാറ്റിയ നല്ല നിമിഷങ്ങൾ...........❤ ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളിൽ നിന്നുള്ള bounce back ഞങ്ങളുടെ ഹൃദയത്തിൽ എഴുതിയ മായ ടീച്ചർ...........പ്രിയ സുഹൃത്ത് ഫാത്തിമയുടെ അനുഭവം ഹൃദയത്തിൽ വിങ്ങലായെങ്കിലും ജീവിതവൈതരണികൾക്ക് ആത്മവിശ്വാസത്തിന്റെയും, ആത്മാഭിമാനത്തിന്റെയും ചിറക് നൽകാൻ കരുത്തേകി.😊 ജിബി ടീച്ചർ നടത്തിയ partner റെ കണ്ട്പിടിക്കൽ മത്സരത്തിൽ ശിവനായ ഞാൻ പാർവതിയെ തേടി അലഞ്ഞു.....അലച്ചിലും പാർവതി വിളിയും അവസാനിച്ചത് ദീപ എന്ന പാർവതിയെ കണ്ടെത്തിയപ്പോൾ........ ആകെ മൊത്തം total അടിപൊളി ദിവസം ആയിരുന്നു ഇന്ന്. കോളേജിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പ...

School Induction @ Navajeevan Bethany Vidyalaya.......Day - 1 ❤

Image
2021 മാർച്ച് 9 പുത്തൻ പ്രതീക്ഷകളുമായി ഞങ്ങൾ 13 പേരും നവജീവൻ ബഥനി വിദ്യാലയത്തിൽ എത്തി ചേർന്നു. പ്രിൻസിപ്പൽ Shahna ടീച്ചറും, മറ്റദ്യാപകരും ഒത്തിരി സ്നേഹത്തോടെ ഞങ്ങളെ സ്വീകരിച്ചു.കുട്ടികളുടെ അഭാവം തെല്ലൊന്നുമല്ല ഞങ്ങളെ നിരാശപ്പെടുത്തിയത്.എങ്കിലും ഒത്തിരി സന്തോഷത്തോടെ ഞങ്ങൾ സ്കൂളും,ചുറ്റുപാടും ആസ്വദിച്ചു. പ്രകൃതി രമണീയമായ സ്കൂൾ എന്റെ ഉള്ളിൽ ആനന്ദത്തിന്റെ കുളിർ മഴയായി പെയ്തിറങ്ങി.വളരെ നല്ല  infrastructure സ്കൂളിൽ ദൃശ്യമായി. സ്കൂളും പരിസരവും കണ്ട് ക്ഷീണിച്ചു വന്ന ഞങ്ങൾക്കായി ചായയും, പരിപ്പുവടയും 😋 ഒരുക്കിയിട്ടുണ്ടായിരുന്നു സ്നേഹമുള്ള സ്കൂൾ അധികൃതർ. 😊 എനിക്കീ induction പ്രോഗ്രാമിലൂടെ 13 സുഹൃത്തുക്കളെ കൂടി ലഭിച്ചു.😘. ഒത്തിരി സന്തോഷം നൽകിയ ദിനം: വീണ്ടും സ്കൂൾ ജീവിതത്തിന്റെ നിറമുള്ള ഓർമ്മകളിലേയ്ക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി............... നാളെ വീണ്ടും കാണാം എന്ന വാഗ്ദാനവുമായി നവജീവന്റെ ഇടനാഴികളോട് ഞാൻ യാത്ര പറഞ്ഞു............... ഇന്നത്തെ മൊഴി മുത്ത്.................... " Train your mind to see something good in everything. " - Gautama Buddha.

കോളേജ് യൂണിയൻ 😊

Image
2021 മാർച്ച് 8 പ്രാർത്ഥനയോടെ ആരംഭിച്ച ദിനം. ജിബി ടീച്ചറുടെ ക്ലാസ്സ് adjustment process ആയിരുന്നു ചർച്ചാ വിഷയമാക്കിയത്.' Bloom where you planted'  എന്നതായിരുന്നു എന്ന്നെ ഏറെ സ്വാധീനിച്ചത്.  മായ ടീച്ചറുടെ ക്ലാസ്സിൽ humanism ആയിരുന്നു   സംവദിക്കപ്പെട്ടത്.' Be the reason someone's smile, be the reason some feels loved and believe in goodness of mankind എന്നതാണ് എന്നെ ആകർഷിച്ച ക്ലാസ്സിലെ ഭാഗം.  Optional ക്ലാസ്സിൽ ഞങ്ങളുടെ പ്രതിനിധികളെ ഞങ്ങൾ തിരഞ്ഞെടുത്തു.Non projected aids ജോജു സാറിന്റെ ക്ലാസ്സിൽ ചർച്ചാ വിഷയമായി.  വൈകുന്നേരം അസംബ്ലി കൂടി യൂണിയൻ ഭാരവാഹികളെ അഭിനന്ദിച്ചു.  നാളെ മുതൽ school induction ആരംഭിക്കുകയാണ്.ഒത്തിരി പ്രതീക്ഷയോടൊപ്പം തെല്ലൊരാകുലതയും മനസ്സിൽ ഉണ്ട്..... ഇന്നത്തെ മൊഴി മുത്ത്.................... " Starting trouble is the serious threat that takes away from your success. " 

School Induction വന്നെത്തി.....😉

Image
2021 മാർച്ച് 5 സീനിയേഴ്സിന്റെ മികച്ച കൗതുകകരമായ ക്ലാസ്സുകൾ ആയിരുന്നു ഉച്ച വരെ. ഉച്ചയ്ക്ക് ശേഷം രഞ്ജിനി Ma'am ഞങ്ങളെ MTTC Library യുടെ അനന്ത സാധ്യതകളിലേയ്ക്ക് കൂട്ടി കൊണ്ട് പോയി.💙 ആദ്യ വെള്ളിയാഴ്ചയിലെ പരിശുദ്ധ കുർബാനയിൽ സംബന്ധിക്കാൻ സാധിച്ചു. 🙏 School Induction ന് പോകാനായി ഓരോരുത്തർക്കും സ്കൂൾ ലഭിച്ചു.എനിക്ക് നവജീവൻ ബഥനി വിദ്യാലയമാണ് ലഭിച്ചത്.ഒത്തിരി പ്രതീക്ഷയോടെ വരും ദിനത്തിനായി കാത്തിരിക്കുന്നു..............😘 പുത്തൻ പ്രതീക്ഷകളും,പുതിയ ചിന്തകളും ജോലിത്തിരക്കുകളുമായി മുന്നോട്ട് നീങ്ങുന്നു...................😉 ഇന്നത്തെ മൊഴി മുത്ത്..................... " Education is not preparation for life. Education is life itself. " - John Dewey. 

RAMAFI 2K21 : ശാസ്ത്രദിനാഘോഷം....

Image
2021 മാർച്ച് 4 പ്രതീക്ഷയുടെ പൊൻ ദിനം. സീനിയേഴ്സ് ഞങ്ങൾക്കായി മികച്ച ക്ലാസ്സുകൾ എടുത്തു. ഓരോരുത്തരുടെയും ക്ലാസ്സുകൾ വളരെ നല്ല അനുഭവങ്ങൾ സമ്മാനിച്ചു.  ശാസ്ത്ര ദിനാഘോഷങ്ങൾ തെയോഫിലോസിനെ സുന്ദരമാക്കി.Natural science നെ പ്രതിനിധീകരിച്ച് Anchoring നടത്താനും, ക്വിസ് conduct ചെയ്യാനും എനിക്ക് ലഭിച്ച അവസരത്തെ ഓർത്ത് സന്തോഷിക്കുന്നു.......😊 എന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷം പ്രദാനം ചെയ്ത science day celebrations ഉം ഇതായിരുന്നു. അങ്ങനെ ഒരു നല്ല ദിനം കൂടി ഇവിടെ കൊഴിയുന്നു....🤗 ഇന്നത്തെ മൊഴി മുത്ത്.................... " The most beautiful thing you can wear is confidence. " - Blake Lively.

Investing Inside.....💙

Image
2021മാർച്ച് 3 English   ഓപ്ഷണലിന്റെ അസംംബ്ലിയോടെ ആരംഭിച്ച നല്ല ദിനം. ഓപ്ഷണൽ ക്ലാസ്സ് microteaching വേദിയായി.Froebel's educational ideas ആയിരുന്നു ആൻസി ടീച്ചറുടെ ക്ലാസ്സിലെ ചർച്ചാ വിഷയം. Pragmatism ത്തിന്റെ വിവിധ തലങ്ങളിലൂടെ മായ ടീച്ചറുടെ ക്ലാസ്സും വന്നെത്തി. Audio visual aids ആയിരുന്നു ജോജു സാറിന്റെ ക്ലാസ്സിൽ സംവദിക്കപ്പെട്ടത്. Investing inside എന്ന മഹത്തായ ആശയവും ഈ ക്ലാസ് ഞങ്ങൾക്ക് പ്രദാനം ചെയ്തു. 💙 തെയോഫിലോസിലെ ഓരോ നവ്യാനുഭവങ്ങളെയും നുകർന്ന് ഞാനും മുന്നോട്ട് നീങ്ങുന്നു.😉 ഇന്നത്തെ മൊഴി മുത്ത്.................. "Do it now. "              - Dr APJ Abdul Kalam. 

The leader without any title..........

Image
2021 മാർച്ച് 2 മാർച്ച് മാസത്തിലെ രണ്ടാമത്തെ ദിനം. ഓൺലൈൻ ക്ലാസ്സായിരുന്നു.ഗൂഗിൾ മീറ്റിലൂടെ ആദ്യം മുന്നിലെത്തിയത് ജോജു സാറിന്റെ ക്ലാസ് ആയിരുന്നു.  Practicum ത്തിന്റെ steps വളരെ വ്യക്തമായി സാർ വിശദീകരിച്ചു തന്നു.ജീവിത യാത്രയിൽ peak experiences നെ ചേർത്ത് പിടിച്ചു മുന്നോട്ട് നീങ്ങാൻ സാറിന്റെ  വാക്കുകൾ പ്രചോദനമേകി. 😊 Personality development ചർച്ച ചെയ്യപ്പെട്ട ജിബി ടീച്ചറുടെ ക്ലാസ്സിൽ, leader without any title ആകാനുള്ള പ്രേരണ ലഭിച്ചു. Do it now എന്ന Abdul Kalam ന്റെ വാക്കുകൾ ,മുന്നോട്ട് കുതിക്കാനും അഗ്നി ചിറകുകൾ നൽകുന്നു.പുതിയ പ്രതീക്ഷയുടെ നാമ്പുകൾ എന്നിൽ മുളപ്പിച്ച പ്രിയ ജിബി ടീച്ചറിന് നന്ദി.....❤ Sub skills of explaining and Sub skills of demonstration ചർച്ച ചെയ്യപ്പെട്ട ഓപ്ഷണൽ ക്ലാസ്സ് നല്ല അധ്യാപകരാകുവാനുള്ള യാത്രയിൽ കൈതാങ്ങായി...........😊 ഇന്നത്തെ മൊഴി മുത്ത്................... " Nothing else can form a miracle for you.your self trust helps you to do great things. "

Microteaching ദിനങ്ങൾ...............❤

Image
2021 മാർച്ച് 1 പ്രാർത്ഥനയോടെ ആരംഭിച്ച മാർച്ച് മാസത്തിലെ ആദ്യ ദിനം. Optional ക്ലാസ്സ്, microteaching വേദിയായി മാറിയപ്പോൾ, ഓരോ കൂട്ടുകാരിലും നല്ല അധ്യാപകരെ ഞാനും തിരിച്ചറിഞ്ഞു.😊 ഞാൻ Digestive System ആയിരുന്നു ക്ലാസ്സ് എടുത്തത്.....വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു. അധ്യാപക ജീവിത യാത്രയിലെ തിളക്കമാർന്ന ഒരേട് കൂടി......❤ ബനഡിക്ട് സാറിന്റെ microteaching ക്ലാസ്സിൽ subskill : Questioning ലൂടെയാണ് കടന്നു പോയത്. Questioning എന്ന വലിയ skill ന്റെ ആഴത്തിലേയ്ക്ക് സാറിന്റെ ക്ലാസ് ഞങ്ങളെ കൂട്ടി കൊണ്ട് പോയി. ഇന്നത്തെ ദിനം തന്ന അനുഭവങ്ങളെ ഓർമ്മ പുസ്തകത്തിൽ രേഖപ്പെടുത്തി ഇന്നിനോട് വിട പറയുന്നു............🤗 ഇന്നത്തെ മൊഴി മുത്ത്...................... "First think, second believe, third dream and finally dare. " - Walt Disney. 

Skills സിലൂടെയും, Sub skills സിലൂടെയും ഒരു യാത്ര.........................

Image
2021 ഫെബ്രുവരി 25 പ്രാർത്ഥനയോടെ ആരംഭിച്ച നല്ല ദിനം. Optional ക്ലാസ്സിൽ ചർച്ചാ വിഷയമായത് multi dimentional aspects of teaching ആയിരുന്നു. Behaviorism,cognitivism,constructivism ത്തിലൂടെ കടന്നു പോയ ക്ലാസ്സിൽ Teaching skills ഉം ചർച്ചാ വിഷയമായി. ബനഡിക്ട് സാറിന്റെ ക്ലാസ്സിൽ sub skills : set induction നിലൂടെയും, stimulus variation നിലൂടെയുമാണ്  ക്ലാസ്സ് സഞ്ചരിച്ചത്. ഒരു നല്ല അധ്യാപികയാകുവാനുള്ള ചുവടുകൾക്ക് ശക്തി പകർന്നു കൊണ്ട് കൂടെ MTTC യിലെ പ്രിയ അധ്യാപകരും.....................❤ ജീവിതവീഥിയിലെ ഈ നറുപുഷ്പത്തെ കൂടെ കൂട്ടി ഞാനും മുന്നോട്ട് നീങ്ങുന്നു. പുതിയൊരു ഉൾവിളിയോടെ........... ഇന്നത്തെ മൊഴി മുത്ത്.................. " Do small things with great love."                              - St Mother Theresa. 

Resilience...........

Image
2021 ഫെബ്രുവരി 24 പ്രതീക്ഷയുടെ നറുമണം വീശിയ നല്ല ദിനം. ബനഡിക്ട് സാറിന്റെ microteaching ക്ലാസ്സ് microteaching ന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്ന് പോയി. 'Don't be a fish out of the water.' എന്ന concept ആണ് എന്നെ ഏറെ സ്വാധീനിച്ചത്.😊 ജിബി ടീച്ചറുടെ ക്ലാസ്സിൽ  learner factors ആണ് ചർച്ച ചെയ്യപ്പെട്ടത്. ചാർളി ചാപ്ലിന്റെ കണ്ണീരണിയിക്കുന്ന ജീവിത കഥയിൽ നിന്ന് Resilience എന്ന വലിയ ജീവിത പാഠവും ഞങ്ങൾ തിരിച്ചറിഞ്ഞു.  ആൻസി ടീച്ചറുടെ ക്ലാസ്സ് Technology പൂർത്തിയാക്കി, Philosophy യിലേക്ക് കടന്നു. അതോടൊപ്പം പതിവുപോലെ ചോദ്യങ്ങൾ ചോദിക്കാനും മറന്നില്ല.😉 മായ ടീച്ചറുടെ ക്ലാസ് pragmatism ആണ് ചർച്ച ചെയ്തത്. ഉച്ച മയക്കത്തിലായിരുന്ന ഞങ്ങളെ ഒരു താരാട്ട് പാട്ടിലൂടെ ടീച്ചർ ഉണർത്തി.പിന്നീട് ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഓമനത്തിങ്കൾ   കിടാവോ ......പാടി.❤ ജോജു സാർ principles of teaching aid construction സംവദിച്ചു. അതോടൊപ്പം ചെറിയ കാര്യങ്ങളിൽ വിശ്വസ്തരാകുവാനുള്ള ആഹ്വാനവും സാറിന്റെ ക്ലാസ്സ് പ്രദാനം ചെയ്തു. 😊 ഇന്നത്തെ മൊഴി മുത്ത്..................... " The best teachers are those who show you w...