മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ ബഥനികുന്നിൽ.......💙 🌨🌨 💙

2021 മാർച്ച് 19
പതിവിൽ നിന്ന് വ്യത്യസ്തമായ ദിവസമായിരുന്നു ഇന്ന്. Examination ന്റെ  Time management ആയിരുന്നു ഇന്നത്തെ duty.ഞാനും ശ്രുതിയും യഥാക്രമം ബെല്ലടിച്ച് ക്ലാസ്സുകൾക്ക് തുടക്കവും,ഒടുക്കവും കുറിച്ച് മുന്നോട്ട് പോകുമ്പോഴാണ് examiners ന് ചായ കൊടുക്കണം എന്ന duty കടന്ന് വന്നത്.പിന്നെ പേപ്പറും,ടൈമറും ബെഞ്ചിൽ വച്ചിട്ടൊരു പരക്കം പാച്ചിലായിരുന്നു ചായയും, പലഹാരവും കൊണ്ട് കൊടുക്കാനായി.വീണ്ടും പൂർവ്വ സ്ഥിതിയിലെത്തി.ഓട്ടപാച്ചിലിന്റെ ക്ഷീണമകറ്റാനായി നേരെ കാൻറ്റീനിലേയ്ക്ക്,വയറും മനസ്സും നിറച്ച് പ്രിയ കൂട്ടുകാരോടൊപ്പം സൈൽഫിയും.
ഞങ്ങളുടെ സീനിയേഴ്സിൽ നല്ലൊരു ഭാഗവും KTET പാസ്സായതിന്റെ സന്തോഷത്തിനായി ക്രമീകരിച്ച പായസം നുണഞ്ഞ്,നേരെ മായ ടീച്ചറുടെ ക്ലാസ്സിലേയ്ക്ക്,ഇംഗ്ലീഷ് ഓപ്ഷണലിന്റെ സെമിനാർ ആയിരുന്നു. അതും കഴിഞ്ഞ് യൂണിയന്റെ മീറ്റിംഗും കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ പ്രതീക്ഷിക്കാത്ത അതിഥിയായി അവനെത്തി." പ്രണയമണി തൂവൽ പൊഴിയും പവിഴമഴ." പ്രതീക്ഷിക്കാതെ കടന്നു വന്ന ഈ അതിഥിയെ ഞങ്ങൾ 
ഇരുകൈയും നീട്ടി സ്വീകരിച്ചു.അഖിലയുടെ ഫോണിൽ ഫോട്ടോ ഷൂട്ടും നടത്തി ഞങ്ങളിറങ്ങി.
ഈയാഴ്ച്ചയിലെ അവസാന ദിവസവും കൊഴിയുമ്പോൾ,ഉള്ളിലെവിടെയോ ഒരു നോവ്, 2 ദിവസം തെയോഫിലോസിലെത്താൻ കഴിയില്ലല്ലോ എന്നോർത്ത്......😔

തെയോഫിലോസ് എനിക്ക് സമ്മാനിച്ച അനുഭവങ്ങളുടെയും,നന്മയുടെയും ജീവിതപാഠങ്ങളെ ചേർത്തണച്ച് മഴയിൽ കുതിർന്ന ബഥനി കുന്നിൽ നിന്ന് ഞാൻ ഇറങ്ങി.........................

ഇന്നത്തെ മൊഴി മുത്ത്...................

" Keep your eyes on stars and your feet on ground. " - Theodore Roosevelt.

Comments

Post a Comment

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊