വൈവിധ്യമാർന്ന ക്ലാസ്സ് മുറികൾ..........
2021 ജനുവരി 29 കോളേജ് ചാപ്പലിലെ ഹൃദയസ്പർശിയായ പ്രാർത്ഥനയോടെ ഇന്നത്തെ ദിനത്തിന് ആരംഭം കുറിച്ചു. ക്ലാസ്സ് മുറികളിലെ വൈവിധ്യമാർന്ന ജീവിതങ്ങളെ ടീച്ചർ സ്ക്രീനിൽ കാണിച്ചപ്പോൾ തെല്ല് കൗതുകത്തോടെ ഞാനതിൽ നോക്കിയിരുന്നു. പ്രതിസന്ധികളാകുന്ന തിളച്ച വെള്ളത്തിൽ മൃദുവാകുന്ന ക്യാരറ്റോ, കഠിനമാകുന്ന മുട്ടയോ ആകാതെ ഒരു കാപ്പിക്കുരുവായി സ്വയം ഇല്ലാതായി ചുറ്റുമുള്ളവർക്ക് രുചിയും, നിറവും, സൗരഭ്യവും നൽകുന്ന ജീവിതമാകുവാൻ ടീച്ചറുടെ വാക്കുകൾ പ്രചോദനമേകി. ആൻസി ടീച്ചറുടെ ക്ലാസ്സിൽ മുൻ ദിനങ്ങളിലെ പഠനഭാഗങ്ങൾ റിവിഷൻ നടത്തിയ ശേഷം, പിയാഷെയുടെ തിയറിയുടെ educational implications ചർച്ച ചെയ്തു. ജിബി ടീച്ചർ പറഞ്ഞ ഹിറ്റ്ലരുടെ ആത്മകഥയുടെ ഭാഗം എന്റെ ഹൃദയത്തെ സ്പർശിച്ചു.ഒരു കുട്ടിയുടെ രൂപീകരണത്തിനുള്ള കുടുംബത്തിന്റെയും, സമൂഹത്തിന്റെയും പങ്ക് എത്രയാണെന്ന് ഈ പച്ചയായ ജീവിതാനുഭവം നമ്മെ ഓർമ്മപ്പെടുത്തുന്നു. Digital Era യിൽ അധ്യാപകരുടെ പങ്കിനെ കുറിച്ച് ചർച്ച ചെയ്ത ജോജു സാറിന്റെ ക്ലാസ്സിലൂടെ Techno Teachers ആകാനുള്ള ആഹ്വാനവും ലഭിച്ചു. ഓപ്ഷണൽ ക്ലാസ്സിൽ പുസ്തകങ്ങളുടെ ലോകത്തേക്ക് ഞങ്ങൾ...