Posts

Showing posts from February, 2021

വ്യത്യസ്തരാകാം ഈ ജീവിത യാത്രയിൽ.

Image
2021 ഫെബ്രുവരി 22 പ്രതീക്ഷാ പൂർണ്ണമായ ഒരു  ദിനം കൂടി. Learning process ചർച്ച ചെയ്യപ്പെട്ട ജിബി ടീച്ചറുടെ ക്ലാസ്സിൽ ജീവിത വിജയത്തിനാവശ്യമായ Universal laws ഉം ടീച്ചർ പങ്കുവച്ചു. ജീവിതത്തിന്റെ പ്രതിസന്ധികളിൽ നിശബ്ദമായി മുന്നോട്ട് പോയി വിജയം വരിക്കുവാനുള്ള  Swan effect എന്നെ ഒത്തിരി സ്വാധീനിച്ചു.❤ മായ ടീച്ചറുടെ ക്ലാസ്സിൽ ചർച്ചാവിഷയമായത് Teaching Methods ആയിരുന്നു. നല്ല അധ്യാപന രീതിയിലൂടെ മുന്നിലിരിക്കുന്ന കുഞ്ഞുങ്ങളുടെ ഹൃദയത്തിലേയ്ക്കിറങ്ങി ചെല്ലുന്ന അധ്യാപകരായി തീരുവാൻ ടീച്ചറുടെ വാക്കുകൾ പ്രചോദനമേകി. 💙 ആൻസി ടീച്ചർ ടെക്നോളജി ആണ് ഇന്ന് കൈകാര്യം ചെയ്തത്. ആശയവിനിമയത്തിന്റെ വിവിധ തലങ്ങളും,പ്രക്രിയകളും ക്ലാസ്സിൽ ചർച്ചാ വിഷയമായപ്പോൾ നല്ല വക്താക്കളാകാനുള്ള വിളിയും ഞങ്ങൾ തിരിച്ചറിഞ്ഞു. 🤗 പ്രിയ സുഹൃത്ത് ആൻസിയുടെ ബർത്ത്ഡേ ആഘോഷം ഇന്നിന് മധുരമേകി.😋 ജോജു സാറിന്റെ ക്ലാസ്സിൽ Teaching aids in education ആണ് സംവദിക്കപ്പെട്ടത്. ജീവിതയാത്രയിൽ വ്യത്യസ്തരാകാനും ,വിജയികളാകാനും സാറിന്റെ വാക്കുകൾ പ്രചോദനമേകി.😊 ഇന്നിന്റെ ഒരുപിടി ഓർമകളുമായി നാളെയെ വരവേൽക്കാൻ ഇന്നത്തെ ചിന...

ചെറിയ കാര്യങ്ങളിലെ വലിയ സന്തോഷങ്ങൾ.........💙😊💚😊❤

Image
2021 ഫെബ്രുവരി 19 പ്രതീക്ഷാനിർഭരമായ പുതിയ ദിനം കൂടി.പ്രാർത്ഥനയോടെ ആരംഭിച്ചു.  ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ മായ ടീച്ചറുടെ വാക്കുകൾ പ്രചോദനമേകി. ❤ Schools of psychology യും, Edgar Dale's cone of experience സും യഥാക്രമം അർച്ചന ടീച്ചറും, ജോജു സാറും ഭംഗിയായി സമർഥിച്ചു.🤗 നല്ല അധ്യാപകരാകണമെങ്കിൽ ആദ്യം നല്ല പഠിതാവാകണമെന്ന് സൂചിപ്പിച്ച ബനഡിക്ട് സാറിന്റെ ക്ലാസ്സിൽ, first child,middle child,younger child എന്നീ ഗ്രൂപ്പുകളിലൂടെ ഞങ്ങളുടെ നേട്ടങ്ങളും കോട്ടങ്ങളും ഞങ്ങളിലൂടെ തിരിച്ചറിയുവാൻ അവസരം ലഭിച്ചു. Root system strong ആയ,K - 12 competent ആയ,സമർപ്പണ ബോധമുള്ള അധ്യാപകരായി തീരുവാൻ സാറിന്റെ  വാക്കുകൾ പ്രചോദനമേകി.........💙 ഈ ആഴ്ചയിലെ അവസാന ദിനവും ഇവിടെ കൊഴിയുന്നു.....അടുത്ത ആഴ്ചയിലേയ്ക്കുള്ള ജോലികളും, പ്രതീക്ഷയുമായി വീണ്ടും യാത്ര തുടർന്നു................ ഇന്നത്തെ മൊഴി മുത്ത്................. " Peace begins with smile." - St Mother Theresa.

ചിരിയിലൂടെ ചിന്തയിലേയ്ക്ക്..........😀❤

2021 ഫെബ്രുവരി 18 യോഗാ ക്ലാസ്സോടെ ആരംഭിച്ച നല്ല ദിനം. Eye & Neck exercises ആയിരുന്നു ഇന്നത്തെ താരം.അതിനുശേഷം മായ ടീച്ചറുടെ ക്ലാസ്സിൽ Realism ത്തിലേക്ക് ഒരു ചുവട് വച്ചു.🤗 ആൻസി ടീച്ചറും, അർച്ചന ടീച്ചറും യഥാക്രമം language theories ഉം,schools of psychology ഉം രസകരമായ ഉദാഹരണങ്ങളോടെ ക്ലാസ്സിൽ അവതരിപ്പിച്ചു.😘 ചിരിയിലൂടെ ചിന്തയിലേയ്ക്ക് നയിച്ച ജിബി ടീച്ചറുടെ ക്ലാസ്സ് learning process സിനോടൊപ്പം ഒത്തിരി ജീവിതമൂല്യങ്ങളും ഞങ്ങൾക്ക് പകർന്നു തന്നു..............😊 ഇന്ന് ഞാൻ AICUF ക്ലബിൽ അംഗമായി.ആത്മീയ അടിത്തറയോടെ അധ്യാപന പരിശീലനത്തിലേയ്ക്കുള്ള ഒരു ചുവടുവയ്പ്പ്............ .......❤ ഒരുപിടി നല്ല ഓർമകളുമായി ഞാൻ എന്റെ തെയോഫിലോസിനോട് യാത്ര പറയുന്നു...വീണ്ടും കാണാം എന്ന വാഗ്ദാനത്തോടെ..................😘 ഇന്നത്തെ മൊഴി മുത്ത്............... " If you want to be  a good teacher, then you would be a good student.....As the way be a listener, first then you will be a better speaker." - Abhijith Goswami. 

കാരകിൽ ചെടി പോലെ തളിർക്കേണ്ട അധ്യാപക ജീവിതം..................💖

Image
2021 ഫെബ്രുവരി 17 പ്രാർത്ഥനയോടെ   ആരംഭിച്ച നല്ല ദിനം. MEd വിദ്യാർത്ഥികളുടെ അസംബ്ലി ഇന്നിനെ കൂടുതൽ മനോഹരമാക്കി. learning & teaching aspects സിലൂടെ കടന്ന് പോയ ഓപ്ഷണൽ ക്ലാസ്സ്,   നല്ല പഠിതാക്കളും ,നല്ല അധ്യാപകരുമായി തീരുവാൻ പ്രചോദനമേകി. ❤ കാരകിൽ  ചെടി പോലെ തളിർത്ത്, ചുറ്റുമുള്ള ജീവിതങ്ങളെ മനോഹരമാക്കുവാനുള്ള വിളി തിരിച്ചറിയുവാൻ ജിബി ടീച്ചറുടെ ക്ലാസ്സ്  ഇട നൽകി.😘 Naturalism വും, kohleberg's principles ഉം യഥാക്രമം മായ ടീച്ചറും, ആൻസി ടീച്ചറും വളരെ ലളിതമായി അവതരിപ്പിച്ചു.😊 നല്ല ജീവിതാനുഭവങ്ങളും, സൗഹൃദങ്ങളും ഇന്നിന്റെ തെയോഫിലോസ് ഓർമ്മകളെ വർണ്ണാഭമാക്കുന്നു.....................💖 ഇന്നത്തെ മൊഴി മുത്ത്................ " Success is not final.failure is not fatal, It is the courage to continue that counts. "

കരുതലോടെ കരുത്തേകാം...ചുറ്റുമുള്ള ജീവിതങ്ങൾക്ക്.......😊

2021 ഫെബ്രുവരി 16 തെയോഫിലോസിലെ ഒരു ശുഭദിനം കൂടി. Kohleberg's stages of moral development ചർച്ച ചെയ്യപ്പെട്ട ആൻസി ടീച്ചറുടെ ക്ലാസ്സും, Educational technology യുടെ approaches സിലൂടെ കടന്ന് പോയ ജോജു സാറിന്റെ ക്ലാസ്സും, Contributions of Naturalism ത്തിലൂടെ സഞ്ചരിച്ച മായ ടീച്ചറുടെ ക്ലാസ്സും അധ്യാപക വിദ്യാർത്ഥി ജീവിതത്തിന്റെ ചുവടുകൾക്ക് ശക്തി പകർന്നു. ❤ Optional ക്ലാസ്സ് James Watson ന്റെയും, Francis Crick ന്റെയും സംഭാവനകളെ അനുസ്മരിച്ച് കടന്നു പോയി. 💚 Teacher variables ചർച്ച ചെയ്യപ്പെട്ട ജിബി ടീച്ചറുടെ ക്ലാസ്സ് അധ്യാപക ജീവിതത്തിന്റെ അർത്ഥം വെളിപ്പെടുത്തി തന്നു. 💙 ഇന്നത്തെ ദിനം തന്ന ജീവിതമൂല്യങ്ങളുടെ പൊൻ തൂവലുകളെ ഓർമ്മ താളുകളിൽ ഒളിപ്പിക്കുന്നു...... ഇന്നത്തെ മൊഴി മുത്ത്............. " Every situation in life is temporary. So,when life is good make sure you enjoy and receive it fully.And when life is not so good remember,that it will not last forever, and better days are on the way."

തെയോഫിലോസിനെ വർണ്ണാഭമാക്കിയ സപര്യയും, ഓളവും.............💖

2021 ഫെബ്രുവരി 15 പുത്തൻ പ്രതീക്ഷകളുമായി പുതിയ ദിനം. Competencies of Teacher ചർച്ച ചെയ്യപ്പെട്ട ജിബി ടീച്ചറുടെ ക്ലാസ്സ്, പഠിതാവിനെയും,പാഠ്യവിഷയത്തെയും ആഴത്തിൽ അറിയുന്ന അധ്യാപകരായി തീരുവാൻ പ്രചോദനമേകി.❤ Naturalism ത്തിന്റെ നന്മയും,വിശുദ്ധിയും ഹൃദയത്തിൽ പതിപ്പിച്ചാണ് മായ ടീച്ചറുടെ ക്ലാസ്സ് കടന്ന് പോയത്.😊 ജീവിതത്തിൽ ഒരു Goal തിരഞ്ഞെടുത്ത് അതിനുവേണ്ടി smart working ചെയ്യാൻ ഷൈനി ടീച്ചറുടെ വാക്കുകൾ പ്രചോദനമേകി. ❤ മലയാളം ഓപ്ഷണലിന്റെ സപര്യയും,സോഷ്യൽ സയൻസ് ഓപ്ഷണലിന്റെ ഓളവും,ഞങ്ങളെ കലാലോകത്തിന്റെ നിറകാഴ്ച്ചയിലേയ്ക്ക് കൂട്ടി കൊണ്ട് പോയി. 🧚‍♀️🎤🎵🎉🎊 ഒത്തിരി നന്മകളും, അനുഭവങ്ങളും,ജീവിത മൂല്യങ്ങളും സമ്മാനിച്ച തെയോഫിലോസിലെ ഒരു പൂവിതൾ കൂടി ഇതാ പൊഴിയുന്നു........ ഇന്നത്തെ മൊഴി മുത്ത്................ " Life dosen't require that we be the best, only that we try our best. "

ഒന്നായി നിന്നാൽ നന്നായി.....💙ASMILE.........😊

Image
2021 ഫെബ്രുവരി 12 വളരെ   വ്യത്യസ്തമായ   ദിനമാണ് തെയോഫിലോസ് എനിക്ക് കരുതി വച്ചിരുന്നത്. Dr. G V Hari സാറിന്റെ മനോഹരമായ ക്ലാസ്സ്....കുഞ്ഞുണ്ണി  മാഷിന്റെ കുഞ്ഞികവിതകൾ......പഠനം രസകരമാക്കിയ കളികൾ.... ഇവയിലൂടെ ക്ലാസ്സ് കടന്നു പോയപ്പോൾ 3 മണിക്കൂറൂർ സമയം ജീവിതത്തിൽ എന്നും ഓർക്കാനായി ഒരുപിടി അനുഭവങ്ങൾ എനിക്ക് സമ്മാനിച്ചു. ഈ അധ്യാപക പരിശീലന ജീവിതത്തിൽ നാം എവിടെ നിൽക്കുന്നു എന്നും, അധ്യാപകർ എന്ന നിലയിൽ നാം ആർജ്ജിക്കേണ്ട ഗുണങ്ങളും, അധ്യാപക ജീവിതത്തിന്റെ വിജയ സൂക്തവും സാർ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു.  A - Appreciate 👌 S - Supportive 👍 M - Monitoring 🧐 I   - Innovative 👩‍💻 L   - Love ❤ E   - Empathy 😊  Natural Science ഉം, English ഉം ടാലൻറ്റ് ഹണ്ടിലൂടെ തെയോഫിലോസിനെ ആവേശഭരിതമാക്കി.എല്ലാവരും ഒരേ മനസ്സോടെ തങ്ങളുടെ കഴിവുകളെ വേദിയിലേറ്റിയപ്പോൾ സദസ്യർ അവ നെഞ്ചിലേറ്റി, തെയോഫിലോസിനെ വർണ്ണാഭമാക്കി.  ഈ ആഴ്ച അവസാനിച്ചു. അടുത്ത ആഴ്ചയിലേയ്ക്കുള്ള ജോലികളും, ശുഭപ്രതീക്ഷയുമായി യാത്ര തുടരുന്നു.....................

Talent Hunt മഹോത്സവം.................

Image
2021 ഫെബ്രുവരി 11 പ്രാർത്ഥനയിലൂടെയും,യോഗയിലൂടെയും മനസ്സും ശരീരവും ഊർജ്ജസ്വലമായ നല്ല ദിനം. മുൻ ദിനങ്ങളിൽ പഠിപ്പിച്ച യോഗാസനങ്ങൾ ആവർത്തിച്ചുറപ്പിച്ച് യോഗാ ക്ലാസ്സ് കടന്നു പോയി.  മായ ടീച്ചറുടെയും ആൻസി ടീച്ചറുടെയും ക്ലാസ്സുകൾ യഥാക്രമം naturalism ത്തിലൂടെയും, വികാസപ്രകിയയിൽ അധ്യാപകരുടെ പങ്കിനെ കുറിച്ചും ചർച്ച ചെയ്ത് മനസ്സിൽ പതിഞ്ഞു.  മാത്തമാറ്റിക്സിന്റെയും, ഫിസിക്കൽ സയൻസിന്റെയും talent hunt programme തെയോഫിലോസിന്റെ ഓഡിറ്റോറിയത്തെ കിടിലം കൊള്ളിക്കുകയും,ആസ്വാദ ഹൃദയങ്ങളിൽ ആവേശതിര സൃഷ്ടിക്കുകയും ചെയ്തു.  ചുരുക്കി പറഞ്ഞാൽ പൊളിച്ചു........😉 നാളെ ഞങ്ങൾ Natural Science ന്റെ talent hunt ആണ്. പൊളിക്കണം.......😎ഞങ്ങൾ പൊളിക്കും.....😉 നാളെയുടെ വസന്തത്തെ പുണരാനായി,ഇന്നത്തെ ചിതറിയ ചിന്തകൾക്ക് വിരാമം കുറിക്കുന്നു........ ഇന്നത്തെ മൊഴി മുത്ത്.................... " ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം, ഉറക്കം കെടുത്തുന്നതാണ് സ്വപ്നം. "    - ഡോ.എ പി ജെ അബ്ദുൾ കലാം 

അരങ്ങൊരുങ്ങി................ആരവങ്ങളും... 🧚‍♀️🎵🎤🎙🎵🧚‍♀️

Image
2021 ഫെബ്രുവരി 10 സാരിയുടുത്ത് തെയോഫിലോസിൽ എത്തിയ സുന്ദര ദിനം. വിശുദ്ധ ഗ്രന്ഥങ്ങളുടെ പാരായണത്തോടെ ഞങ്ങളുടെ BEd course ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. SCERT ഡയറക്ടർ Dr.Prasad സാറായിരുന്നു ഉദ്ഘാടകൻ.അധ്യാപക ജീവിതത്തിലേക്കുള്ള ഈ പ്രയാണത്തിൽ ശക്തി പകരാൻ സാറിന്റെ വാക്കുകൾ സഹായിച്ചു. തുടർന്ന് PTA general body meeting ഉം നടത്തപ്പെട്ടു.  Adolescence stage ലൂടെ കടന്നു പോയ,ആൻസി ടീച്ചറുടെ ക്ലാസ്സ് ഞങ്ങളുടെ കൗമാര ജീവിതത്തിലേക്കുള്ള കൗതുകകരമായ തിരിഞ്ഞു നോട്ടത്തിനും വേദിയായി. 😉  Talent hunt എന്ന കലാവിരുന്നിന് MEd വിദ്യാർത്ഥികൾ തുടക്കം കുറിച്ചു. ഡാൻസിലൂടെയും,പാട്ടിലൂടെയും, skit യിലൂടെയും ഞങ്ങളുടെ മനസ്സും കലാലോകത്തേക്ക് ചിറകുയർത്തി പറന്നു....................😊 നാളെയുടെ പൊൻകിരണം കാണാനുള്ള വെമ്പലിൽ ഇന്നിന്റെ ചിന്താച്ചെപ്പ് മുദ്രണം ചെയ്യുന്നു............... ഇന്നത്തെ മൊഴി മുത്ത്............. " Self confidence is a super power.once you start to believe in yourself, magic starts happening." 

ടാലിയാണ് താരം......😉😉

Image
2021 ഫെബ്രുവരി 9 പുതിയ ദിനം, പുതിയ ദിശാബോധം......... Scope of education നിലൂടെ കടന്നു പോയ ജോജു സാറിന്റെ ക്ലാസ്സിൽ ടാലി കിട്ടിയതും,സ്റ്റേജിൽ കയറിയതും മധുരമുള്ള ഓർമ്മകളായി മാറുന്നു.  മായ ടീച്ചറുടേയും ആൻസി ടീച്ചറുടേയും ക്ലാസ്സുകൾ യഥാക്രമം idealism ത്തിലൂടെയും, later childhood ലൂടെയും സഞ്ചരിച്ച് മനസ്സിൽ പതിഞ്ഞു....💚 ഓപ്ഷണൽ ക്ലാസ്സ് life science room വൃത്തിയാക്കാനുള്ള അവസരമായപ്പോൾ,ഒരുമയുടെ മധുരം ഞങ്ങൾ അറിഞ്ഞു......💙 Talent hunt പരിശീലനത്തിനുള്ള വേദികളായി ക്ലാസ്സുകൾ മാറിയപ്പോൾ പ്രാക്ടീസ് ചെയ്ത് ഞങ്ങൾ തകർത്തു. 😉 ഇന്നത്തെ മൊഴി മുത്ത്........... " Confidence and hard work is the suitable medicine to kill the disease called failure. "                           - Dr .APJ Abdul Kalam 

Shrink the glass of expectations...........😊

Image
2021 ഫെബ്രുവരി 8 പ്രാർത്ഥനയോടെ ആരംഭിച്ച നല്ല ദിനം.Nature of psychology യിലൂടെ കടന്നു പോയ ജിബി ടീച്ചറുടെ ക്ലാസ്സിൽ Shrink the glass of expectations ❤  എന്ന ജീവിതപാഠവും ഹൃദയത്തിൽ പതിഞ്ഞു. Eastern idealism ത്തിലൂടെ സഞ്ചരിച്ച മായ ടീച്ചറുടെ ക്ലാസ്സ് simple living with high value 😊 എന്ന ജീവിതവീക്ഷണത്തിലേയ്ക്ക് ഞങ്ങളെ എത്തിച്ചു. അരിസ്റ്റോട്ടിലിന്റെയും, റോബർട്ട് ഹൂക്കിന്റെയും, മെന്റെലിന്റെയും ശാസ്ത്രീയ സംഭാവനകളെ ഓർത്ത് അഭിമാനം കൊണ്ട ഓപ്ഷണൽ ക്ലാസ്സ്........💙 പ്രിയ സുഹൃത്ത് ശ്രീ ലക്ഷ്മി csir net qualify ചെയ്തതിന്റെ മധുരം ക്ലാസ്സിൽ പങ്ക് വച്ചു.അതോടൊപ്പം പ്രിയപ്പെട്ട ഷൈനി ടീച്ചറുടെ വക വടയും 😋  കണ്ണുകളിൽ വിജ്ഞാനത്തിന്റെ അഞ്ജ്നം എഴുതുന്ന അധ്യാപകരായി തീരുവാൻ ബനഡിക്ട്  സാറിന്റെ വാക്കുകൾ പ്രചോദനമേകി.  ജോജു സാറിന്റെ ക്ലാസ്സ് പാനൽ ചർച്ചയുടെ അവതരണ വേദിയായി ടെക്നോളജിയുടെ ലോകത്തേക്ക് ഞങ്ങളെ നയിച്ചു.  നാളെയെ വരവേൽക്കാനായി ഇന്നിന്റെ അനുഭവങ്ങളെ കൂടെ കൂട്ടുന്നു............. ഇന്നത്തെ മൊഴി മുത്ത്.............. "Silence and smile are two powerful tools.smile ...

Truth,Goodness, Beauty....💙💛💜

2021 ഫെബ്രുവരി 5 പ്രാർത്ഥനയോടെ ആരംഭിച്ച നല്ല ദിനം. മായ ടീച്ചറുടെ ക്ലാസ്സിലൂടെ എനിക്ക് ഒരു പുതിയ കൂട്ടുകാരിയെ കിട്ടി,സോഷ്യൽ സയൻസിലെ പ്രിയപ്പെട്ട മേഘ.............😊  Schools of philosophy മായ ടീച്ചറുടെ ക്ലാസ്സിൽ ചർച്ച ചെയ്യപ്പെട്ടപ്പോൾ, ആൻസി ടീച്ചറുടെ ക്ലാസ്സ് Early childhood ലൂടെ കടന്നു പോകാനുള്ള അവസരമായി. ആദ്യ വെള്ളിയാഴ്ച്ചാ ദിനത്തിലെ പരിശുദ്ധ കുർബാനയിൽ സംബന്ധിക്കാൻ കഴിഞ്ഞതാണ് ഇന്നത്തെ ദിനത്തെ ഏറ്റവും അർഥപ്പൂർണ്ണമാക്കിയത്.പാഠ്യ പാഠ്യതരവിഷയങ്ങളോടൊപ്പം ആത്മീയതയെ ഉണർത്തുന്ന എന്റെ പ്രിയ കലാലയം.❤ ഉച്ചക്കഴിഞ്ഞുള്ള ക്ലാസ്സുകൾ Talent hunt പരിശീലനത്തിനുള്ള വേദികളായി മാറിയപ്പോൾ, practice ചെയ്തു ഞങ്ങൾ തകർത്തു.........😉 നിറം മങ്ങാത്ത ഓർമ്മകളുടെ ഒരു ഇതൾ കൂടി ഇവിടെ പൊഴിയുന്നു, പ്രതീക്ഷയാകുന്ന റോസാ പുഷ്പത്തെ വരവേൽക്കാനായി......................🌷 ഇന്നത്തെ മൊഴി മുത്ത്  " The best preparation for tommorow is doing your best today. "                  - H.Jackson Brown.

അധ്യാപനം : സ്വന്തം വ്യക്തിത്വം തിരിച്ചറിഞ്ഞ് അപരന്റെ വ്യക്തിത്വത്തെ മാനിക്കാനുള്ള വിളി..............

Image
2021 ഫെബ്രുവരി 4 പ്രാർത്ഥനയോടെ ആരംഭിച്ച  ദിനത്തിന് യോഗാ ക്ലാസ്സ് മാറ്റ് കൂട്ടി.വജ്രാസനത്തിലൂടെയും, സുഖാസനത്തിലൂടെയും, ശവാസനത്തിലൂടെയൊക്കെ ഞങ്ങൾ കടന്നു പോയി. 😊 മായ ടീച്ചർ നടത്തിയ  Personality testൽ  എന്റെ personality ഒരു കണ്ണാടിയിലെന്ന പോലെ ഞാനും തിരിച്ചറിഞ്ഞു........... ആൻസി ടീച്ചറുടെയും ഷൈനി ടീച്ചറുടേയും ക്ലാസ്സുകൾ യഥാക്രമം Developmental stages സിലൂടെയും, contributions of scientist ലൂടെയും കടന്നു മനസ്സിൽ പതിഞ്ഞു................... സാങ്കേതിക വിദ്യയുടെ നേട്ടങ്ങളും കോട്ടങ്ങളും ഗ്രൂപ്പ് പ്രസൻറ്റേഷനിൽ അവതരണ വിഷയമായപ്പോൾ  ഓരോ ഗ്രൂപ്പിലേയും മികച്ച അധ്യാപകരെ കൂടി ഞങ്ങൾ തിരിച്ചറിയുകയായിരുന്നു........ തെയോഫിലോസ് എനിക്ക് സമ്മാനിച്ച നന്മകളും, തിരുത്തലുകളും ഓർമ്മ താളുകളിൽ കുറിച്ച് കൊണ്ട് ഇന്നത്തെ ചിന്തകൾക്ക് വിശ്രമം................. ഇന്നത്തെ മൊഴി മുത്ത്....................... "One moment can change a day,one day can change a life,one life can change the world. " - Buddha.

ചെസ്സും ഞാനും...................

Image
2021 ഫെബ്രുവരി 3 കോളേജ് ചാപ്പലിലെ പ്രാർത്ഥനയോടെ ആരംഭിച്ച നല്ല ദിനം. Product & process aspects of science ചർച്ച ചെയ്യപ്പെട്ട ഓപ്ഷണൽ ക്ലാസ്സിൽ  അഞ്ചനയും,പാർവതിയും യഥാക്രമം prayer & Thought for the day നടത്തി. ജിബി ടീച്ചറുടെ ക്ലാസ്സ് Freud ന്റെ psycho analytical theory യിലൂടെ കടന്നു പോയപ്പോൾ, സാങ്കേതിക വിദ്യയുടെ നേട്ടങ്ങളും കോട്ടങ്ങളും ജോജു സാറിന്റെ ക്ലാസ്സിലെ അവതരണ വിഷയമായി. മായ ടീച്ചർ ഫിലോസഫി ഞങ്ങളുമായി സംവദിച്ചപ്പോൾ,Psycho social development ന്റെ വിവിധ ഘട്ടങ്ങളിലേയ്ക്ക് ആൻസി ടീച്ചറുടെ ക്ലാസ്സ് ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി. ജീവിതത്തിൽ ആദ്യമായി ചെസ്സ് കളിക്കാൻ ഒരവസരം തെയോഫിലോസിലെ ഫിസിക്കൽ എഡ്യൂക്കേഷൻ എനിക്ക് സമ്മാനിച്ചു.  ഇന്നിന്റെ ഒരുപിടി നല്ല ഓർമകളുമായി നാളെയുടെ  പുത്തൻ പ്രതീക്ഷകളെ വരവേൽക്കാൻ താൽക്കാലികമായി ചിന്തകൾക്ക് വിരാമമിടുന്നു................... ഇന്നത്തെ മൊഴി മുത്ത്.................... " If we can really understand the problem the answer will come out of it,because the answer is not separate from the problem. "       ...

Love for Wisdom

Image
2021 ഫെബ്രുവരി 2 പ്രാർത്ഥനയോടെ ആരംഭിച്ച നല്ല ദിനം. Erickson's psycho - social developmental theory യിലൂടെ കടന്നു പോയ ആൻസി ടീച്ചറുടെ ക്ലാസ്സ്. BEd രണ്ടാം വർഷ വിദ്യാർത്ഥികളുടെ കലാവിരുന്ന് ആസ്വദിക്കാൻ അപ്രതീക്ഷിതമായി കൈവന്ന അവസരം.............. ശാസ്ത്രത്തിന്റെ അമ്മയായ ഫിലോസഫിയുടെ ഒന്നാം പടവിലേയ്ക്ക് മായ ടീച്ചർ ഞങ്ങളെ കൈപിടിച്ചുയർത്തി.പാർവതിയുടെ പ്രാർത്ഥനയോടും, ശ്രുതിയുടെ ശുഭചിന്തയോടും കൂടി ആരംഭിച്ച ഓപ്ഷണൽ ക്ലാസ്സിൽ ഷൈനി ടീച്ചർ സയൻസിന്റെ product & process aspects ഞങ്ങളുമായി സംവദിച്ചു.  ജോജു സാറിന്റെ ക്ലാസ്സ് കോളേജ് ആന്തം പഠനത്തിനുള്ള വേദിയായി. മുന്നിലിരിക്കുന്ന ഓരോ കുഞ്ഞുങ്ങളെയും ഒരമ്മയുടെ ന്യൈർമ്മല്യതയോടെ സമീപിക്കുന്ന ജീവിതമൂല്യമുള്ള അധ്യാപകരായി തീരുവാൻ സാറിന്റെ വാക്കുകൾ ഞങ്ങൾക്ക് കരുത്ത് പകർന്നു.  ഇന്നത്തെ മൊഴി മുത്ത്..................... " Inspiration   comes from within yourself. One has to be positive, when you're positive good things happen. "                         ...

അധ്യാപക - വിദ്യാർത്ഥി ജീവിതത്തിലെ തിളക്കമാർന്ന ഒരേട്.........................

Image
2021 ഫെബ്രുവരി 1 ഫെബ്രുവരി മാസത്തിലെ ആദ്യ ദിനം. ജോബി കോണ്ടൂർ എന്ന life skill trainer ന്റെ orientation ക്ലാസ്സിൽ പങ്കെടുക്കുവാൻ സാധിച്ച സുവർണ ദിനം. വ്യക്തി ജീവിതത്തിലെ ഉൾവലിവുകളെ ദൂരെയെറിഞ്ഞ്, അധ്യാപകജീവിതത്തിന്റെ  ഉത്തമദിശാബോധ്യത്തിലേയ്ക്കെത്തി, സാമൂഹിക പ്രതിബദ്ധതയുള്ള അധ്യാപകരായി തീരുവാൻ സാറിന്റെ വാക്കുകൾ പ്രചോദനമേകി.  ഓരോ ചെറിയ നന്മകൾക്കും നന്ദി പറയുവാനും,ഓരോ ചെറിയ തെറ്റുകൾക്കും മാപ്പ് ചോദിക്കുവാനും ഈ ക്ലാസ്സ് ഞങ്ങളെ പ്രാപ്തരാക്കി. മുന്നിലിരിക്കുന്ന കുഞ്ഞുങ്ങളെ ബഹുമാനിക്കാനും,മനസ്സിലാക്കുവാനും,കരുതുവാനും, ചേർന്ന് പിടിക്കാനുമുള്ള ഈ ദൈവവിളിയോട് വിശ്വസ്തത പുലർത്തുവാൻ, അധ്യാപകജീവിതത്തിന്റെ ഊടുവഴികളിൽ ജോബി സാറിന്റെ  ക്ലാസ്സ് ഞങ്ങൾക്ക് മാർഗദീപമായി........... ഉച്ചയ്ക്ക് ശേഷം മായ ടീച്ചറുടെയും, ജോജു സാറിന്റെയും ക്ലാസ്സുകളിൽ യഥാക്രമം വിദ്യാഭ്യാസത്തിന്റെ ധർമ്മങ്ങളും,Thorndike ന്റെ നിയമങ്ങളുമാണ് ചർച്ച ചെയ്യപ്പെട്ടത്.  Physical Education നിലെ ഇന്നത്തെ താരം Tiger and lamb എന്ന minor game ആയിരുന്നു. സ്കൂൾ ജീവിതത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയ പ്രിയ game...