ഓൺലൈൻ ക്ലാസ്സുകളിലേയ്ക്ക് ഒരു മടക്കയാത്ര.
2021 ആഗസ്റ്റ് 31 ഒന്നാം സെമസ്റ്ററിനും, ഓണക്കാല അവധിക്കും ശേഷം ഓൺലൈൻ ക്ലാസ്സുകൾക്ക് വീണ്ടും തിരശ്ശീല ഉയർന്ന സുവർണ ദിനം.😘 ജോർജ്ജീനയുടെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച ആൻസി ടീച്ചറുടെ ക്ലാസ്സ് മുന്നേ പഠിപ്പിച്ച വസ്തുതകളെ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തി, രണ്ടാം സെമസ്റ്ററിന്റെ യാഥാർത്ഥ്യങ്ങളിലേയ്ക്ക് ചുവടുകളെ ഉറപ്പിച്ചു. ബനഡിക്ട് സാർ നൽകിയ ശുഭചിന്ത പുത്തൻ ചുവടുവയ്പ്പിന് നവ്യമായ ഉണർവ്വും പ്രചോദനവുമേകി . ഓർമ്മ എന്ന മായാമുദ്രയെ തിരിച്ചറിയാനുള്ള വേദിയായി ജിബി ടീച്ചറുടെ ക്ലാസ്സ് പര്യവസാനിച്ചു. സൂര്യനമസ്കാരത്തെ പരിചയപ്പെടുത്തിയ ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസ്സും വേറിട്ട അനുഭവമായി മാറി. ആഗസ്റ്റ് മാസത്തിലെ അവസാന ദിനം ഇവിടെ കൊഴിയുമ്പോൾ പുതിയ തീരുമാനങ്ങളോടും, പ്രതീക്ഷയോടും കൂടെ ബി.എഡ് എന്ന ഈ സ്വപ്ന സപര്യയിൽ ഞാനും ഒരു പൊൻതൂവലായി പരിലസിക്കാൻ തയ്യാറെടുക്കുന്നു. ഇന്നത്തെ മൊഴി മുത്ത്..................... " All our dreams can come true, if we have the courage to persue them." ...