Resilience.......Bouncing back.
2021 മാർച്ച് 17
കോളേജിൽ എത്തിയതും
കണ്ടത് ചാർട്ടുകളും,models ഉം,record ഉം ഒക്കെയായി ഓടി നടക്കുന്ന സീനിയേഴ്സിനെ ആണ്.ആ സ്ഥാനത്ത് എന്നെ സങ്കൽപ്പിച്ച് തെല്ലൊരു ഞെട്ടലോടും,കൗതുകത്തോടും ഞാൻ ക്ലാസ്സിൽ ഇരുന്നു. എത്ര ഭംഗിയായും,ആകർഷികമായുമാണ് ഓരോരുത്തരും ക്ലാസ് എടുക്കുന്നത്. ഞങ്ങൾക്ക് സമ്മാനമായി fruits ഉം,cake ഉം,ice cream ഉം ഒക്കെ തന്നാണ് ചേച്ചിമാർ മടങ്ങിയത്.കുറച്ച് നേരത്തേക്കാണെങ്കിലും പഴയ സ്കൂൾ കുട്ടിയായി എന്നെ മാറ്റിയ നല്ല നിമിഷങ്ങൾ...........❤
ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളിൽ നിന്നുള്ള bounce back ഞങ്ങളുടെ ഹൃദയത്തിൽ എഴുതിയ മായ ടീച്ചർ...........പ്രിയ സുഹൃത്ത് ഫാത്തിമയുടെ അനുഭവം ഹൃദയത്തിൽ വിങ്ങലായെങ്കിലും ജീവിതവൈതരണികൾക്ക് ആത്മവിശ്വാസത്തിന്റെയും, ആത്മാഭിമാനത്തിന്റെയും ചിറക് നൽകാൻ കരുത്തേകി.😊
ജിബി ടീച്ചർ നടത്തിയ partner റെ കണ്ട്പിടിക്കൽ മത്സരത്തിൽ ശിവനായ ഞാൻ പാർവതിയെ തേടി അലഞ്ഞു.....അലച്ചിലും പാർവതി വിളിയും അവസാനിച്ചത് ദീപ എന്ന പാർവതിയെ കണ്ടെത്തിയപ്പോൾ........
ആകെ മൊത്തം total അടിപൊളി ദിവസം ആയിരുന്നു ഇന്ന്. കോളേജിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ പ്രിയ സുഹൃത്തുകളോടോപ്പം സന്തോഷിച്ചത് ജീവിതത്തിലെ ഏറ്റവും വിലയുള്ള നിമിഷമായി മാറുന്നു. 💙
ഒത്തിരി നാളുകൾക്കു ശേഷം ഉറക്കെ പൊട്ടി ചിരിപ്പിച്ച പ്രിയ സുഹൃത്തുക്കളും, തെയോഫിലോസിലെ ജീവിതാനുഭവങ്ങളുമായി ഞാനിറങ്ങുന്നു........വൈതരണികളെ അതിജീവനമാക്കുവാനുള്ള ഈ ജീവിത പ്രയാണത്തിലേയ്ക്ക്.............
ഇന്നത്തെ മൊഴി മുത്ത്....................
" Train your mind to see something good in everything. " - Gautama Buddha.
Comments
Post a Comment