Posts

Showing posts from July, 2022

ക്ലാസ്സും, നിരീക്ഷണവും ഏകിയ നൈർമ്മല്ല്യം. 💛

Image
2022 ജൂലൈ 27 പതിവുപോലെ ഇന്നും നേരത്തെ സ്കൂളിൽ എത്തി ചേർന്നു. ബുധനാഴ്ചയായതിനാൽ ക്ലാസ്സ് ഒന്നും കിട്ടില്ല എന്ന് അറിയാമെങ്കിലും ടീച്ചിംഗ് aids കൈയിൽ കരുതിയാണ് സ്കൂളിൽ എത്തിയത്.   ഇന്ന് 1st period 8 E ക്ക് ക്ലാസ്സ് എടുക്കാൻ അവസരം ലഭിച്ചു. Cell clusters എന്ന പാഠഭാഗത്തിലെ Animal tissues എന്ന ഭാഗമാണ് ഇന്ന് കൈകാര്യം ചെയ്തത്.  മുമ്പ് എടുത്ത ഭാഗമാണെങ്കിലും അന്നേ ദിവസം ക്ലാസ്സിൽ ഇല്ലാത്ത കുട്ടികൾക്കായി ഇന്ന് ക്ലാസ്സ് എടുത്തു. 😊 3rd period Neema ചേച്ചിയുടെ ക്ലാസ്സ് നിരീക്ഷണത്തിനായി പോയി. Maths ലെ polygons എന്ന ഭാഗം ICT oriented ആയി ഏറ്റം നന്നായി ചേച്ചി കൈകാര്യം ചെയ്തു. ❤ 8 E യിലെ നോട്ട് ബുക്ക് നോക്കാനായി ഉച്ചസമയം വിനിയോഗിച്ചു.  7th period ഗായത്രിയുടെ English ക്ലാസ്സ് നിരീക്ഷണത്തിനായി 8 B യിൽ പോയി.  The word from railway carriage എന്ന കവിത ഹൃദൃമായി ഗായത്രി ക്ലാസ്സിൽ അവതരിപ്പിച്ചു. ഏറ്റം നല്ല ഇംഗ്ലീഷ് ക്ലാസ്സിന്റെ ഓർമ്മ ഹൃദയത്തിനേകിയ ക്ലാസ്സ്. ❤ മേഘയുടെ പിറന്നാൾ മധുരം പങ്ക് വച്ച് ആഘോഷിച്ചു. പതിവുപോലെ തമാശകളും, പൊട്ടിചിരികളും കൂറേ നല്ല ഓർമ്മകളുമേകി ഈ ദിനം ഇവിടെ ക...

PTA meeting ഉം Animal Tissues

Image
2022 ജൂലൈ 26 ഇന്ന്   morning   duty ഉള്ളതിനാൽ പതിവിലും നേരത്തെ സ്കൂളിൽ എത്തി.  രണ്ടാം പിരീഡ് 9 C ക്ക് Food through digestive tract എന്ന പാഠഭാഗത്തിലെ Saliva and Digestion എന്ന ഭാഗം പഠിപ്പിക്കാൻ സാധിച്ചു.  തുടർന്ന് ലഭിച്ച സമയം വർക്കുകൾ പൂർത്തിയാക്കാനായി വിനിയോഗിച്ചു. ഉച്ചയൂണ് വിളമ്പിയതും ഞങ്ങളായിരുന്നു.തോരനും, അച്ചാറും, സാമ്പാറുമായിരുന്നു ഞാൻ വിളമ്പിയ താരങ്ങൾ. 😉 Interval & Evening Duty ഉം ഞങ്ങൾ ഭംഗിയായി നിർവഹിച്ചു.  ഇന്ന് 8 & 9 ക്ലാസ്സുകൾക്ക് PTA  meeting ആയതിനാൽ  അധ്യാപകർ ഇല്ലാത്ത ക്ലാസ്സുകൾ manage ചെയ്യാനും ഞങ്ങൾക്ക് അവസരം ലഭിച്ചു.  പഠനവും, കളിയും, ചിരിയും തമാശകളും കലർന്ന ഒരു നല്ല ദിനം കൂടി ഇവിടെ പര്യവസാനിക്കുന്നു. പ്രിയ സുഹൃത്ത് മേഘയുടെ പിറന്നാൾ ആയിരുന്നു ഇന്ന് ❤ 10 lesson template പൂർത്തിയാക്കാൻ സാധിച്ചു എന്ന സന്തോഷം കൂടി ഉണ്ട്.  കഴിഞ്ഞു പോയ നല്ല നിമിഷങ്ങളും വരാനിരിക്കുന്ന പ്രത്യാശയുടെ നിമിഷങ്ങളും മുന്നോട്ടുള്ള യാത്രയിൽ ജ്വലിക്കുന്ന വഴിവിളക്കുകളായി മാറുമെന്ന പ്രതീക്ഷയോടെ ഇന്നത്തെ ഓർമ്മപുസ്തകത്തെ സ്നേഹതാഴിട്ട് പൂട്ടുന്ന...

Plant Tissues ഉം Polygons ഉം 🍀🔶️

Image
2022 ജൂലൈ 25  ഒത്തിരി തിരക്ക് പിടിച്ചാണ് ഇന്ന് സ്കൂളിൽ എത്തിയത്. ഒന്നാം പിരീഡ് 8 E യിൽ ക്ലാസ്സ് ഉണ്ടായിരുന്നു. Cell clusters എന്ന പാഠഭാഗത്തിലെ plant tissues എന്ന ഭാഗമാണ് ഇന്ന് കൈകാര്യം ചെയ്തത്. Plant tissues എന്ന ഭാഗം പഠിപ്പിക്കാനായി live specimens സുമായാണ് ഇന്ന് ക്ലാസ്സിൽ പോയത്. മഷിതണ്ടും, പേരയ്ക്കയും, ചിരട്ടയും, ഇലകളും, പൂക്കളും ഒക്കെയായി ഹൃദൃമായി ക്ലാസ്സ് എടുക്കാൻ സാധിച്ചു. 💚 4th പിരീഡ് 8 C യിൽ Aby യുടെ ക്ലാസ്സ് നിരീക്ഷണത്തിനായി ഞാൻ പോയി. Polygons എന്ന പാഠഭാഗത്തെ concept attainment model ലിലൂടെ നന്നായി ക്ലാസ്സ് എടുത്തു എബി. Maths എന്ന വിഷയത്തോട് സ്നേഹം തോന്നിച്ച ക്ലാസ്സ്. ❤ ഉച്ചയ്ക്ക് ശേഷം 8 E യുടെ നോട്ട് ബുക്ക് നിരീക്ഷണം ആയിരുന്നു. വളരെ ആത്മാർത്ഥമായി എഴുതിയ നോട്ടുകൾ കണ്ടപ്പോൾ ഒത്തിരി സന്തോഷം 😊 വൈകുന്നേരം കോളേജിൽ പോയി lesson Template sign വാങ്ങി തിരികെ പോരുമ്പോൾ കണ്ട പ്രിയ സുഹൃത്ത് ശ്രീ ലക്ഷ്മിയോടോപ്പം ഒരു സെൽഫി കൂടി......................📷 ചെയ്തു തീർക്കാൻ ഉള്ള വർക്കുകൾ സമയബന്ധിതമായി പൂർത്തിയാക്കണം. ഇന്നത്തെ മൊഴി മുത്ത്..................... " To prove ...

പരീക്ഷണ നിരീക്ഷണങ്ങൾ ✍

Image
2022 ജൂലൈ 24 വാരാന്ത്യത്തെ മനോഹരമാക്കിയ വെള്ളിയാഴ്ച. ഇന്നും പതിവു പോലെ നേരത്തെ തന്നെ സ്കൂളിൽ എത്തി. ഒത്തിരി സന്തോഷത്തോടെ ആണ് ഇന്ന് സ്കൂളിൽ എത്തിയത്. രാവിലെ ക്ലാസ്സ് ഒന്നും ഉണ്ടായിരുന്നില്ല. ഒഴിവു സമയം വർക്കുകൾ പൂർത്തിയാക്കാനുള്ള തിരക്കിൽ ആയിരുന്നു.  നാലാം പിരീഡ് പ്രിയ സുഹൃത്ത് മേഘയുടെ ക്ലാസ്സ് നിരീക്ഷണത്തിനായി 8 B  യിലേക്ക് യാത്ര തിരിച്ചു. ക്ലാസ്സ് നിരീക്ഷണത്തിനായി സ്കൂളിലെ ടീച്ചറും സന്നിഹിതയായിരുന്നു. Functions of parliament എന്ന ഭാഗമാണ് മേഘ കൈകാര്യം ചെയ്തത്. Group discussion നിലൂടെ ക്ലാസ്സ് ഹൃദൃമായി. ♥️ ഇന്ന് ഞങ്ങൾക്കായിരുന്നു ഉച്ചഭക്ഷണ duty. അതെല്ലാം നന്നായി ചെയ്ത് ഉച്ചഭക്ഷണശാലയോട് വിട ചൊല്ലി.  ആറാം പിരീഡ് എനിക്ക് 9 C യിൽ ക്ലാസ്സ് ഉണ്ടായിരുന്നു. Food through digestive tract എന്ന പാഠഭാഗത്തിലെ Structure of teeth എന്ന ഭാഗമാണ് ഇന്ന് കൈകാര്യം ചെയ്തത്.  Chart, ICT, Activity Card, Blackboard എന്നിവയാൽ ക്ലാസ്സ് മനോഹരമാക്കാൻ സാധിച്ചു. 😊 വൈകുന്നേരം Interval Duty ഉം ഞങ്ങൾ ഭംഗിയായി നിർവഹിച്ചു.  ഓർമ്മ പുസ്തകത്തിലെ താളുകളിൽ ചേർത്തുവയ്ക്കാനായി ഒരു നല്ല ദിനം കൂട...

ചാന്ദ്ര ദിനാഘോഷം 🌛8E യിലെ രാജകുമാരിമാർ 👸2 C കിടിലങ്ങൾ 👦👧Smile please.........📷😀

Image
2022 ജൂലൈ 21 മനസ്സിൽ ഒത്തിരി സന്തോഷമേകിയ ഒരു വ്യാഴാഴ്ച ദിനം 😉 ഇന്ന് പതിവിലും നേരത്തേ സ്കൂളിൽ എത്തി. ഒന്നാം പിരീഡ് 8 E ക്ക് ക്ലാസ്സ് എടുക്കാനായി പോയി. Cell clusters എന്ന പാഠഭാഗത്തിലെ Animal Tissues എന്ന ഭാഗമാണ് ഇന്ന് കൈകാര്യം ചെയ്തത്. നന്നായി time & class Management ചെയ്തു ക്ലാസ്സ് എടുക്കാൻ സാധിച്ചു.  മൂന്നാം പിരീഡ് ഒഴിവു കിട്ടിയതിനാൽ 8 E ക്കാരുമായി   Meistematic Tissues എന്ന ഭാഗം സംവദിക്കാൻ സാധിച്ചു. ആക്റ്റിവിറ്റിട്ടീസ് ചെയ്യിച്ച് ക്ലാസ്സിലെ രാജകുമാരിമാരെ കണ്ടെത്തി. ❤ ചാന്ദ്ര ദിനാഘോഷം ഇന്ന് സ്കൂളിൽ നടത്തപ്പെട്ടു. ശാസ്ത്ര പരിഷത്ത് പ്രസിഡണ്ട് ആയിരുന്നു മുഖ്യാതിഥി.  ചാന്ദ്ര ദിന ക്വിസ്സ് തയ്യാറാക്കാൻ ഉള്ള ചുമതല ഞങ്ങൾ ഭംഗിയായി നിർവഹിച്ചു. 😊 ഉച്ചയ്ക്ക് ശേഷം 2 C ക്ലാസ്സ് management നായി ലഭിച്ചു. പാട്ടും, കളിയും, വരയും, പഠനവും, തമാശകളും ഒക്കെ ഇടകലർന്ന ഏതാനും നനുത്ത മണിക്കൂറുകൾ ഹൃത്തിനെ തണുപ്പിക്കുന്നു. 🧡 അതിനു ശേഷം ഫോട്ടോ moments ആയിരുന്നു. പ്രിയ സുഹൃത്തുക്കളോടൊപ്പവും പ്രിയപ്പെട്ട അധ്യാപകരോടൊപ്പവും. ശ്രീരേഖ ടീച്ചറും, പ...

ചാന്ദ്ര ദിനാഘോഷ ഒരുക്കങ്ങളും, പരീക്ഷണ നിരീക്ഷണങ്ങളും അടാർ സെൽഫിയും 🌛😉❤

Image
2022 ജൂലൈ 20 ഒരു പിരീഡും ക്ലാസ്സ് ഇല്ലാത്ത ബുധനാഴ്ച ദിനം വന്നെത്തി. ഏതെങ്കിലും ഒഴിവ് പിരീഡ് ക്ലാസ്സ് എടുക്കാൻ സാധിക്കും എന്ന പ്രതീക്ഷയോടെ teaching aids എല്ലാം കൈയിൽ കരുതിയാണ് സ്കൂളിൽ എത്തിയത്.  എന്റെ പ്രതീക്ഷ പക്ഷെ സഫലമായില്ല.ക്ലാസ് കൈകാര്യം ചെയ്യാൻ ഒരു പിരീഡും കിട്ടിയില്ല. 😔 എന്ന വിഷമം കൂടി ഉണ്ട്.  ഒഴിവു സമയം വർക്കുകൾ  പൂർത്തിയാക്കാൻ വിനിയോഗിച്ചു. ഉച്ചയ്ക്ക് ശേഷം അഞ്ചാം പിരീഡ് ഇംഗ്ലീഷ് ഓപ്ഷണലിലെ ദേവിക ചേച്ചിയുടെ ക്ലാസ്സ് നിരീക്ഷണത്തിനായി 9 B യിലേക്ക് യാത്ര തിരിച്ചു.  ക്ലാസ് management വളരെ ശ്രമകരവും ഏറ്റം അനിവാര്യവുമാണെന്ന് എനിക്ക് ഉറപ്പായ ബോധ്യം തന്ന ക്ലാസ്സ്. ക്ലാസ് management ൽ എന്നെ കൊണ്ട് ചെയ്യാൻ സാധിക്കുന്ന സഹായം ഞാനും ചെയ്തു എന്ന ചാരിതാർഥ്യത്തോടെ ക്ലാസ്സിൽ നിന്ന് ഇറങ്ങി. 💞 നാളെ ചാന്ദ്ര ദിനാഘോഷവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ഓടിനടന്ന് പൂർത്തിയാക്കേണ്ട ചുമതല ഞങ്ങൾക്ക് ഉണ്ടായിരുന്നു.  അതിനാൽ പതിവിലും വൈകി ആണിന്ന് സ്കൂളിൽ നിന്നും ഇറങ്ങിയത്. എങ്കിലും ഒത്തിരി പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞല്ലോ എന്ന ആത്മസംതൃപ്തി ഒന്ന് മാ...

പരീക്ഷാ പേപ്പറും, പല്ലും പിന്നെ ഒരടിപൊളി കഥയും 📄😁♥️😉

Image
2022 ജൂലൈ 19 നല്ലൊരു ചൊവ്വാഴ്ച. 😊 ഇന്ന് രണ്ടാം പിരീഡ് 9 C ക്ക് ക്ലാസ്സ് ഉണ്ടായിരുന്നു. സ്കൂളിലെ പാർവതി ടീച്ചർക്ക് answer sheet distribution & discussion ആ സമയം ഉണ്ടായിരുന്നതിനാൽ ആ പിരീഡ് ക്ലാസ്സ് കിട്ടിയില്ല. പക്ഷേ ടീച്ചറോടോപ്പം ക്ലാസ്സിൽ ആയിരിക്കാനും ഒത്തിരി  കാര്യങ്ങൾ പഠിക്കാൻ ഉള്ള വേദിയായിരുന്നു ആ സമയം. 💙 അതിനു പകരം ക്ലാസ്സ് എടുക്കാൻ ആറാം പിരീഡ് ടീച്ചർ തന്നെ എനിക്കായി ക്രമീകരിച്ചു തന്നു.🧡 ഇന്ന് മൂന്നും നാലും പിരീഡ് സുഹൃത്തുക്കളുടെ ക്ലാസ്സ് നിരീക്ഷണത്തിനായി ഞാൻ പോയി. മൂന്നാം പിരീഡ് ലക്ഷ്മിയുടെ ഫിസിക്സ് ക്ലാസ്സിൽ motion, rest, reference body എന്നിവയാണ് മനസ്സിൽ പതിഞ്ഞത്.  നന്നായി തന്നെ ലക്ഷ്മി ക്ലാസ്സ് എടുത്തു.  നാലാം പിരീഡ് നിരീക്ഷണത്തിനായി പോയത് ഗ്രീഷ്മയുടെ chemistry ക്ലാസ്സിൽ ആയിരുന്നു. Elements & compounds എന്ന ഭാഗത്തിലൂടുള്ള യാത്രയായിരുന്നു ഗ്രീഷ്മയുടെ ക്ലാസ്സ്.  ഉച്ചസമയം കുട്ടികളുടെ പരീക്ഷാ പേപ്പർ നോക്കാൻ ആയിരുന്നു duty. 8 C യിലെ പരീക്ഷാ പേപ്പർ ആണ് valuation ചെയ്യാൻ ലഭിച്ചത്. ഞാനും ഫാത്തിമയും ഈ duty കൃത്യമായി ചെയ്തു കൊടുത്തു. ❤ ആറാം പിരീഡ...

വിമുക്തിയും, വിളമ്പിയും, അൽപ്പം ക്ലാസ്സ് വിശേഷങ്ങളും. ❤

Image
2022 ജൂലൈ 18 ഇന്ന് ഒന്നാം പിരീഡ് തന്നെ 8 E യിലെ കുഞ്ഞുങ്ങളോടൊപ്പം ആയിരുന്നു അധ്യാപനത്തിന് ആരംഭം കുറിച്ചത്. Cell clusters എന്ന പാഠഭാഗത്തിലെ Tissues , Cell differentiation, stem cells എന്നീ പ്രധാന ഭാഗങ്ങളാണ് ഇന്ന് കൈകാര്യം ചെയ്തത്. Activity method യിൽ ആണ് ക്ലാസ്സ് മുന്നോട്ട് പോയത്.  തയ്യാറാക്കി  കൊണ്ടുപോയ Activity card, Chart യും blackboard ഉം ഉപയോഗിച്ച് നന്നായി ക്ലാസ്സ് എടുക്കാൻ സാധിച്ചു. 😊 ഇന്ന് ഉച്ചഭക്ഷണം വിളമ്പാൻ duty ഉണ്ടായിരുന്നു ഞങ്ങൾക്ക്. ചോറായിരുന്നു ഇന്ന് ഞാൻ വിളമ്പിയ താരം. 😀 ഉച്ചഭക്ഷണം വിളമ്പുന്ന തിരക്കേറിയ സമയമായിരുന്നു ബഹുമാനപ്പെട്ട ബനന്ഡികട് സാർ സ്കൂൾ സന്ദർശിച്ചത്. ക്ലാസിൽ ആയിരുന്ന സുഹൃത്തുക്കളുടെ ക്ലാസ്സ് സാർ നിരീക്ഷിച്ചു എന്ന് അറിഞ്ഞു.  സാറിനെ കണ്ട് സംസാരിക്കാനോ ഫോട്ടോ എടുക്കാനോ സാധിച്ചില്ല എന്ന ഒരു വിഷമം കൂടി ഉണ്ട് 🙂 ഇന്നത്തെ Interval & Evening duty യും എനിക്ക് ഉണ്ടായിരുന്നു. അതെല്ലാം നന്നായി ചെയ്യാൻ കഴിഞ്ഞു. 😊 സ്കൂളിലെ NSS unit ന്റെ നേതൃത്വത്തിൽ ലഹരി വിമുക്ത ക്ലാസ്സ് ഉണ്ടായിരുന്നു.  വിമുക്തി എന്ന പേരിൽ നടത്തപ്പെട്ട ഈ ക്ലാസ്സ് അധ്...

Concept Attainment Model ഉം Photo session നും, പിന്നെ ഞാനും 😉

Image
2022 ജൂലൈ 15 ടീച്ചിംഗ് പ്രാക്ടീസിലെ മൂന്നാം ദിനം. ക്ലാസ്സ് നിരീക്ഷണത്തിനായി ഞാൻ പോയത് ശിൽപ്പയുടെ maths ക്ലാസ്സ് ആയിരുന്നു. Inversion എന്ന portion ആണ് ശിൽപ്പ കൈകാര്യം ചെയ്തത്. Maths എന്ന വിഷയത്തോടുള്ള ഭയം അകറ്റി സ്നേഹം തോന്നാൻ എന്നെ സഹായിച്ച ഹൃദ്യമായ ക്ലാസ്സ്. ❤  ഇന്ന് ഉച്ച കഴിഞ്ഞ് ആറാം പിരീഡ് ഒൻപതാം ക്ലാസ്സ് സി ഡിവിഷനിൽ ക്ലാസ്സ് ഉണ്ടായിരുന്നു എനിക്ക്.60 കുട്ടികൾ ഉള്ള ക്ലാസ്സ്.    Concept attainment model ഉപയോഗിച്ച് Digestive system in human എന്ന ഭാഗമാണ് കൈകാര്യം ചെയ്യേണ്ടിയിരുന്നത്. Digestive system video, activity card ഒക്കെ റെഡി ആക്കി അത്യാവശ്യം നന്നായി തയ്യാറായി ആണ് സ്കൂളിൽ എത്തിയത്. ലാപ്ടോപ്പ് ലഭ്യത ഇല്ലാതിരുന്നതിനാൽ video കാണിക്കാൻ സാധിച്ചില്ല.  ക്ലാസ്സ് നിരീക്ഷണത്തിനായി ഫാത്തിമയും, പാർവതി ടീച്ചറും സന്നിഹിതരായിരുന്നു. ക്ലാസ്സ് management അൽപ്പം  ശ്രമകരമായിരുന്നു ഇന്ന് എനിക്ക്.  Management തന്ത്രങ്ങൾ അൽപ്പം കൂടി പയറ്റി തെളിയേണ്ടിയിരിക്കുന്നു.  ക്ലാസ്സിന് ശേഷം നിരീക്ഷകർ ക്ലാസ്സിനെ കുറിച്ച് അഭിപ്രായങ്ങൾ പറഞ്ഞു.  അഭിപ്രായം കേട്ടപ്പോൾ മനസ്സൊ...

8 B യും, നെല്ലിക്കയും, മാലാഖ കുഞ്ഞുങ്ങളും, 2 B കിടിലങ്ങളും ഞാനും. ❤💚💞💙❤

Image
2022 ജൂലൈ 14  ടീച്ചിംഗ് പ്രാക്ടീസിലെ രണ്ടാം ദിനം. ഇന്ന് ഒന്നാമത്തെ പിരീഡ് തന്നെ ക്ലാസ്സ് ഉണ്ടായിരുന്നു. 8 E ഡിവിഷനിൽ കടന്നു ചെന്നു. 57 കുട്ടികൾ ഉണ്ടായിരുന്നു ക്ലാസ്സിൽ. ആദ്യമേ തന്നെ കുട്ടികളെ Hello, Namaste, Alpha, X എന്നീ നാല് ഗ്രൂപ്പുകളായി തിരിച്ചു. ഗ്രൂപ്പിന്റെ നിർദേശങ്ങൾ നൽകി.  Cell clusters എന്ന പാഠഭാഗത്തിലെ Different types of cells ആയിരുന്നു ഇന്ന് കൈകാര്യം ചെയ്തത്. ക്ലാസ്സ് നിരീക്ഷണത്തിനായി സ്കൂളിലെ ബയോളജി അധ്യാപിക പാർവതി ടീച്ചർ സന്നിഹിതയായിരുന്നു. ക്ലാസ്സിനായി തയ്യാറായി ചെന്ന  ചാർട്ടും, ആക്ടിവിറ്റി കാർഡും ഉപയോഗിച്ച് നന്നായി ക്ലാസ്സ് എടുക്കാൻ സാധിച്ചു. 😍 ക്ലാസ്സിന് ശേഷം പാർവതി ടീച്ചർ ക്ലാസ്സിന്റെ നന്മകളും, കുറവുകളും പറഞ്ഞു തന്നു. 😊 ഇനിയും നന്നായി മെച്ചപ്പെടുത്തി മികച്ച ക്ലാസ്സ് എടുക്കണം എന്ന ആത്മവിശ്വാസം കൂടി ഇന്നത്തെ ക്ലാസ്സ് ഏകി. ഫാത്തിമയുടെ പ്രോജക്റ്റുമായി ബന്ധപ്പെട്ട് ഇന്ന് സ്കൂളിലെ IEd session സന്ദർശിക്കാൻ ഇടയായി. ഈശ്വര നിശ്ചയം എന്ന പോലെ അവിടെ എന്നെ കാത്ത് 7 മാലാഖ കുഞ്ഞുങ്ങൾ. ❤ അവരോടൊപ്പം ഇന്ന് ചിലവഴിച്ച സമയം വർണ്ണനാതീതമായി എന്റെ ഹൃദയത്തിന്റെ ഉൾക...

പട്ടം സ്കൂളിലെ വർണ്ണാഭമായ പട്ടം ❤

Image
2022 ജൂലൈ 13  ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ ആദ്യ ദിനം. ഒത്തിരി പ്രതീക്ഷയോടും ഇത്തിരി ആശങ്കകളുമായി അക്ഷരമുറ്റത്തെത്തി. കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്താൻ സാധിച്ചു. വന്നയുടൻ തന്നെ Attendence രജിസ്റ്ററിൽ ഒപ്പ് രേഖപ്പെടുത്തി, ഞങ്ങൾക്ക് അനുവദിച്ച സ്ഥാനങ്ങളിൽ ഇരിപ്പിടം ഉറപ്പു വരുത്തി.  ടൈം ടേബിൾ പ്രകാരം ഇന്ന് എനിക്ക് ക്ലാസ്സ് ഇല്ലാതിരുന്നതിനാൽ തുടർന്നുള്ള ദിവസങ്ങളിലെ വർക്കുകൾ തീർക്കുകയായിരുന്നു. പ്രതീക്ഷിക്കാത്ത നേരത്ത് മൂന്നാം പിരീഡ്  9 C ക്ലാസ്സിന് ആദ്യത്തെ ക്ലാസ്സ് എടുക്കാൻ ഇന്ന് അവസരം ലഭിച്ചു. തയ്യാറായി വന്ന teaching aids കൈയ്യിലേന്തി high school block ലെ രണ്ടാം നിലയിലേക്കെത്തി. Food through digestive tract എന്ന പാഠഭാഗത്തിലെ Nutrients എന്ന ഭാഗമാണ് ഇന്ന് കൈകാര്യം ചെയ്തത്. Nutrients എന്ന വിഷയം  നന്നായി തന്നെ എടുക്കാൻ സാധിച്ചു. 😊 Nutrients ന്റെ പ്രാധാന്യവും ആവശ്യകതയും കുഞ്ഞുങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു എന്നതിൽ ഒത്തിരി സന്തോഷം. 🧡 5th period ഫാത്തിമയുടെ ക്ലാസ്സ് നിരീക്ഷണത്തിനായി 8 C യിൽ എത്തി. Life mysteries in little chambers എന്ന പാഠഭാഗ...