ഗ്രൂക്കോസും,ചക്കപ്പഴവും,നിസർഗയും....

2021 മാർച്ച് 23
ഒത്തിരി പ്രതീക്ഷയോടെയാണ് ഇന്ന് കോളേജിൽ എത്തിയത്.ഇന്ന് സീനിയേഴ്സിന്റെ വക ഞങ്ങൾക്ക് freshers day ആയിരുന്നു. Glucose എന്ന് പേര് നൽകിയ പരിപാടിയുടെ പേരിനെ അന്വർത്തമാക്കാനെന്നോണം Glucose നൽകി അവർ ഞങ്ങളെ സ്വീകരിച്ചു😊

റേഡിയോയിൽ മാത്രം പരിചിതമായ ശബ്ദത്തിനുടമ RJ Unni ആയിരുന്നു അതിഥി. അദ്ദേഹം പങ്കുവച്ച അനുഭവം അധ്യാപകവൃത്തിയുടെ മഹത്വം വെളിപ്പെടുത്തി.ഞങ്ങൾ ക്ഷീണിതരാകാതിരിക്കാൻ ലഘുഭക്ഷണവും ഒരുക്കിയിട്ടുണ്ടായിരുന്നു😋.

ചക്കപ്പഴം  എന്ന section നിൽ സ്റ്റേജിൽ അവതരിപ്പിക്കാൻ ഞങ്ങളോരോരുത്തർക്കും ഓരോ task തന്നു.സ്റ്റേജിൽ dance ചെയ്യാൻ ആയിരുന്നു എനിക്ക് കിട്ടിയ task.ചക്കപ്പഴം section തീർന്നെങ്കിലും ചക്ക അരക്ക് പോലെ ആ മധുര ഓർമ്മകൾ ഹൃദയത്തിൽ ഒട്ടിപിടിച്ചിട്ടുണ്ട്.❤

കോളേജ് യൂണിയൻ നിസർഗയുടെ flash mob ഉം, പേരും ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.നാളെത്തെ യൂണിയൻ inaguration നായി പ്രതീക്ഷയോടെ കാത്തിരുന്നു.😊

ഇന്നത്തെ മൊഴി മുത്ത്........................

" Peace begins with smile." - St Mother Theresa. 

Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊