Resilience...........

2021 ഫെബ്രുവരി 24

പ്രതീക്ഷയുടെ നറുമണം വീശിയ നല്ല ദിനം. ബനഡിക്ട് സാറിന്റെ microteaching ക്ലാസ്സ് microteaching ന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്ന് പോയി.'Don't be a fish out of the water.' എന്ന concept ആണ് എന്നെ ഏറെ സ്വാധീനിച്ചത്.😊

ജിബി ടീച്ചറുടെ ക്ലാസ്സിൽ  learner factors ആണ് ചർച്ച ചെയ്യപ്പെട്ടത്. ചാർളി ചാപ്ലിന്റെ കണ്ണീരണിയിക്കുന്ന ജീവിത കഥയിൽ നിന്ന് Resilience എന്ന വലിയ ജീവിത പാഠവും ഞങ്ങൾ തിരിച്ചറിഞ്ഞു. 

ആൻസി ടീച്ചറുടെ ക്ലാസ്സ് Technology പൂർത്തിയാക്കി, Philosophy യിലേക്ക് കടന്നു. അതോടൊപ്പം പതിവുപോലെ ചോദ്യങ്ങൾ ചോദിക്കാനും മറന്നില്ല.😉

മായ ടീച്ചറുടെ ക്ലാസ് pragmatism ആണ് ചർച്ച ചെയ്തത്. ഉച്ച മയക്കത്തിലായിരുന്ന ഞങ്ങളെ ഒരു താരാട്ട് പാട്ടിലൂടെ ടീച്ചർ ഉണർത്തി.പിന്നീട് ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഓമനത്തിങ്കൾ കിടാവോ......പാടി.❤

ജോജു സാർ principles of teaching aid construction സംവദിച്ചു. അതോടൊപ്പം ചെറിയ കാര്യങ്ങളിൽ വിശ്വസ്തരാകുവാനുള്ള ആഹ്വാനവും സാറിന്റെ ക്ലാസ്സ് പ്രദാനം ചെയ്തു. 😊

ഇന്നത്തെ മൊഴി മുത്ത്.....................

" The best teachers are those who show you where to look but don't tell you what to see." - Alexandra K Trenfor. 

Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊