Posts

Showing posts from September, 2021

മഴയും സ്റ്റാറ്റിസ്റ്റിക്സും ട്യൂർണമെൻറ്റും ☔📊📖✏

Image
2021 സെപ്റ്റംബർ 28 മഴയിൽ കുതിർന്ന പ്രഭാതത്തിലും നെറ്റ് വർക്ക് തകരാറുകൾ ഇല്ലാത്ത ഗൂഗിൾ മീറ്റ് ചങ്ങാതിയെ കണ്ട് മുട്ടിയ നല്ല ദിനം.😉☔ ജിസ്സിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ആൻസി ടീച്ചറുടെ ക്ലാസ്സിൽ എന്നെ സ്വീകരിക്കാൻ  "ഭൂഗോളത്തിന്റെ സ്പന്ദനം"കാത്തിരിപ്പുണ്ടായിരുന്നു.😉 സ്റ്റാറ്റിസ്റ്റിക്സിന്റെ പടവിലേക്ക് അങ്ങനെ ആദ്യ ചുവടുറപ്പിച്ചു. 📊 ട്യൂർണമെന്റ് ആയിരുന്നു ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസ്സിലെ താരം. അളവുകളും, വരകളും ആയി knock out & leage tournaments  കടന്നുപോയി. 📖✏ ഇന്നത്തെ മൊഴി മുത്ത്............ " God don't want you to be successful. God want you to be faithful." - Mother Theresa. 

ചപ്പാത്തിയാകേണ്ട, ദോശയാകാം. 😉

Image
2021 സെപ്റ്റംബർ 24 സുഭാഷിന്റെ   ഹൃദ്യമായ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച ജിബി ടീച്ചറുടെ ക്ലാസ്സിൽ Learning theories ആയിരുന്നു ഞങ്ങളെ കാത്തിരുന്നത്.  ചൂടേൽക്കുമ്പോൾ വീർത്തുവരുന്ന ചപ്പാത്തിയും, ചൂടേൽക്കുമ്പോൾ മൃദുവായി സുഷിരങ്ങൾ ഉണ്ടാകുന്ന ദോശയും ടീച്ചർ അവതരിപ്പിച്ചു.ജീവിതപ്രതിസന്ധികളാകുന്ന ചൂടേൽക്കുമ്പോൾ ദുഃഖം കൊണ്ട് ചപ്പാത്തിയെ പോലെ വീർക്കാതെ, ദോശയെ പോലെ സുഷിരങ്ങൾ ഉണ്ടാക്കി ആ ദുഃഖത്തെ പുറം തള്ളി മൃദുവായി മാറുവാനുള്ള ആഹ്വാനം ടീച്ചറുടെ വാക്കുകൾ ഏകി.❤  ഓപ്ഷണൽ ക്ലാസ്സിൽ അഖിലയുടെ പ്രാർത്ഥനയും, അഷ്നയുടെ ശുഭചിന്തയും നിറമേകി.💛ഫാത്തിമയുടേയും, ശ്രീ ലക്ഷ്മിയുടെയും പുസ്തകാസ്വാദന അവതരണവും മികച്ച രീതിയിൽ നടന്നു.👏👏 തുടർന്ന് മുന്നിലെത്തിയ മായ ടീച്ചറുടെ ക്ലാസ്സിൽ population education ആയിരുന്നു ചർച്ചാ വിഷയം.Zero population growth, Demography, consequences of over production നും ചർച്ച ചെയ്യപ്പെട്ട ക്ലാസ്സിൽ population education നെ കുറിച്ച് വ്യക്തമായ ധാരണ ലഭിച്ച നിമിഷങ്ങൾ.😊 ഇന്നിന്റെ ഓർമ്മപുസ്തകത്തെ സ്നേഹതാഴിട്ട് പൂട്ടുന്നു. ❣ നാളയെ ഹൃദൃമായി വരവേൽക്കാനായി........... ഇന്നത്തെ മൊഴി...

Character Is Everything. 🌹

Image
2021 സെപ്റ്റംബർ 22 നാല് ദിവസത്തെ അവധിക്ക് ശേഷം വീണ്ടും ഗൂഗിൾ മീറ്റ് ചങ്ങാതിയെ കണ്ട് മുട്ടിയ ദിനം. 😉 ഓപ്ഷണൽ ക്ലാസ്സോടെ തുടക്കം കുറിച്ച ഓൺലൈൻ പഠനത്തിന് ഷെഹ്നയുടെ പ്രാർത്ഥനാഗാനവും, ശ്രീഭദ്രയുടെ ശുഭചിന്തയും വർണ്ണമേകി. Concentric & spiral approaches ആയിരുന്നു ഷൈനി ടീച്ചർ ഞങ്ങളുമായി സംവദിച്ചത്. തുടർന്ന് ഫാത്തിമയുടെ പുസ്തകാസ്വാദന അവതരണം ക്ലാസ്സിന് മിഴിവേകി. 😊 ഇംഗ്ലീഷ്, മലയാളം ഓപ്ഷണലിലെ കൂട്ടുകാരുടെ സെമിനാർ അവതരണം ഏറ്റം മികച്ച രീതിയിൽ ജോജു സാറിന്റെ ക്ലാസ്സിൽ തുടർന്നു.👏👏👏 ഫിസിക്കൽ സയൻസിലെ സംഘചർച്ചാ അവതരണ വിഷയമായ National policy of education നിലെ നേട്ടങ്ങളും കോട്ടങ്ങളും അവതരിപ്പിച്ചു കൊണ്ട് ആൻസി ടീച്ചറുടെ ക്ലാസ്സും പര്യവസാനിച്ചു.  സമയബന്ധിതമായി പൂർത്തിയാക്കേണ്ട വർക്കുകളുമായി ഞാനും ഈ സപര്യയിൽ യാത്ര തുടരുന്നു. 👧 ഇന്നത്തെ മൊഴി മുത്ത്.................... " W hen wealth is lost, nothing is lost. When health is lost, something is lost. When character is lost,everything is lost."                            ...

സ്നേഹത്തിൽ കുട ചൂടാം ഈ കൊച്ചു ജീവിതത്തിന്.......❤☂️☂️❤

Image
2021 സെപ്റ്റംബർ 14 സിസ്റ്റർ   മരീനയുടെ ഹൃദയസ്പർശിയായ പ്രാർത്ഥനയോടെ ❤ തുടക്കം കുറിച്ച ആൻസി ടീച്ചറുടെ ക്ലാസ്സിൽ  നാച്വറർ സയൻസ് ഓപ്ഷണലിന്റെ സംഘചർച്ചാ അവതരണം വർണ്ണമേകി. പ്രിയ സുഹൃത്തുകൾ ഏറെ ഹൃദൃമായ രീതിയിൽ കോത്താരി കമ്മീഷനെ വ്യക്തമാക്കി.👏👏👏 മലയാളം ഓപ്ഷണലിലെ പ്രിയ സുഹൃത്ത് ആനിയുടെ പ്രാർത്ഥനാ ഗാനത്തോടെ ജിബി ടീച്ചറുടെ ക്ലാസ്സ് ആരംഭിച്ചു.  ദൈവം സമ്മാനിച്ച അമൂല്യമായ ഈ ജീവിതത്തെ കൂടുതൽ സ്നേഹിക്കാനും, ജീവിതത്തിലെ ഓരോ നിമിഷവും സന്തോഷം കണ്ടെത്തുവാനും  പ്രാർത്ഥനാഗാനം എനിക്ക് ആഹ്വാനം ഏകി. 😘 പഠനം പഠനവിഷയമായ ജിബി ടീച്ചറുടെ ക്ലാസ്സിൽ Learning, Types of learning, Factors affecting learning, Learning curve, Plateau ഒക്കെയാണ് ടീച്ചർ ഞങ്ങളുമായി സംവദിച്ചത്.  ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസ്സ് ഞങ്ങൾക്കായി കരുതിയിരുന്നത് Tournaments ആയിരുന്നു . ⛹️‍♂️🏏🎾 വിവിധ Tournaments ലെ Matches കടലാസിൽ മാർക്ക് ചെയ്യപ്പെട്ട നിമിഷങ്ങൾ.📖✏ ജീവിതമൂല്യങ്ങളുടെ വർണ്ണത്തെ ഹൃദയത്തിൽ കോറിയിട്ട് ഓൺലൈൻ പഠനത്തിലെ ഒരു പൂവിതൾ കൂടി ഇവിടെ കൊഴിയുന്നു. 🥀 ഇന്നത്തെ മൊഴി മുത്ത്................ " One moment c...

തലച്ചോറിൽ നിന്ന് ഹൃദയത്തിലേക്കുള്ള ദൂരം.

Image
2021 സെപ്റ്റംബർ 9 മായ ടീച്ചറുടെ ക്ലാസ്സോടെ ഇന്നത്തെ ഓൺലൈൻ പഠനത്തിനു തുടക്കം കുറിച്ചു. Practicum തയ്യാറാക്കുന്ന വിധമാണ് ടീച്ചർ ഞങ്ങളുമായി സംവദിച്ചത്. അതോടൊപ്പം practicum ത്തിന്റെ വിഷയവും തിരഞ്ഞെടുക്കാൻ സാധിച്ചു. 😊 സോഷ്യൽ സയൻസിലെ പ്രിയ സുഹൃത്തുക്കളുടെ സംഘചർച്ചാ അവതരണം ആൻസി ടീച്ചറുടെ ക്ലാസ്സിന് തിളക്കമേകി.കോത്താരി കമ്മീഷൻ  വ്യക്തവും, ഹൃദൃവുമായി അവർ അവതരിപ്പിച്ചു. 👏👏 Affective & psychomotor domain ചർച്ച ചെയ്യപ്പെട്ട ജോജു സാറിന്റെ ക്ലാസ്സ് കുട്ടികളുടെ തലച്ചോറിൽ മാത്രം ഇറങ്ങിചെല്ലുന്ന അധ്യാപകരാകാതെ ഹൃദയത്തെ സ്പർശിക്കുന്ന അധ്യാപകരായി മാറാൻ ഉള്ള ആഹ്വാനം ഏകി. ❤ ഒത്തിരി വർക്കുകൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതായുണ്ട്. സമയത്തിന്റെ വിലയെ കുറിച്ചുള്ള വ്യക്തമായ ഉൾകാഴ്ച്ചയും ബി എഡ് പഠനം എനിക്കേകുന്നു.😉 ഇന്നിന്റെ ഓർമ്മകളോട് വിട ചൊല്ലി നാളെയുടെ പ്രതീക്ഷകളെ പുൽകാനായി വർക്കുകളാകുന്ന കൂടെപിറപ്പുകളെ കൂട്ട് പിടിച്ച് ഞാനും മുന്നോട്ട് നീങ്ങുന്നു. 😊 ഇന്നത്തെ   മൊഴി  മുത്ത് ............ Always use branded items in life :             For lips - Tru...

ഓർമ്മ തൻ മായാമുദ്രകൾ. ❣

Image
2021 സെപ്റ്റംബർ 7 ഗൂഗിൾ മീറ്റിലൂടെ ആദ്യം മുന്നിലെത്തിയ ആൻസി ടീച്ചറുടെ ക്ലാസ്സിൽ ഇംഗ്ലീഷ് ഓപ്ഷണലിലെ പ്രിയ സുഹൃത്തുക്കളുടെ Discussion Report അവതരണം വർണ്ണാഭമേകി.Evolution of education  in kerala എന്ന വിഷയം ഏറ്റം വ്യക്തമായും ലളിതമായും അവർ അവതരിപ്പിച്ചു.  മറവിയുടെ സിദ്ധാന്തങ്ങൾ സംവദിക്കപ്പെട്ട ജിബി ടീച്ചറുടെ ക്ലാസ്സ്, സിദ്ധാന്തങ്ങളെ മറവിക്ക് വിട്ടു കൊടുക്കാതെ ഞങ്ങളുടെ ഹൃദയത്തിൽ കോറിയിട്ടു.❤ ജാവലിൻ ത്രോ, ലോങ്ങ് ജമ്പ്, ഹൈ ജമ്പ് എന്നീ ഇനങ്ങളായിരുന്നു ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസ്സിലെ മിന്നും താരങ്ങൾ.😉 തെയോഫിലോസിലെ ഇന്നത്തെ ഓർമ്മകൾക്ക് തണുപ്പുള്ളത് പോലെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും നനുത്ത സ്പർശം...............💗 പുത്തൻ പ്രതീക്ഷകളെ പുൽകാനായി ഇന്നിന്റെ ഓർമ്മപുസ്തകത്തെ സ്നേഹ താഴിട്ട് പൂട്ടുന്നു.😘 ഇന്നത്തെ മൊഴി മുത്ത്................ " If you can't fly then run. If you can't run,then walk. If you can't walk then crawl, but whatever you do have to keep moving forward. "                             - ...

ദിവ്യമായ നാല് സത്യങ്ങൾ..................

Image
2021 സെപ്റ്റംബർ 3 രേവതിയുടെ   ഹൃദയസ്പർശിയായ പ്രാർത്ഥനാഗാനത്തോടെ ജിബി ടീച്ചറുടെ ക്ലാസ്സ് ആരംഭിച്ചു. Forgetting ചർച്ച ചെയ്യപ്പെട്ട ക്ലാസ്സ് മറവി എന്ന വസ്തുതയെപറ്റി വ്യക്തമായ അറിവ് നൽകി.  ഓപ്ഷണൽ ക്ലാസ്സിൽ ശ്രീലക്ഷ്മിയുടെ മനോഹരമായ പ്രാർത്ഥനയും ഷെഹ്നയുടെ ശുഭചിന്തയും വർണ്ണമേകി. Curriculum ചർച്ചാ വിഷയമായ ക്ലാസ്സ്, Hidden curriculum എന്ന ആശയത്തെ ഹൃദയത്തിൽ കോറിയിട്ടു.  Buddhism ത്തിന്റെ curriculum, method of teaching ചർച്ച ചെയ്ത മായ ടീച്ചറുടെ ക്ലാസ്സ് ജീവിതത്തിൽ കൂടെകൂട്ടേണ്ട സനാതനസത്യങ്ങളിലേയ്ക്ക് മനസ്സിനെ തിരിച്ചു.  രണ്ട് ദിവസം അവധിയാണെങ്കിലും ഒത്തിരി കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതായുണ്ട്.വാരാന്ത്യത്തിൽ പതിവുപോലെ പ്രതീക്ഷകളുമായി ഗൂഗിൾ മീറ്റ് ചങ്ങാതിയോട് താൽക്കാലികമായി വിട ചൊല്ലി എന്റെ യാത്ര തുടരുന്നു.....................😊 ഇന്നത്തെ മൊഴി മുത്ത്................. " The key to being is knowing you have the power to choose what to accept and what to let go."                                 ...

പ്രത്യാശയുടെ വെളിച്ചമായി അപരന് വെളിച്ചമേകാം. 🕯

Image
2021 സെപ്റ്റംബർ 2 ബുദ്ധന്റെ സദ് വചനങ്ങളിലൂടെ Buddhism എന്ന മഹത്തായ തത്വശാസ്ത്രത്തെ മനസ്സിൽ പതിപ്പിച്ച മായ ടീച്ചറുടെ ക്ലാസ്സ്. ❤  ബുദ്ധന്റെ quotes വായിക്കാൻ ടീച്ചർ അവസരം തന്നപ്പോൾ ആരെങ്കിലും അത് വായിക്കും എന്ന് കരുതി  മൈക്കും, ക്യാമറയും ഓഫാക്കി കേവലം ഒരു സ്രോതാവായിരുന്ന ഞാൻ 😌🙊അതിലെ ഒരു മൊഴി മുത്ത് കണ്ടിട്ട് സ്വയം പ്രേരിതയായി മൈക്ക് ഓൺ ചെയ്തു  അത് വായിച്ചു എന്നോർക്കുമ്പോൾ ഇപ്പോഴും മനസ്സിലേയ്ക്ക് ഒരു നനുത്ത കുളിർ തെന്നൽ വീശിയ അനുഭവം. 😊  " No matter how hard the past, you can always begin again." - Buddha  ഓർമ്മ ശക്തിയെ ത്വരിതപ്പെടുത്തുവാൻ ഉള്ള മാർഗങ്ങൾ ഓർമ്മ ചെപ്പിൽ ചേർത്ത് വച്ച ജിബി ടീച്ചറുടെ ക്ലാസ്സ്  വ്യത്യസ്തമായ മാർഗങ്ങൾ തിരഞ്ഞെടുത്തു ഓർമ്മയെ മിനുക്കി എടുക്കാൻ പ്രചോദനമേകി. 💙 Bloom's taxonomy of cognitive domain ആണ് ജോജു സാർ ഞങ്ങളുമായി സംവദിച്ചത്. Negative reinforcement എന്ന വസ്തുതയെ വളരെ വ്യക്തമായി സാർ അവതരിപ്പിച്ചു. 💚 ഇന്നത്തെ ചിതറിയ ചിന്തകൾക്ക് വിരാമം കുറിക്കുന്നതിനോടൊപ്പം രണ്ടാം സെമസ്റ്ററിലെ വർക്കുകളെ കൂടെ കൂട്ടി ഞാൻ ഈ പ്രയാണത്തിൽ ഒരു ച...

Be More, Do More, Have More.🧡

Image
2021 സെപ്റ്റംബർ 1 സെപ്റ്റംബർ മാസാദ്യത്തെ  വർണ്ണാഭമാക്കിയ ദിനം.  എന്റെ എളിയ പ്രാർത്ഥനയോടും അഖിലയുടെ മനോഹരമായ ശുഭചിന്തയോടും കൂടെ ഓപ്ഷണൽ ക്ലാസ്സിന്റെ തിരശ്ശീല ഉയർന്നു.😊 പാകിസ്ഥാനിന്റെ ഇരുമ്പുവനിത Muniba Mazari യുടെ ഹൃദയസ്പർശിയായ ജീവിതത്തെ കുറിച്ച് അഖില അവതരിപ്പിച്ചപ്പോൾ അത് കേവലം ശ്രവണത്തിനപ്പുറം എന്റെ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങി. ജീവിതവൈതരണികളിൽ തളർന്നു പോകാതെ, വെല്ലുവിളികൾ ഏകുന്ന കരുത്തിൽ പ്രത്യാശയോടെ മുന്നോട്ട് നീങ്ങാൻ ഉള്ള കരുതുറ്റ ആഹ്വാനം.👧 ഒന്നാം സെമസ്റ്ററിനെ വിലയിരുത്തി രണ്ടാം സെമസ്റ്ററിന്റെ കർമ്മപദത്തിലേയ്ക്ക് ജോജു സാറിന്റെ ക്ലാസ്സ് കടന്നു. "Be More, Do More, Have More."എന്ന ആഹ്വാനം അധ്യാപനം എന്ന ചുവടുകൾക്ക് ഉറപ്പേകുന്നു.💙 Memory Techniques ചർച്ചാ വിഷയമായ ജിബി ടീച്ചറുടെ ക്ലാസ്സ് വേറിട്ട അനുഭവമായിരുന്നു. കൂട്ടുകാർ പങ്കുവച്ച ഓർമ്മ കൂട്ടുകൾ ഓർമ്മചെപ്പിൽ ചേർത്ത് വയ്ക്കപ്പെട്ട നിമിഷങ്ങൾ.❤ ഇന്നത്തെ മൊഴി മുത്ത്....................... " We came with nothing. We leave with nothing. It's about what we do in between".              ...