Posts

ടീച്ചിംഗ് പ്രാക്ടീസ് പര്യവസാന ദിനം 🌟

Image
2022 ആഗസ്റ്റ് 26 ടീച്ചിംഗ് പ്രാക്ടീസിന്റെ സമാപന ദിനം.  ജൂലൈ 13 ന് ആരംഭിച്ച ടീച്ചിംഗ് പ്രാക്ടീസ് ആഗസ്റ്റ് 26 ന് പര്യവസാനിക്കുന്നു. എത്ര വേഗതയിൽ ആണ് ഈ ദിനങ്ങൾ പൊയ്മറഞ്ഞത്. ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരുപിടി നല്ല ഓർമ്മകൾ ഏകിയ Intership ദിനങ്ങളെ നിനക്ക് നന്ദി............. പതിവിൽ നിന്ന് വ്യത്യസ്തമായി ഇന്ന് പുറത്തു പോയാണ് ഭക്ഷണം കഴിച്ചത്.  Garam Masala യിലെ കുഴിമന്തിയായിരുന്നു ഇന്നത്തെ താരം.😉 ജീവിതത്തിൽ ആദ്യമായി കുഴിമന്തി കഴിച്ച ദിനം 😃 പ്രിയപ്പെട്ട വിദ്യാർഥികളോടും, അധ്യാപകരോടും അക്ഷരമുറ്റത്തോടും വിട ചൊല്ലിയ നിമിഷങ്ങൾ.❤  സ്കൂളിനോട് വിട പറയും മുൻപേ അധ്യാപകർക്കും, സ്കൂൾ ജീവനകാർക്കും ഞങ്ങളുടെ സ്നേഹം മധുരമായി പങ്കുവച്ചു. 🍰 ഈ Intership ലെ അവസാനത്തെ group selfie ക്ക് പോസ് ചെയ്ത നിമിഷം.📷 ഇന്നത്തെ മൊഴി മുത്ത്..................... " I destroy my enemies when I make them my friends. "                                        - Abraham...

Stress Management ഉം Higher Secondary students ഉം, പാഠ്യപദ്ധതി പരിഷ്കരണവും.💚

Image
23 - 8 - 2022 നല്ലൊരു ചൊവ്വാഴ്ച ദിനം. ടീച്ചിംഗ് പ്രാക്ടീസിന്റെ അവസാന ഘട്ടത്തിൽ എത്തിചേർന്നിരിക്കുന്നു. നാളെ മുതൽ ഓണപരീക്ഷ ആരംഭിക്കുകയാണ്, അതിനുവേണ്ട ഒരുക്കങ്ങൾ നടത്താനായിരുന്നു ഇന്ന് ഞങ്ങൾക്ക് ലഭിച്ച duty.  Stress levels and coping strategies of higher secondary students എന്ന എന്റെ പ്രോജക്റ്റിന്റെ  data collection നായി സ്കൂളിലെ ഹയർ സെക്കന്ററിയിലെ Biology science A2 ക്ലാസ്സിലേയ്ക്ക് യാത്ര തിരിച്ചു. Stress management എന്ന ഗുണം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കുഞ്ഞുങ്ങളെ സഹായിക്കാൻ ഈ എളിയ പ്രോജക്റ്റിലൂടെ സാധിച്ചല്ലോ എന്നോർക്കുമ്പോൾ ഒത്തിരി സന്തോഷം. ❤ ഉച്ചയ്ക്ക് ശേഷം 9 C യിൽ പാഠഭാഗങ്ങൾ Revision ചെയ്യാനായി സമയം വിനിയോഗിച്ചു.  വൈകുന്നേരം 4 മണിക്ക് പാഠ്യപദ്ധതി പരിഷ്കകരണവും, ജനകീയ ചർച്ചകളുടെ ഉദ്ഘാടനവുംം സ്കൂളിൽ വച്ചു നടന്നു. ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്ത ഈ പരിപാടിയിൽ പാഠ്യയപദ്ധതി പരിഷ്കരണത്തിന്റെ ആവശ്യയകതയെയും, പ്രാധാന്യയത്തെതെയും കുറിച്ച്ച വ്യക്തമായ ധാരണ ഞങ്ങൾക്കും നേടാൻ സാധിച്ചു. 😊 ഇന്നത്തെ മൊഴി മുത്ത്.................. . ...

Conscientation Programme, Diagnostic Test ഉം, Remedial Teaching ഉം.

Image
ഇന്ന് രണ്ടാം പിരീഡ് 8 E കാർക്ക് Diagnostic test നടത്തി. ഒഴിവു സമയം പേപ്പർ നിരീക്ഷണത്തിനായും, Remedial teaching lesson plan തയ്യാറാക്കുന്നതിനായും വിനിയോഗിച്ചു.  ഉച്ചയ്ക്ക് ശേഷം ഇന്ന് 8C കാർക്ക് Health benefits of physical activity എന്ന വിഷയത്തിൽ ഞാനും ഫാത്തിമയും conscientation programme നടത്തി. ആരോഗ്യ പരിപാലനത്തിൽ ഫിസിക്കൽ ആക്ടീവിറ്റികളുടെ പങ്കിനെ കുറിച്ച് കുട്ടികൾക്ക് വ്യക്തമായ ബോധ്യം നൽകാൻ ഈ ക്ലാസ്സിലൂടെ സാധിച്ചു എന്ന് വിശ്വസിക്കുന്നു.  ഉച്ചയ്ക്ക് ശേഷം 8 E കാർക്ക് Remedial teaching നടത്തി. Cell clusters എന്ന  ജപാഠഭാഗത്തിലെ പ്രയാസമുള്ള  അ ഉ   ഭാഗങ്ങളും പാഠം മുഴുവനായും ഏറ്റവും ലളിതമായി കുഞ്ഞുങ്ങളുടെ മുന്നിൽ എത്തിക്കാൻ സാധിച്ചു.  നല്ല ദിനത്തോട് വിട ചൊല്ലി ഇന്നത്തെ ചിതറിയ ചിന്തകൾക്ക് വിരാമം കുറിക്കുന്നു. 😊 ഇന്നത്തെ മൊഴി മുത്ത്................... " The best and most beautiful things in the world cannot be seen or even touched they must be felt with the heart."              ...

Achievement Test 📖

Image
2022 ആഗസ്റ്റ് 19 Achievement test ന് തയ്യാറായി ആണ് ഇന്ന് സ്കൂളിൽ എത്തിയത്. രണ്ടും മൂന്നും നാലും പിരീഡ് ഇന്ന് 8 E യിൽ ചിലവഴിക്കാൻ സാധിച്ചു. രണ്ടാം പിരീഡ് Achievement test നടത്തി. മൂന്നും നാലും പിരീഡ് Let's Regain Our fields എന്ന പാഠഭാഗത്തിന്റെ Revision നടത്താനും കുട്ടികളോട് Interact ചെയ്തു കുട്ടികളുടെ feedback collect ചെയ്യാനുമായി വിനിയോഗിച്ചു.  ഇന്ന് 9 C കാർക്ക് Transportation in plants എന്ന   ഭാഗം പഠിപ്പിച്ചു. Simple nutrients into cells എന്ന പാഠഭാഗം നന്നായി പൂർത്തിയാക്കാൻ സാധിച്ചു എന്നതിൽ ഒത്തിരി സന്തോഷം. 😊 8 E യിലെയും, 9 C യിലെയും നോട്ട് ബുക്ക് നിരീക്ഷണവും ഇന്ന് നടത്തി.📖 ഇന്നത്തെ dutys ഉം നന്നായി ചെയ്യാൻ സാധിച്ചു.  ഇന്നത്തെ മൊഴി മുത്ത്.................. " Destiny will never give you success, It can lend you opportunities and possibilities, It is for you them success. " 

ചിങ്ങം പിറന്ന നാൾ 🌼

Image
17 - 8 - 2022   മലയാള മാസത്തിലെ ആദ്യ ദിനം. പ്രതീക്ഷയാർന്ന ചിങ്ങ പുലരിയെ വരവേറ്റാണ് ഇന്ന് സ്കൂളിൽ എത്തിയത്. ബുധനാഴ്ച ദിനം ഒരു ക്ലാസ്സും ഇന്ന് കിട്ടില്ല എന്നാണ് കരുതിയത്, എങ്കിലും teaching aids എല്ലാം കൈയിൽ കരുതിയിരുന്നു. പ്രതീക്ഷിക്കാതെ രണ്ടും, മൂന്നും പിരീഡ് 9 C ക്ക് ക്ലാസ്സ് ലഭിച്ചു. Double circulation & Portal circulation നും Heart beat, pulse & Blood pressure എന്നീ ഭാഗമാണ് ഇന്ന് കൈകാര്യം ചെയ്തത്. Interval  സമയം കുട്ടികളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഉപയോഗിച്ചു.  ഉച്ചയ്ക്ക് 1 - 1.20 pm വരെയുള്ള സമയം Healthy Heart എന്ന ഭാഗമാണ് 9 C ക്ക് പഠിപ്പിച്ചത്.  വരുന്ന വെള്ളിയാഴ്ച Cell Clusters എന്ന പാഠഭാഗത്തിന്റെ Test Paper ഉണ്ടായിരിക്കും എന്ന കാര്യം ഒരിക്കൽ കൂടി 8 E ക്കാരെ ഓർമ്മപ്പെടുത്തി.  ഇന്നത്തെ മൊഴി മുത്ത്..................... " The best and most beautiful things in the world cannot be seen or even touched they must be felt with the heart."                       ...

ഹൃദയം ❤

Image
2022 ആഗസ്റ്റ് 16 ഇന്ന് വളരെ നേരത്തെ തന്നെ സ്കൂളിൽ എത്തി. ആദ്യമായി ഇന്ന് breakfast duty നിർവഹിക്കാൻ സാധിച്ചു. ഇഡ്ഡലിയും സാമ്പാറുമായിരുന്നു ഇന്നത്തെ താരങ്ങൾ. 😉 രണ്ടാം പിരീഡ് ഇന്ന് 9 C യിലേക്ക് യാത്ര തിരിച്ചു.  Heart, Working of heart എന്നീ ഭാഗങ്ങളാണ് ഇന്ന് കൈകാര്യം ചെയ്തത്. ക്ലാസ്സിൽ നിന്നിറങ്ങുമ്പോൾ correction ചെയ്യാനായി കുട്ടികളുടെ books ഉം collect ചെയ്തു. 📖 ഇന്ന് observation നായി Ancy ടീച്ചർ വന്നു. ടീച്ചറെ ക്ലാസ്സുകളിൽ എത്തിക്കാൻ ഉള്ള ചുമതല എനിക്കായിരുന്നു. എന്റെ കഴിഞ്ഞ് ക്ലാസ്സിനെ കുറിച്ച് നല്ല അഭിപ്രായം ആണ് ടീച്ചർ പറഞ്ഞത്. 😊 ഉച്ചയ്ക്ക് 1 - 1.30 pm സമയം 9 C ക്ക് Types of blood vessel എന്ന ഭാഗം പഠിപ്പിക്കാനായി വിനിയോഗിച്ചു.  Reaping diversities എന്ന പാഠഭാഗത്തിലെ Reaping diversity എന്ന ഭാഗമാണ് ഇന്ന് 8 E ക്കാർക്ക് പഠിപ്പിച്ചത്. ചുരുങ്ങിയ ദിനത്തിനുള്ളിൽ പാഠം ഭാഗങ്ങൾ പഠിപ്പിച്ചു പൂർത്തിയാക്കണം എന്ന യാഥാർത്ഥ്യം കാതുകളിൽ അനുനിമിഷം നേരിയ ധ്വനി പടർത്തി കടന്നു പോകുന്നു.............. ഇന്നത്തെ മൊഴി മുത്ത്................. " Where love rules, laws atevnot needed."  ...

75th Independence Day 🇮🇳 ഒരു സങ്കീർത്തനം പോലെ ഹൃദയത്തിൽ സൂക്ഷിക്കാൻ.............❤

Image
ആഗസ്റ്റ് മാസം 13 മുതൽ 15 വരെ വിപുലമായ ആഘോഷങ്ങളോടെയാണ് ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കപ്പെട്ടത്. 8 B യിലെ കുട്ടികളുടെ ഉത്തരവാദിത്വം ക്ലാസ്സ് ടീച്ചറുടെ അഭാവത്തിലും ഞാനും ദർശന ചേച്ചിയും ഞങ്ങൾക്ക് കഴിയും വിധം ആത്മാർത്ഥമായി നിർവഹിച്ചു.  റാലിയും, തുടർന്ന് നടന്ന പരിപാടിയികളിലും കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിച്ച് ഞങ്ങൾ സജീവമായി. സ്കൂൾ പഠനകാലത്ത് പോലും സ്വാതന്ത്ര്യ ദിനാഘോഷത്തിന് സ്കൂളിൽ പോകാത്ത എനിക്ക് ഈ വർഷത്തെ സ്വാതന്ത്യ ദിനാഘോഷം ഏറെ പ്രിയപ്പെട്ട ഓർമ്മയും, ഒരു സങ്കീർത്തനം പോലെ എന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ ഉള്ള സുഗന്ധമേറിയ ഓർമ്മ കൂടിയാണ്. ❤ ഇന്നത്തെ മൊഴി മുത്ത്............. " Thoughts creates character."                              - Annie Besant