Posts

Showing posts from April, 2021

ടാഗോറും,ഫിസിക്കൽ എഡ്യൂക്കേഷനും,സാങ്കേതികവിദ്യയും.....

Image
2021 ഏപ്രിൽ 20 ദേവികയുടെ   മനോഹരമായ പ്രാർത്ഥനഗാനത്തോടെ ആൻസി ടീച്ചറുടെ ക്ലാസ്സിന്  തുടക്കം കുറിച്ചു.ടാഗോറിന്റെ വിദ്യാഭ്യാസദർശനങ്ങളിലൂടെയും ചിന്തകളിലൂടെയും കടന്നു പോയ ക്ലാസ്സ് ശാന്തിനികേതന്റെ പവിത്രമായ വിദ്യാഭ്യാസസമ്പ്രദായങ്ങളെ മനസ്സിൽ കോറിയിട്ടു.ക്ലാസ്സിന്റെ അവസാനം എല്ലാവരും വീഡിയോ ഓൺ ചെയ്യണം എന്ന് ടീച്ചർ പ്രത്യേകം ഓർമ്മപ്പെടുത്തി. അങ്ങനെ ഓൺലൈനിലൂടെ  ആണെങ്കിലും കൂട്ടുകാരെയെല്ലാം  കണ്ടപ്പോൾ ഒത്തിരി സന്തോഷം.😊❤ ഗ്രൗണ്ട് ഇല്ലാത്ത, ആരവങ്ങളില്ലാതെ ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസ്സിൽ മുൻകാല നിറം മങ്ങാത്ത ഓർമ്മകൾ അയവിറക്കി ഞാനും പ്രവേശിച്ചു. ഫിസിക്കൽ എഡ്യൂക്കേഷന്റെ പ്രാധാന്യവും, ലക്ഷ്യവും ആണ് ജോർജ്ജ് സാർ സംവദിച്ചത്. 11.45 ന് തന്നെ ജോജു സാറിന്റെ ക്ലാസ്സിൽ പ്രവേശിച്ചു. ടെക്നോളജിയുടെ നേട്ടങ്ങളും കോട്ടങ്ങളും വളരെ വ്യക്തമായി ഓരോ സെമിനാർ അവതരണങ്ങളും വളരെ വ്യക്തമായി ഞങ്ങളുടെ മനസ്സിൽ പതിപ്പിച്ചു.  അധ്യാപനം എന്ന വിളി തിരഞ്ഞെടുത്തിരിക്കുന്ന ഞങ്ങൾ സാങ്കേതികവിദ്യയുടെ  നന്മയും, തിന്മയും മനസ്സിലാക്കി വരും തലമുറയെ സാങ്കേതികവിദ്യയുടെ  അത്ഭുതലോകത്തേക്ക് നയിക്കുവാനും, സാ...

Unit Plan, Lesson Plan, Year Plan...........😉

Image
2021 ഏപ്രിൽ 19 ഓപ്ഷണൽ ക്ലാസ്സോടെ ആരംഭിച്ച നല്ല ദിനം. ശ്രീലക്ഷ്മിയുടെ പ്രാർത്ഥനയും ശ്രീവിനീതയുടെ ശുഭചിന്തയും ക്ലാസ്സിന് നിറം പകർന്നു.❤. Unit Plan, Lesson Plan, Year plan എന്നിവയായിരുന്നു ഇന്നത്തെ ക്ലാസ്സിലെ താരങ്ങൾ.😊  ഓൺലൈൻ ക്ലാസ്സാണെങ്കിലും ഷൈനി ടീച്ചർ ചോദ്യശരങ്ങൾ എയ്ത് Bloom's taxonomy ഉം Bloom's revised taxonomy ഉം ഞങ്ങളുടെ മനസ്സിൽ പതിപ്പിച്ചു. 😉 തുടർന്ന് പ്രിയ സുഹൃത്ത് ആർച്ച Teaching techniques ലെ Peer tutorials സെമിനാർ അവതരണം നടത്തി.💙 11.15 ന് ജോജു സാറിന്റെ ക്ലാസ്സിൽ പ്രവേശിച്ചു.ഇംഗ്ലീഷ് ഓപ്ഷണലിന്റെ സെമിനാർ അവതരണങ്ങൾ ഇന്നും തുടർന്നു. CAI,CMI,CMC യുടെ അനന്തസാധ്യതകളിലേയ്ക്ക് കൂട്ടുകാരുടെ സെമിനാർ അവതരണം ഞങ്ങളെ കൂട്ടികൊണ്ട് പോയി.🤗 അങ്ങനെ ഇന്നത്തെ ഓൺലൈൻ പഠനത്തിനും ഇവിടെ തിരശ്ശീല വീഴുന്നു.  നാളെയുടെ പൊൻകിരണം കാണാനായി ഇന്നിന്റെ ചിന്താച്ചെപ്പിനെ മുദ്രണം ചെയ്യുന്നു............... ഇന്നത്തെ മൊഴി മുത്ത്............. " W e can win life by all means, if we simply avoid two things :  ▪ Comparing   with others. ▪ Expecting from others.

വാരാന്ത്യം പുതിയ ഉണർവിനായി.......💙

2021 മാർച്ച് 26 വാരാന്ത്യദിനം. മായ ടീച്ചറുടെ ക്ലാസ്സിൽ ഇംഗ്ലീഷ് ഓപ്ഷണിലെ സുഹൃത്തുക്കൾ വളരെ മികച്ച രീതിയിൽ അവരുടെ സെമിനാർ അവതരണം നടത്തി.ഒരു തിരുവാതിര video യിലൂടെയും, Ncc ആന്തത്തിലൂടെയും ഞങ്ങളുടെ ഉള്ളിലെ ദേശസ്നേഹത്തിന്റെ തീകനലിനെ ടീച്ചർ ജ്വലിപ്പിച്ചു. ❤ ബനഡിക്ട് സാറിന്റെ ക്ലാസ്സ് അധ്യാപനത്തിലെ വിശകലനരീതികളെകുറിച്ചും, ചോക്ക്ബോർഡ് ഉപയോഗത്തെക്കുറിച്ചും ആയിരുന്നു. വളരെ രസകരങ്ങളായ കാര്യങ്ങളും, ഗഹനവും സുപ്രധാനവുമായ കാര്യങ്ങളും ഒരുപോലെ കോർത്തിണക്കിയ നല്ല ക്ലാസ്സ്. 💙 ഉച്ച കഴിഞ്ഞ് arts fest നുള്ള ചർച്ചകളും, പരിശീലനങ്ങളും ആയിരുന്നു. ആവേശപൂർണ്ണമായ ഒരു മത്സരത്തിന് തെയോഫിലോസ് സാക്ഷ്യം വഹിക്കാൻ പോകുന്നു. 😉 വാരാന്ത്യത്തിൽ പതിവുപോലെ പ്രതീക്ഷകളുമായി എന്റെ യാത്ര തുടരുന്നു.........................

സർഗാത്മകതയുടെ വർണ്ണം ചിറകുകൾ.

2021 മാർച്ച് 29 Arts fest ലെ ഒന്നാം ദിനം. Literary fest ആയിരുന്നു ഇന്നത്തെ താരം. ഞാൻ മലയാളം ഉപന്യാസം, ഹിന്ദി കവിതാരചന, ഹിന്ദി കഥാരചന എന്നിവയ്ക്കാണ് പങ്കെടുത്തത്.പത്താം ക്ലാസ്സിന് ശേഷം ആദ്യമായി ഹിന്ദി എഴുതിയത് വേറിട്ട ഒരനുഭവമായിരുന്നു.മലയാളം ഉപന്യാസ രചന നന്നായി എഴുതി എന്നൊരു സംതൃപ്തിയുണ്ട്.എന്നിലെ സർഗാത്മകതെ, ആശയങ്ങളെ, വാക്കുകളെ ഒക്കെ കടലാസിൽ കോർത്തിണക്കി അവയ്ക്ക് പുതിയ നിറങ്ങളും, വർണ്ണചിറകുകളും നൽകാൻ literary fest എന്നെ സഹായിച്ചു. നാളെ മുതൽ കലാമത്സരങ്ങളാണ്.എന്നിലെ ആശയത്തിന് ചിറക് നൽകി ഞാനിറങ്ങുന്നു. യാഥാർത്ഥ്യങ്ങളുടെ പരുക്കൻ പ്രതലങ്ങളിലേയ്ക്ക്..............

കലാമാമാങ്കത്തിന് കൊടിയേറി.......

2021 മാർച്ച് 30 കലാമാമാങ്കത്തിന്   തുടക്കം   കുറിച്ച് അവനിജ arts fest.മുരുകൻ കാട്ടാക്കട സാറും, ജീവൻ ഗോപാലനും  ആയിരുന്നു ഉദ്ഘാടകർ.11.30 ന് ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ ആരായിരിക്കണം അധ്യാപകനെന്ന് തന്റെ ഉദ്ഘാടനം പ്രസംഗത്തിലൂടെ മുരുകൻ സാർ വ്യക്തമാക്കി.തുടർന്ന് സാറിന്റെ ഒരു പിടി കവിതകളും, സിനിമാ ഗാനങ്ങളും ആലപിച്ച് ഞങ്ങളെ ഊർജ്ജസ്വലരാക്കി.ജീവൻ വേണുഗോപാലും ഒട്ടും കുറച്ചില്ല. വി.മധുസൂദനൻ സാറിന്റെ ഇരുളിൻ മഹാനിദ്രയിൽ എന്ന കവിത ആലപിച്ച് കലാലോകത്തേക്ക് ഞങ്ങളെ കൂട്ടി കൊണ്ട് പോയി. ഇന്ന് ഞാൻ പ്രോഗ്രാമിന് ഒന്നിനും ഇല്ലായിരുന്നു. എന്നാൽ സുഹൃത്തുക്കളുടെ പരിപാടികൾ കണ്ടും പ്രോത്സാഹിപ്പിച്ചും ആസ്വദിച്ചു. നാളെ കലയുടെ ബാക്കി പൂരത്തിനായുള്ള കാത്തിരിപ്പ് തുടരുന്നു.....................

ടെക്നോളജിയിലൂടെ ഒരു യാത്ര................

Image
2021 ഏപ്രിൽ 16 ജോജു സാറിന്റെ ക്ലാസ്സോടെ ഇന്നത്തെ ഓൺലൈൻ ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു. സ്ഥാനം മാറിയിരുന്നപ്പോൾ അതിഥിയായെത്തിയ BSNL network നെ കൂട്ട്പിടിച്ച് ഞാനും ഗൂഗിൾ മീറ്റിൽ പ്രവേശിച്ചു.😉 ഇംഗ്ലീഷ് ഓപ്ഷണലിന്റെ സെമിനാർ അവതരണങ്ങൾ വളരെ മികവുറ്റ രീതിയിൽ ടെക്നോളജിയുടെ അനന്തസാധ്യതകളെ ഞങ്ങളുടെ മുന്നിൽ എത്തിച്ചു. 👏👏 11.15 ന് തന്നെ ആൻസി ടീച്ചറുടെ ക്ലാസ്സിൽ പ്രവേശിച്ചു. ഗാന്ധിജിയുടെ വിദ്യാഭ്യാസദർശനങ്ങളും ചിന്തകളുമാണ് ഇന്നത്തെ ക്ലാസ്സിൽ ചർച്ചാ വിഷയമായത്.ശേഷം ഞങ്ങൾ ഗൂഗിൾ ക്ലാസ്സ് റൂമിൽ നിന്ന് നോട്ട്സ് എഴുതി.അടുത്ത ക്ലാസ്സിൽ ടീച്ചർ ചോദ്യം ചോദിക്കും.😉 രണ്ട് ദിവസം അവധിയാണെങ്കിലും ഒത്തിരി കാര്യങ്ങൾ ചെയ്തു തീർക്കാനായി ഉണ്ട്. കൂടെ അല്പം മടിയും...........🙈 ജോലി തിരക്കുകളും സ്വപ്നങ്ങളുമായി യാത്ര തുടരുന്നു.........🤗 നിറം മങ്ങാത്ത ഓർമ്മകളുടെ ഒരിതൾ കൂടി ഇവിടെ പൊഴിയുന്നു. പ്രതീക്ഷയാകുന്ന റോസാ പുഷ്പത്തെ വരവേൽക്കാനായി ചിതറിയ ചിന്തകൾക്ക് വിരാമം കുറിക്കുന്നു......... ഇന്നത്തെ മൊഴി മുത്ത്................ " The best preparation for tommorow is doing your best today. " - H Jackson Brow...

കലാപൂരത്തിന് കൊടിയിറങ്ങി..........

2021 മാർച്ച് 31 കലാപൂരത്തിന്റെ   സമാപനദിനം.  ഒത്തിരി പ്രതീക്ഷയോടെയാണ് കോളേജിൽ എത്തിയത്.ഗ്രൂപ്പ് ഇനങ്ങൾ ആയിരുന്നു ഇന്നത്തെ താരം.സംഘഗാനവും,നാടൻപാട്ടും, നാടകവും ആയിരുന്നു എന്റെ ഇനങ്ങൾ. പങ്കെടുത്തതിനെല്ലാം സമ്മാനം ലഭിച്ചു.സംഘഗാനത്തിനും നാടൻപാട്ടിനും മൂന്നാം സ്ഥാനവും, നാടകത്തിന് ഒന്നാം സ്ഥാനവും ലഭിച്ചു. മലയാളം ഉപന്യാസ രചനയ്ക്കും ഒന്നാം സ്ഥാനം ലഭിച്ചു.എന്ത്കൊണ്ടും സന്തോഷപ്രദമായദിനമായിരുന്നു ഇന്ന്.  ഇനി ഓൺലൈനിൽ കാണാം എന്ന വാഗ്ദാനത്തോടെ പ്രിയ സുഹൃത്തുകൾക്ക് യാത്ര പറഞ്ഞ് ഞാനിറങ്ങി................... ഇന്നത്തെ മൊഴി മുത്ത്................. " Winners are not those who never fail,but those who never quit. " - APJ Abdul Kalam. 

വീണ്ടും ഓൺലൈനിലേയ്ക്ക്..........

Image
2021 ഏപ്രിൽ 8 വീണ്ടും ഓൺലൈനിലേയ്ക്ക്. ഒരാഴ്ച്ചത്തെ അവധിക്കുശേഷം വീണ്ടും പഠനം ആരംഭിച്ചു. 9 മണിക്ക് തന്നെ ഗൂഗിൾ മീറ്റിൽ കയറി. മൗന പ്രാർത്ഥനയോടെ ജോജു സാറിന്റെ ക്ലാസ്സിൽ കയറി.എന്റെ പ്രിയ സുഹൃത്തുക്കൾ മികച്ച രീതിയിൽ സെമിനാർ അവതരിപ്പിച്ചു.  10.30 തിനു ജിബി ടീച്ചറുടെ ക്ലാസ്സിൽ പ്രവേശിച്ചു.കുറച്ച് സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ ഹൃദയത്തിൽ പതിപ്പിച്ച ക്ലാസ്സ്. ജോസ്നയുടെ പ്രാർത്ഥനാഗാനത്തിൽ നിന്ന് ജീവിതചക്രം എന്ന ബൃഹത്തായ ആശയത്തിലേയ്ക്ക് ഓരോരുത്തരെയും കൂട്ടിക്കൊണ്ടു പോയ ക്ലാസ്സ്.നമ്മുടെ ശരീരത്തെയും,മനസ്സിനെയും നല്ല രീതിയിൽ പരിഗണിച്ച്  ഉത്തമവ്യക്തിത്വം സ്വായക്തമാക്കുവാനും ടീച്ചറുടെ വാക്കുകൾ പ്രചോദനമേകി.  ഇന്നത്തെ മൊഴി മുത്ത്............... സ്വന്തം ശരീരത്തെയും മനസ്സിനെയും സ്നേഹിക്കുന്നില്ലെങ്കിൽ - ജീവിതം നമ്മെ നോക്കി പല്ലിളിക്കും.😬 സ്വന്തം ശരീരത്തെയും മനസ്സിനെയും സ്നേഹിക്കുന്നുവെങ്കിൽ - ജീവിതം നമ്മെ നോക്കി പുഞ്ചിരിക്കും.😊 സ്വന്തം ശരീരത്തെയും മനസ്സിനെയും വിവേകപൂർവ്വം പ്രയോജനപ്പെടുത്തുമ്പോൾ - ജീവിതം നമ്മെ നോക്കി അഭിവാദനം ചെയ്യും.🤗

ഗൂഗിൾ ക്ലാസ്സ് റൂം ചങ്ങാതീ.😉

Image
2021 ഏപ്രിൽ 9 ഓൺലൈൻ ക്ലാസ്സിലെ രണ്ടാം ദിനം.9 മണിക്ക് തന്നെ ആൻസി ടീച്ചറുടെ ക്ലാസ്സിൽ പ്രവേശിച്ചു. വിദ്യാഭ്യാസ ചിന്തകൻ Plato ആയിരുന്നു ഇന്നത്തെ പഠന വിഷയം.ഞങ്ങൾക്കായി ടീച്ചർ ഗൂഗിൾ ക്ലാസ്സ് റൂമിൽ ppt നൽകി. കൂട്ടുക്കാരൊക്കെ കയറിയിട്ടും എനിക്ക് ക്ലാസ് റൂമിൽ കയറാൻ പറ്റിയില്ല. Net ഒരു വില്ലനായി മാറിയ നിമിഷം.സ്ഥാനം മാറിയിരുന്നപ്പോൾ അതിഥിയായി എത്തിയ BSNL network നെ കൂട്ടുപിടിച്ച് ഞാനും ഗൂഗിൾ ക്ലാസ്സ് റൂമിൽ പ്രവേശിച്ചു.  10.30 തിനു optional ക്ലാസ്സിൽ പ്രവേശിച്ചു. ശ്രുതിയുടെ പ്രാർത്ഥനയോടും, പാർവതിയുടെ ശുഭചിന്തയോടും കൂടെ ആരംഭിച്ച ക്ലാസ്സിൽ Revised bloom' S taxonomy ആയിരുന്നു ചർച്ചാ വിഷയമായത്.  രണ്ട് ദിവസം അവധിയാണെങ്കിലും ഒത്തിരി കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. പുത്തൻ പ്രതീക്ഷകളുമായി മുന്നോട്ട് നീങ്ങുന്നു................ ഇന്നത്തെ മൊഴി മുത്ത്.................. " Train your mind to see something good in everything." - Gautama Buddha. 

ഓൺലൈൻ അധ്യാപനം...............

Image
2021 ഏപ്രിൽ 12 നല്ലൊരു തിങ്കളാഴ്ച. 9.30 തിനു തന്നെ ഷൈനി ടീച്ചറുടെ ക്ലാസ്സിൽ പ്രവേശിച്ചു. Curriculum statement ആയിരുന്നു പഠനവിഷയം.തുടർന്ന് സെമിനാർ അവതരണങ്ങൾ ആയിരുന്നു. എന്റെ സെമിനാർ അവതരണം ആയിരുന്നു ആദ്യത്തേത്. ആദ്യമായി എടുത്ത ഓൺലൈൻ സെമിനാർ. നന്നായി എടുക്കാൻ പറ്റി 😊.  ബനഡിക്ട് സാറിന്റെ ക്ലാസ്സാണ് ഗൂഗിൾ മീറ്റിലൂടെ രണ്ടാമത് ഞങ്ങളുടെ മുന്നിൽ കടന്നു വന്നത്. അധ്യാപനത്തിന്റെ നൈപുണികളെക്കുറിച്ച് വളരെ വിശദമായി സാർ ക്ലാസ്സെടുത്തു.Subskill chalk board writing, classroom management, closure റിലൂടെ ഞങ്ങൾ കടന്നു പോയി.  ആദ്യമായി slide share ചെയ്ത് സെമിനാർ അവതരണം നടത്തിയത് എന്നെ സംബന്ധിച്ച് വളരെ നല്ല അനുഭവമായിരുന്നു.ടെക്നോളജിയെ കൂട്ടുപിടിച്ചുകൊണ്ട് അധ്യാപന ചുവടുകളുമായി ഞാനും മുന്നോട്ട് നീങ്ങുന്നു.............. ഇന്നത്തെ മൊഴി മുത്ത്................. " Great things may come to those who wait;but only the things left by those who hustle." - Abhraham Lincoln. 

ഏതൻസിലെ പ്ലേറ്റോയോടോപ്പം..............

Image
2021 ഏപ്രിൽ 13 നല്ലൊരു ദിനം. 9.15 ന് തന്നെ ജോജു സാറിന്റെ ക്ലാസ്സിൽ കയറി. ഇന്ന് എന്റെ സെമിനാർ അവതരണം ആയിരുന്നു ആദ്യത്തേത്.നന്നായി സെമിനാർ എടുത്തു എന്ന് മറ്റ് ഓപ്ഷണലിലെ കൂട്ടുകാരും പറഞ്ഞപ്പോൾ ഒത്തിരി സന്തോഷം😊. ഇംഗ്ലീഷ് ഓപ്ഷണലിന്റെ സെമിനാർ അവതരണത്തോടെ ക്ലാസ്സ് അവസാനിച്ചു.  11 മണിക്ക് ആൻസി ടീച്ചറുടെ ക്ലാസ്സിൽ പ്രവേശിച്ചു. വിദ്യാഭ്യാസ ചിന്തകൻ Plato യുടെ educational thoughts & practices ലൂടെ ഇന്നത്തെ ക്ലാസ്സ് കടന്നു പോയി. തുടർന്ന് ഞങ്ങൾ ഗൂഗിൾ ക്ലാസ്സ് റൂമിൽ പ്രവേശിച്ച് നോട്ട്സ് എഴുതി ഇന്നത്തെ ഓൺലൈൻ ക്ലാസ്സിനോട് വിട പറഞ്ഞു.  പുതിയ അനുഭവങ്ങളും പ്രതീക്ഷകളും പകർന്ന ഒരു ദിനം കൂടി ഇവിടെ കൊഴിയുന്നു......................... ഇന്നത്തെ മൊഴി മുത്ത്.................. " The art of teaching is the art of assisting discovery. " - Mark von Doren.

Ovvaru pookalumey solkirathey, vazhvenral poradum porkalamey................

Image
2021 ഏപ്രിൽ 15 ഓപ്ഷണൽ ക്ലാസ്സോടെ ഇന്നത്തെ ഗൂഗിൾ മീറ്റിലെ പഠനങ്ങൾക്ക് തുടക്കം കുറിച്ചു. ശ്രീവിനീതയുടെ ശുഭചിന്തയോടും, അഖിലയുടെ പ്രാർത്ഥനയോടും കൂടെ ആരംഭിച്ച ക്ലാസ്സിൽ  പാർവതിയുടെ സെമിനാർ അവതരണം നിറം പകർന്നു. തുടർന്ന് ഷൈനി ടീച്ചർ socieometric  relations നെ കുറിച്ച് വളരെ വിശദമായി ഉദാഹരണസഹിതം സംവദിച്ചു.  11.15 ന് ജിബി ടീച്ചറുടെ ക്ലാസ്സിൽ പ്രവേശിച്ചു. Georgia യുടെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ക്ലാസ്സിൽ Frustraction tolerance ഉം, Conflict resolution നും ഞങ്ങളുടെ ഹൃദയത്തിൽ ആഴത്തിൽ പതിപ്പിക്കാൻ ടീച്ചറിനു സാധിച്ചു.  ജീവിതമാകുന്ന യുദ്ധഭൂമിയിൽ നിന്ന് പിന്തിരിഞ്ഞോടാതെ  പ്രശ്നങ്ങളെ ധൈര്യപൂർവ്വം അഭിമുഖീകരിക്കുവാനും നമ്മെ കൊണ്ട് ചെയ്യാൻ സാധിക്കുന്നവ കഠിനാദ്ധ്വാനത്തോടും, അർപ്പണമനോഭാവത്തോടും കൂടെ ചെയ്ത് ദൈവത്തിൽ ആശ്രയിച്ച്, ലക്ഷ്യബോധത്തോടെ മുന്നോട്ട് പോകുവാൻ ടീച്ചറുടെ വാക്കുകൾ പ്രചോദനമേകി.  കേവലം ലിഖിതമായ സിലബസ്സിനുമപ്പുറം ജീവിതയാഥാർഥ്യങ്ങളിലെ ചൂണ്ടുപലകകൾ കാട്ടിത്തന്ന ജിബി ടീച്ചറിന് ഒത്തിരി നന്ദി.  ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങളിൽ തളർന്നു പോകാതെ ഞങ്ങളെ...