School Induction @ Navajeevan Bethany Vidyalaya.......Day - 1 ❤

2021 മാർച്ച് 9
പുത്തൻ പ്രതീക്ഷകളുമായി ഞങ്ങൾ 13 പേരും നവജീവൻ ബഥനി വിദ്യാലയത്തിൽ എത്തി ചേർന്നു. പ്രിൻസിപ്പൽ Shahna ടീച്ചറും, മറ്റദ്യാപകരും ഒത്തിരി സ്നേഹത്തോടെ ഞങ്ങളെ സ്വീകരിച്ചു.കുട്ടികളുടെ അഭാവം തെല്ലൊന്നുമല്ല ഞങ്ങളെ നിരാശപ്പെടുത്തിയത്.എങ്കിലും ഒത്തിരി സന്തോഷത്തോടെ ഞങ്ങൾ സ്കൂളും,ചുറ്റുപാടും ആസ്വദിച്ചു.

പ്രകൃതി രമണീയമായ സ്കൂൾ എന്റെ ഉള്ളിൽ ആനന്ദത്തിന്റെ കുളിർ മഴയായി പെയ്തിറങ്ങി.വളരെ നല്ല  infrastructure സ്കൂളിൽ ദൃശ്യമായി.
സ്കൂളും പരിസരവും കണ്ട് ക്ഷീണിച്ചു വന്ന ഞങ്ങൾക്കായി ചായയും, പരിപ്പുവടയും 😋 ഒരുക്കിയിട്ടുണ്ടായിരുന്നു സ്നേഹമുള്ള സ്കൂൾ അധികൃതർ. 😊
എനിക്കീ induction പ്രോഗ്രാമിലൂടെ 13 സുഹൃത്തുക്കളെ കൂടി ലഭിച്ചു.😘.
ഒത്തിരി സന്തോഷം നൽകിയ ദിനം: വീണ്ടും സ്കൂൾ ജീവിതത്തിന്റെ നിറമുള്ള ഓർമ്മകളിലേയ്ക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി...............
നാളെ വീണ്ടും കാണാം എന്ന വാഗ്ദാനവുമായി നവജീവന്റെ ഇടനാഴികളോട് ഞാൻ യാത്ര പറഞ്ഞു...............

ഇന്നത്തെ മൊഴി മുത്ത്....................

" Train your mind to see something good in everything. " - Gautama Buddha.

Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊