Posts

Showing posts from February, 2022

ജീവിതസപര്യയിൽ പെൻസിലാകാം ✍

Image
2022 ഫെബ്രുവരി 24  ജിബി ടീച്ചറുടെ ക്ലാസ്സോടെ ഇന്നത്തെ പഠനത്തിന് തുടക്കം കുറിച്ചു. Life skills ഉം ആയി ബന്ധപ്പെട്ട skit സോഷ്യൽ സയൻസും, മലയാളം ഓപ്ഷണലും ഏറ്റം ഹൃദൃവും രസകരവുമായ രീതിയിൽ അവതരിപ്പിച്ചു.  Citizenship Training ആയിരുന്നു മായ ടീച്ചറുടെ ക്ലാസ്സിലെ ചർച്ചാ വിഷയം. അവകാശങ്ങളും, കടമകളും പാലിച്ച്, സംരക്ഷിച്ചുറപ്പിച്ച് യഥാർത്ഥ പൗരനായി തീരാൻ ആഹ്വാനം ഏകിയ ക്ലാസ്സ്. 🇮🇳 Qualities Of An Effective Manager ആയിരുന്നു ജോജു സാറിന്റെ ക്ലാസ്സിലെ താരം.   ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട നല്ല മൂല്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണ നൽകിയ ക്ലാസ്സ്.❤ Components of Environment സംവദിക്കപ്പെട്ട   ആൻസി ടീച്ചറുടെ ക്ലാസ്സിൽ Global warming നെ കുറിച്ചുള്ള video ആണ് എന്നെ ഒത്തിരി സ്വാധീനിച്ചത്. ഒത്തിരി അനുഭവങ്ങളേകിയ ഇന്നിനോട് ഒത്തിരി സന്തോഷത്തോടെ യാത്ര ചോദിക്കുന്നു.👋 ഇന്നത്തെ മൊഴി മുത്ത്............. " We are all pencils ✍ in the hand of God                          - MOTHER THERESA 

പതിരുണ്ടോ ???????????

Image
2022 ഫെബ്രുവരി 24 ഒത്തിരി   നാളുകൾക്ക് ശേഷം പങ്കെടുത്ത  കോളേജ് അസംബ്ലി. M.Ed വിഭാഗക്കാരാണ് അസംബ്ലിക്ക് നേതൃത്വം നൽകിയത്. മാതൃഭാഷാ ദിനത്തോടനുബന്ധിച്ചു നടത്തിയ പതിരുണ്ടോ ????? എന്ന പരിപാടി ആണ് എന്നെ ഒത്തിരി ആകർഷിച്ചത്. ജോജു സാറിന്റെ ക്ലാസ്സിൽ Educational Management ആയിരുന്നു   ചർച്ചാ വിഷയം. ജീവിതത്തിന്റെ ഓരോ മേഖലയിലും ശരിയായ management ന്റെ പ്രധാനം വ്യക്തമാക്കി തന്ന ക്ലാസ്സ്. 😊 ഓപ്ഷണൽ ക്ലാസ്സിൽ  Principles of cooperative learning ലേക്ക് ചുവടുറപ്പിച്ചു. മൂന്നാം സെമസ്റ്ററിലെ വർക്കുകളെ കുറിച്ച് വ്യക്തമായ ധാരണ ഷൈനി ടീച്ചർ  നൽകി. Environmental Education ആയിരുന്നു ആൻസി ടീച്ചറുടെ ക്ലാസ്സിലെ താരം.  പ്രകൃതിക്കൊരു കൈതാങ്ങേകേണ്ട ഉത്തരവാദിത്വം മനസ്സിൽ ഏകിയ ക്ലാസ്സ്.  വീണ്ടും കടന്നു വന്ന ഓപ്ഷണൽ ക്ലാസ്സിൽ ഞങ്ങളെ പ്രതീക്ഷിച്ച് White velvet cake 🎂 ഇരിപ്പുണ്ടായിരുന്നു. School Induction കഴിഞ്ഞെത്തിയ first years നും Internship കഴിഞ്ഞെത്തിയ second years നും, വേണ്ടി പ്രിയപ്പെട്ട ഷൈനി ടീച്ചറുടെ മധുരമായ സ്നേഹ സ്വീകരണം.❤ ഇന്നിന്റെ ഓർമ്മപുസ്തകത്തെ സ്നേ...

ആക്ഷൻ സോങ്ങും, Life skills ഉം, വിദ്യാഭ്യാസത്തിന്റെ നെടുംതൂണുകളും, കൂടെ അൽപ്പം മധുരവും. ❣🧚‍♀️👧🍬❣

Image
2022 ഫെബ്രുവരി 22 അൽപ്പം വൈകിയാണ് ഇന്ന് കോളേജിൽ എത്തിയത്.ജിബി ടീച്ചറുടെ ക്ലാസ്സ് ആയിരുന്നു ആദ്യം. വൈകി കാസ്സിൽ  എത്തിയതിന് ശിക്ഷണമായി  വൈകി എത്തിയ സുഹൃത്തുകളോടൊപ്പം ആക്ഷൻ സോങ്ങും കളിച്ചു കൊണ്ടാണ് ക്ലാസ്സിൽ കയറിയത്.😉 Life skills ആയിരുന്നു ജിബി ടീച്ചറുടെ ക്ലാസ്സിലെ താരം.Problem solving എന്ന skill പഠിപ്പിച്ചപ്പോൾ എന്റെ ജീവിതത്തിൽ നേരിടുന്ന പ്രശ്നം തിരിച്ചറിഞ്ഞു അതിനുള്ള പ്രതിവിധി തിരിച്ചറിയാനും അവസരമേകിയ നല്ല ക്ലാസ്സ്. ❣ മായ ടീച്ചറുടെ ക്ലാസ്സിൽ 4 pillars of education ആയിരുന്നു താരം. വിദ്യാഭ്യാസത്തിന്റെ"  4 നെടുംതൂണുകളെ മനസ്സിൽ ആഴത്തിൽ പതിപ്പിച്ച ക്ലാസ്സ്.🧡  പ്രിയ സുഹൃത്ത് ആൻസിയുടെ പിറന്നാളിന്റെ മധുരം നുണഞ് 🍬ഇന്നിന്റെ മധുരിക്കും ഓർമ്മകളോട് വിട പറയുന്നു.👋 ഇന്നത്തെ മൊഴി മുത്ത്....... " If you want to shine like a Sun, first burn like a Sun."                        - Dr A.P.J Abdul Kalam. 

Small Group Discussion നും, Internship വിലയിരുത്തലും, Life skills ഉം ഞാനും.

Image
2022 ഫെബ്രുവരി 21 സത്യം പറഞ്ഞാൽ ഇന്ന് കോളേജിൽ പോകാനേ തോന്നിയില്ല. ഇന്നും സ്കൂളിൽ എത്താൻ ആണ് മനസ്സ് കൊതിച്ചത്. ഉള്ളിലെ സ്വപ്നങ്ങൾക്ക് വിരാമമിട്ട് കോളേജിലേയ്ക്ക് യാത്ര തിരിച്ചു.  ഇതുവരെ കണ്ടിട്ടില്ലാത്ത ബ്ലോക്ക് ആയിരുന്നു റോഡിൽ. ഒരുവിധം പ്രയാസപ്പെട്ട് കോളേജിൽ എത്തി.  ജോജു സാറിന്റെ ക്ലാസ്സിൽ The role of teachers and role of principles എന്ന ഭാഗം small group discussion നിലൂടെ ഹൃദൃമാക്കി. Teaching practice ന്റെ വിലയിരുത്തൽ ആണ് തുടർന്ന് നടന്നത്. ഓരോ സ്കൂളിൽ പോയ വിദ്യാർഥി പ്രതിനിധികൾ തങ്ങളുടെ അനുഭവം പങ്കുവച്ച് Internship നെ വിലയിരുത്തി.  വൈവിധ്യമാർന്ന അനുഭവം മനസ്സിൽ പതിഞ്ഞ നിമിഷങ്ങൾ.❣ ഒഴിവു കിട്ടിയ ഓപ്ഷണൽ ക്ലാസ്സ് യോഗാ പരീക്ഷയുടെ ഒരുക്കത്തിനായി, പ്രിയ സുഹൃത്തുക്കളോടോപ്പം ചിലവഴിച്ച സുന്ദരനിമിഷങ്ങൾ.😘 ജിബി ടീച്ചറുടെ ക്ലാസ്സിൽ പുതിയ സെമസ്റ്ററിലെ Theory ഭാഗത്തേക്ക് പതിയെ ചുവടുറപ്പിച്ചു. Life skills ആയിരുന്നു താരം. Communication എന്ന life skill ൽ skit അവതരിപ്പിക്കാൻ ഉള്ള task ഉം ഞങ്ങൾക്ക് ലഭിച്ചു. Internship വളരെ നന്നായി തന്നെ പൂർത്തിയാക്കാൻ സാധിച്ചു. Pending ഉള്ള works ഈയ...

ഹൃദയത്തിൽ സൂക്ഷിക്കാൻ. ❤

Image
2022 ഫെബ്രുവരി 18 ടീച്ചിംഗ് പ്രാക്ടീസിന് പരിസമാപനം കുറിക്കേണ്ട ദിനം.  ജനുവരി 6 മുതൽ വിദ്യാലയത്തിൽ ആരംഭിച്ച അധ്യാപന പരിശീലനത്തിന് ഇന്ന് തിരശ്ശീല വീഴുകയാണ്. ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരായിരം നന്മകളും, സന്തോഷവും, ഓർമ്മകളുടെ വസന്തവുമേകി കാലയവനികയ്ക്കുള്ളിൽ മറയാൻ ഒരുങ്ങുന്ന നിശബ്ദവസന്തം. എല്ലാ കുഞ്ഞുങ്ങൾക്കും അധ്യാപകർക്കും മധുരവും സമ്മാനങ്ങളുമേകി. അവരോടൊപ്പമുള്ള സ്നേഹത്തിന്റെ നനുത്ത നിമിഷങ്ങൾ ക്യാമറയിൽ പകർത്തി വിദ്യാലയമുറ്റത്തോട് യാത്ര പറയുകയാണ്. പ്രിയപ്പെട്ട കുഞ്ഞുങ്ങൾ ഏകിയ Feedback ഉം സമ്മാനങ്ങളും ഏറ്റം സ്നേഹത്തോടെ ഞാൻ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു.❤ Attendence register ൽ അവസാന ഒപ്പ് ഇടുമ്പോൾ ഹൃദയത്തിലെവിടയോ ഒരു വിങ്ങൽ മാത്രം. സ്നേഹത്തിന്റെ നനുത്ത വിങ്ങൽ.ഹൃദയത്തിൽ എന്നും ചേർത്ത് പിടിക്കാൻ ഒരുപിടി ഓർമ്മകളേകിയ വിദ്യാലയമേ നിനക്ക് ആയിരം റോസാ പൂക്കൾ.  ഇന്നത്തെ മൊഴി മുത്ത്............. " Teaching is a divine profession which not only touch the brain 🧠 but also touch the heart 🧡"                ...

കളിയിൽ അൽപ്പം കാര്യം........😉

Image
2022 ഫെബ്രുവരി 15 ഇന്ന് ആദ്യത്തെ ക്ലാസ്സ് എട്ടാം ക്ലാസ്സിലെ പ്രിയ കുഞ്ഞുങ്ങളോടൊപ്പം ആയിരുന്നു.  പതിവിൽ നിന്ന് വ്യത്യസ്തമായാണ് ഇന്ന് ക്ലാസ്സ് എടുത്തത്. Ecological Interactions എന്ന ഭാഗം കളികളിലൂടെ അവരുടെ മനസ്സിൽ പതിപ്പിക്കാൻ സാധിച്ചു. കുട്ടികളെല്ലാം ഒത്തിരി സന്തോഷത്തോടും, ഉത്സാഹത്തോടും ആണ് ഇന്നത്തെ ക്ലാസ്സിൽ പങ്കെടുത്തത്. ക്ലാസ്സിന്റെ അവസാനം അവർ നൽകിയ Feed back മുഴുവൻ ഇന്നത്തെ ക്ലാസ്സ് ഒത്തിരി ഇഷ്ടമായി എന്ന വാചകം ഉണ്ടായിരുന്നു.❤ ഇന്നത്തെ ക്ലാസ്സ് അവസാനിക്കുമ്പോൾ ഒത്തിരി  സന്തോഷവും ഇത്തിരി സങ്കടവും ഉണ്ട്. കാരണം, നാളെ കൂടിയെ ഈ ബാച്ചിലെ കുഞ്ഞുങ്ങളെ കാണാൻ സാധിക്കുകയുള്ളൂ.  ഇന്നത്തെ മൊഴി മുത്ത്............... " If you want to change the world,go home and love your family"                                       - Mother Theresa. 

സ്നേഹത്തുമ്പി.❤👩‍👦‍👦❤

Image
2022 ഫെബ്രുവരി 14 ഗൂഗിൾ മീറ്റ് ചങ്ങാതിയോട് യാത്ര പറഞ്ഞ് വീണ്ടും വിദ്യാലയത്തിലേക്ക് ഒത്തിരി പ്രതീക്ഷയോടെ ഇറങ്ങി തിരിച്ച സുദിനം.  പതിവിൽ നിന്ന് വ്യത്യസ്തമായി നല്ല തിരക്കുണ്ടായിരുന്നു റോഡിൽ. ഒത്തിരി നാളുകൾക്കു ശേഷം വീണ്ടും അക്ഷരമുറ്റത്തേക്ക് യാത്ര തിരിക്കുന്ന കുഞ്ഞുങ്ങളെ കണ്ടപ്പോൾ നിഷ്കളങ്ക ബാല്യത്തിന്റെ ഒളിമങ്ങാത്ത ഓർമ്മകൾ എന്റെ ഹൃദയത്തിലും നനുത്ത കുളിർതെന്നലായ നിമിഷങ്ങൾ.❤ സ്കൂളിൽ എത്തി പ്രിയ സുഹൃത്തുക്കളോട് വിശേഷങ്ങളുടെ ചെപ്പ് തുറന്ന്, സന്തോഷം പങ്ക് വച്ചശേഷം മലയാളം ഓപ്ഷണലിലെ ആരതിയുടെ ക്ലാസ്സിൽ പോയി, എട്ടാം ക്ലാസ്സിലെ പ്രിയ കുഞ്ഞുങ്ങളെ കാണാൻ. 😘 ഓൺലൈൻ ക്ലാസ്സിലൂടെ മാത്രം പരിചിതമായ ശബ്ദത്തിന്റെ ഉടമകളെ കണ്ട് മുട്ടിയ നിമിഷങ്ങൾ. ഇന്ന് ക്ലാസ്സിൽ വന്ന കുഞ്ഞുങ്ങളുടെ പേര് എഴുതി വാങ്ങി തിരികെ പോകാൻ നേരം പ്രതീക്ഷിക്കാത്ത സമ്മാനം പ്രിയ വിദ്യാർഥി ആർദ്ര എനിക്ക് സമ്മാനിച്ചു. ❤ 🎁🌹. നാലാം   പിരീഡ് വീണ്ടും എട്ടാം  ക്ലാസ്സിനെ തന്നെ ലഭിച്ചു.ഒരു ചെറിയ activity ചെയ്യിച്ച് കുഞ്ഞുങ്ങളോട് കൂടുതൽ നന്നായി ഇടപെടാനും, അവരെ മനസ്സിലാക്കാനും ഇത് എന്നെ കൂടുതൽ സഹായിച്ച...

Joints and Movements : Health Education ക്ലാസ്സ് അവലോകനം. 🔥

Image
2022 ഫെബ്രുവരി 7 Health and Physical Education ആയിരുന്നു ഇന്നത്തെ ഓൺലൈൻ ക്ലാസ്സിലെ താരം.  വൈകുന്നേരം   6.30 - 7 വരെയുള്ള സമയം എട്ടാം ക്ലാസ്സിലെ കുഞ്ഞുങ്ങൾക്കായിരുന്നു ക്ലാസ്സ്. Joints and Movements എന്ന ഭാഗമാണ് ഇന്ന് കൈകാര്യം ചെയ്തത്. Joints ന്റെ പ്രാധാന്യവും Joints നെ പരിരക്ഷിക്കണ്ട ഉപാധികളെ കുറിച്ചും കുഞ്ഞുങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ കഴിഞ്ഞു. ക്ലാസ്സ് നിരീക്ഷണത്തിനായി ജോർജ്ജ് സാർ സന്നിഹിതനായിരുന്നു. പതിവിൽ നിന്ന് വ്യത്യസ്തമായി പുത്തൻ പഠനാനുഭവം സമ്മാനിച്ച ഈ ദിനത്തെ ഇന്നിന്റെ ഓർമ്മത്താളിൽ ചേർത്ത് വയ്ക്കുന്നു. 💙 ഇന്നത്തെ മൊഴി മുത്ത് ................. " Let your hopes, not your hurts shapes your future."                                  - Robert H Schuller 

ആരോഗ്യം സർവ്വധനാൽ പ്രധാനം : Conscientation ക്ലാസ്സ് അവലോകനം. 🔥

Image
2022 ഫെബ്രുവരി 5 പതിവ് ക്ലാസ്സിൽ നിന്ന് വ്യത്യസ്തമായ അനുഭവം ഏകിയ ദിനമായിരുന്നു ഇന്ന്. ഒൻപതാം ക്ലാസ്സിലെ കുഞ്ഞുങ്ങൾക്ക് Healthy food habits in Adolescents എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സ് എടുത്ത് ഓർമ്മ പുസ്തകത്തിൽ കോറി വയ്ക്കപ്പെട്ട പൊൻ ദിനം. ❤ വൈകുന്നേരം 6 മണി മുതൽ 7 മണി വരെ ഉള്ള സമയം ആയിരുന്നു ക്ലാസ്സ്. ആദ്യ അരമണിക്കൂർ ഫാത്തിമയും അടുത്ത അരമണിക്കൂർ ഞാനും ക്ലാസ്സ് എടുത്തു.  നന്നായി വിഷയാവതരണം നടത്തി ആരോഗ്യ പരിരക്ഷയെ കുറിച്ചുള്ള ബോധ്യം കുഞ്ഞുങ്ങൾക്കേകാൻ സാധിച്ചു എന്നോർക്കുമ്പോൾ സന്തോഷം. 😊 ക്ലാസ്സിന്റെ  അവസാനം നൽകിയ Feedback form ൽ ക്ലാസ്സിനെ കുറിച്ചുള്ള നല്ല അഭിപ്രായം ആണ് കുട്ടികൾ നൽകിയത്.😊 https://surveyheart.com/form/61fe69b0013ad91bfbda1f62zs ഇന്നത്തെ മൊഴി മുത്ത്............. " Health is wealth."👩‍🌾👩‍💻

കൗമാരം : സാധ്യതകളും വെല്ലുവിളികളും. 🧑👩

Image
2022 ഫെബ്രുവരി 4 വൈകുന്നേരം   6 മണി മുതൽ 7 മണി വരെ എട്ടാം ക്ലാസ്സിന് ആയിരുന്നു ഇന്നത്തെ ക്ലാസ്സ്. For The Continuity Of Generations എന്ന പാഠഭാഗത്തിലെ അവസാനഭാഗമായ Adolescence & Addictive Habits എന്ന ഭാഗമാണ് ഇന്ന് ക്ലാസ്സിൽ ചർച്ച ചെയ്തത്. 36 കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു.  ജീവിതത്തിലെ സുവർണ കാലമായ കൗമാരത്തിലെ സാധ്യതകളും, വെല്ലുവിളികളും കുട്ടികളുടെ ഹൃദയത്തിൽ പതിപ്പിക്കാൻ ഇന്നത്തെ ക്ലാസ്സ് സഹായിച്ചു. ❤ ഇന്നത്തെ മൊഴി മുത്ത്................. " Be the change that you want to see on the world."          - Mahatma Gandhi.

Muscular Disorders ഉം ഞാനും.

Image
2022 ഫെബ്രുവരി 2 ഇന്ന് ഓൺലൈൻ ക്ലാസ്സിന്റെ രണ്ടാം ഒബ്സർവേഷൻ ദിനം ആയിരുന്നു.  വൈകുന്നേരം 8 മണി മുതൽ 9 മണി വരെ ഉള്ള സമയം ഒൻപതാം ക്ലാസ്സിലെ പ്രിയ കുഞ്ഞുങ്ങളോടൊപ്പം.❤ ഒൻപതാം ക്ലാസ്സുകാർക്ക് The Biology Of Movement എന്ന പാഠഭാഗത്തിലെ Muscular Disorders എന്ന ഭാാഗമാണ് ഇന്ന് പഠിപ്പിച്ചത്. 35 കുട്ടികൾ ക്ലാസ്സിൽ ഉണ്ടായിരുന്നു. നന്നായി ക്ലാസ്സ് എടുക്കാൻ സാധിച്ചു. എല്ലാ activities ഉം ചെയ്യിക്കാനും സാധിച്ചു. 😊 ക്ലാസ്സ് ഒബ്സർവേഷന് ഷൈനി ടീച്ചറായിരുന്നു ഉണ്ടായിരുന്നത്.English ൽ ക്ലാസ്സ് എടുക്കണം എന്ന ടീച്ചറുടെ നിർദേശം സ്വീകരിച്ചു തുടർന്നുള്ള ക്ലാസ്സുകളിലെ ഇംഗ്ലീഷ് ഭാഷയിലെ ആശയവിനിമയം കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഞാൻ.👩‍💻 ഇന്നത്തെ മൊഴി മുത്ത്................. " There is only one difference between dreams and aims. ▪Dreams require effortless sleep. ▪Aim requires sleepless efforts. Sleep for dreams 😴 wake up for aims.🔥