Posts

Showing posts from May, 2021

ഹൃദയൈക്യത്തോടെ ഉദ്ഘാടനം ചെയ്യപ്പെട്ട ഐക്യ.❤

Image
2021 മെയ് 26 പതിവിൽ   നിന്ന് വ്യത്യസ്തമായ ദിനമായിരുന്നു ഇന്ന്.  സോഷ്യൽ സയൻസ് അസോസിയേഷന്റെ ഉദ്ഘാടനം  ഇന്നത്തെ ദിനത്തെ മനോഹരമാക്കി.😊 10 മണിക്ക് ആരംഭിച്ച ഉദ്ഘാടന യോഗത്തിൽ വീഡിയോകളിലൂടെ സർഗാത്മകതയുടെ മാന്ത്രികത അവർ ഞങ്ങൾക്ക് വെളിപ്പെടുത്തി.👌👌👌 ബഹുമാനപ്പെട്ട ബിന്ദു ടീച്ചറും, സോഷ്യൽ സയൻസിലെ പ്രിയ സുഹൃത്തുക്കളും അവരുടെ കഠിനപരിശ്രമത്താലും , ഐക്യത്താലും AIKYA എന്ന അസോസിയേഷനെ വർണ്ണാഭമാക്കി.👏 യുവജനങ്ങളുടെ ശബ്ദമായി മാറിയ ബഹുമാനപ്പെട്ട മേയർ ആര്യാ രാജേന്ദ്രനാൽ ഉദ്ഘാടനം നടത്തപ്പെട്ടു.  സമൂഹത്തിന്റെ മാറ്റത്തിന് കാരണമായി തീരുവാൻ അധ്യാപനം തിരഞ്ഞെടുത്തിരിക്കുന്ന നമ്മളാൽ മൂല്യങ്ങളെ മുറുകെ പിടിച്ച് മുന്നോട്ട് പോകാൻ വരാനിരിക്കുന്ന തലമുറയെ പ്രാപ്തരാക്കുവാനുള്ള വിളിയും മേയറുടെ വാക്കുകളിൽ നിന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.  ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ബനഡിക്ട് സാറിന്റെയും, ബർസാർ ഫാദർ തോമസ് കയ്യാലക്കലച്ചന്റെയും, കോളേജ് ചെയർമാൻ പ്രിയ സുഹൃത്ത് സുബിൻജിത്തിന്റെയും വാക്കുകൾ അസോസിയേഷൻ പ്രവർത്തനങ്ങൾക്ക് ശക്തി പകർന്നു.  പിന്നണിഗായകർ രവിശങ്കറിന്റെയും, വീണാഹരിദാസിന്റെയും ...

നന്മതൻ വിളക്കായി അപരന് വെളിച്ചമേകാം.🕯🕯🕯🕯🕯🕯🕯🕯

Image
2021 മെയ് 27 ഗൂഗിൾ മീറ്റിലെ പുത്തൻ ദിനത്തിന് ഓപ്ഷണൽ ക്ലാസ്സോടെ തുടക്കം കുറിച്ചു.😊 ശ്രുതിയുടെ പ്രാർത്ഥനാഗാനവും, ശുഭചിന്തയും ക്ലാസ്സിന് ഉണർവേകി.❤ Peck and Wilson Taxonomy ആയിരുന്നു ഇന്ന് പഠനവിഷയമാക്കപ്പെട്ടത്.പാർവതി ചേച്ചിയുടെ മികച്ച സെമിനാർ അവതരണത്തോടെ ഓപ്ഷണൽ ക്ലാസ്സിന് സമാപനം കുറിച്ചു.😘 ജോജു സാറിന്റെ ക്ലാസ്സാണ് ഗൂഗിൾ മീറ്റിലൂടെ രണ്ടാമത് ഞങ്ങളുടെ മുന്നിൽ എത്തിയത്.സാറിന്റെ ശുഭചിന്ത ഇന്നും എന്നിലെ പ്രതീക്ഷകൾക്ക് കരുത്ത് പകർന്നു.🤗 ദീർഘനാൾ ക്ലാസ്സിൽ ഇല്ലാതിരുന്നത് കൊണ്ട് വരാനിരിക്കുന്ന ഓൺലൈൻ MCQ exam നെ എങ്ങനെ അഭിമുഖീകരിക്കണം എന്ന ആകുലത എനിക്കുണ്ടായിരുന്നു.😔🤦‍♀️ ▪എന്നാൽ ജീവിതത്തിൽ പഠനത്തിൽ മികച്ചവളായി മാറുവാൻ മാത്രം ശ്രദ്ധിക്കാതെ അപരനു നന്മ ചെയ്യുന്നതിൽ ഒന്നാമതെത്തുവാനും. ▪മൂല്യങ്ങൾ മുറുകെ പിടിച്ച് മുന്നോട്ട് പോകാൻ മുന്നിലിരിക്കുന്ന കുഞ്ഞുങ്ങളെ പ്രാപ്തരാക്കുവാനും. ▪Exam നെ വിശ്വസ്തതയോടും, ആത്മധൈര്യത്തോടും കൂടി നേരിടുവാനുള്ള ഊർജ്ജവും സാറിന്റെ വാക്കുകൾ എനിക്ക് പ്രദാനം ചെയ്തു.😊 ഫിസിക്കൽ സയൻസിന്റെ സെമിനാർ അവതരണങ്ങൾ ഇന്നും മികച്ച രീതിയിൽ തുടർന്നു.  തെയോഫിലോസ് ഇന്ന് എനിക്ക് ...

മാറ്റേണ്ടവയെ മാറ്റുവാൻ ഉള്ള ധൈര്യവും, മാറ്റപെടാത്തവയോട് പൊരുത്തപ്പെടുവാൻ ഉള്ള വിവേകവും.

Image
2021 മെയ് 25 പ്രതീക്ഷയുടെ നറുമണം വീശിയ നല്ല ദിനം. ജോജു സാറിന്റെ ക്ലാസ്സായിരുന്നു ആദ്യത്തേത്. ഒത്തിരി നാളുകൾക്കു ശേഷം കേൾക്കാൻ സാധിച്ച സാറിന്റെ ശുഭചിന്തയും എന്നെ ഒത്തിരി സ്വാധീനിച്ചു.😊  മാറ്റപ്പെടേണ്ടവയെ മാറ്റുവാനുള്ള ധൈര്യവും മാറ്റപെടാത്തവയോട് പൊരുത്തപ്പെടുവാനുള്ള വിവേകവും ജീവിതത്തിൽ നേടിയെടുക്കാൻ സാറിന്റെ വാക്കുകൾ പ്രചോദനമേകി.❤ ഫിസിക്കൽ സയൻസിലെ സുഹൃത്തുക്കളുടെ സെമിനാർ അവതരണങ്ങൾ ടെക്നോളജിയുടെ വിശാലവീഥിയിലൂടെ ഞങ്ങളെ മുന്നോട്ട് നയിച്ചു. 🤗 ആൻസി ടീച്ചറുടെ ക്ലാസ്സാണ് തുടർന്ന് ഞങ്ങളെ കാത്തിരുന്നത്. എല്ലാവർക്കും വീഡിയോ ഓൺ ചെയ്യാൻ ടീച്ചർ അവസരം നൽകിയപ്പോൾ കൂട്ടുകാരുടെ പുഞ്ചിരിക്കുന്ന മുഖം കാണാൻ സാധിച്ചത് ഹൃദയത്തിന് തണുപ്പേകുന്നു.❤ Social Change ആയിരുന്നു ഇന്നത്തെ പഠന വിഷയം. അടുത്ത ക്ലാസ്സ് മുതൽ റിവിഷൻ ആരംഭിക്കും എന്ന സദ്വാർത്തയും ടീച്ചർ ഞങ്ങളെ അറിയിച്ചു.😉 തുടർന്ന് ഞാൻ ഗൂഗിൾ ക്ലാസ്സ് റൂമിൽ പ്രവേശിച്ച് നോട്ട്സ് എഴുതി. 📒✒ പുതിയ അനുഭവങ്ങളും പ്രതീക്ഷകളും പകർന്ന ഒരു ദിനം കൂടി ഇവിടെ കൊഴിയുന്നു.............💙 ഇന്നത്തെമൊഴി മുത്ത്.................... " There is no substitute of hard ...

ടെക്നോളജി യുഗത്തിൽ ടെക്നോളജിയെ കൂട്ട് പിടിച്ചുള്ള അധ്യാപികയാകുവാനുള്ള വിളി....👩‍💻

Image
2021 മെയ് 24 Insight In-depth ന്റെ ഒരു നല്ല ക്ലാസ്സിലേയ്ക്ക് കുറേ നാളുകൾക്കു ശേഷം ഞാൻ ഇന്ന് പ്രവേശിച്ചു.  Easy Methods Of E-Content Development ആയിരുന്നു വിഷയം.ബഹുമാനപ്പെട്ട രാകേഷ് സാറാണ് ക്ലാസ്സിന് നേതൃത്വം നൽകിയത്. 250 participants നെ കണ്ട് ഞെട്ടിപോയ എന്നെ E-Content development ന്റെ അനന്തസാധ്യതകളിലേയ്ക്ക് സാറിന്റെ ക്ലാസ്സ് കൂട്ടിക്കൊണ്ടു പോയി.  ടെക്നോളജിയുടെ ഈ യുഗത്തിൽ ടെക്നോളജിയെ കൂട്ട് പിടിച്ച് മുന്നിലിരിക്കുന്ന കുഞ്ഞിന്റെ  ഹൃദയത്തെ സ്പർശിക്കുന്ന അധ്യാപികയാകാൻ ഞാനും എന്റെ ചുവടുകൾക്ക് ഈ ക്ലാസ്സിൽ നിന്ന് ശക്തിയാർജ്ജിച്ചു.😊

ജീവിതസപര്യയെ ശോഭിതമാക്കാം Sublimation നിലൂടെ...........😉

Image
2021 മെയ് 24 ഓപ്ഷണൽ   ക്ലാസ്സോടെ ഇന്നത്തെ ഗൂഗിൾ മീറ്റിലെ പഠനങ്ങൾക്ക് തുടക്കം കുറിച്ചു.പാർവതിയുടെ പ്രാർത്ഥനാഗാനവും, ശ്രീഭദ്രയുടെ  ശുഭചിന്തയും എന്റെ ചിറകുകൾക്ക് ബലം പകർന്നു. ❤ Shehna യുടെ സെമിനാർ അവതരണവും,  Ashna യുടെ Reading and Reflection അവതരണവും ക്ലാസ്സിന് നിറം ഏകി.😊 മഴ വന്നപ്പോൾ പിന്തിരിന്നോടിയ BSNL network നെ ചേർത്ത് പിടിച്ച് ഞാൻ ജിബി ടീച്ചറുടെ ക്ലാസ്സിൽ പ്രവേശിച്ചു. 🌧🤳👧 Sublimation ആയിരുന്നു ടീച്ചർ ഞങ്ങളുമായി സംവദിച്ചത്. എന്റെ ജീവിതത്തിൽ വേദനയും, പ്രയാസങ്ങളും, വെല്ലുവിളികളും വരുന്ന സന്ദർഭങ്ങളിൽ ഈശോയുടെ മുറിവേറ്റ കരം പിടിച്ച് എന്റെ emotions നെ channelize ചെയ്യുന്നതും ഓർത്തെടുക്കാൻ അവസരം തന്ന നല്ല ക്ലാസ്സ്. 💙 തെയോഫിലോസ് എന്ന ജ്ഞാനസൂര്യന്റെ പ്രകാശം ചുറ്റുമുള്ളവരിലേയ്ക്ക് പകരാൻ ഒരു മിന്നാമിനുങ്ങാകാൻ കഴിഞ്ഞ സംതൃപ്തിയോടെ ഗൂഗിൾ മീറ്റ് ചങ്ങാതിയോട് യാത്ര ചോദിക്കുന്നു. 🤗 ഇന്നത്തെ മൊഴി മുത്ത്.................. A mediocre teacher tells.😊 The Good teacher explains. 👏 The superior teacher demonstrates. 👌 The great teacher inspires. ❤       ...

പ്രാവിന്റെ നിഷ്കളങ്കതയോടും പരുന്തിന്റെ ചിറകോടും കൂടെ പ്രിയ തെയോഫിലോസ് കുടുംബത്തിൽ പറന്നിറങ്ങിയ ദിനം. 🕊🕊🦅🦅

Image
2021 മെയ് 21 24 ദിവസത്തെ ഇടവേളയ്ക്കുശേഷം ഞാൻ വീണ്ടും എന്റെ തെയോഫിലോസ് കുടുംബത്തിൽ തിരിച്ചെത്തി.😘 ഗൂഗിൾ മീറ്റ് ചങ്ങാതി ആദ്യം എന്റെ മുന്നിൽ എത്തിച്ചത് ജോർജ്ജ് സാറിന്റെ Health and Physical Education ക്ലാസ്സായിരുന്നു. Physical Fitness ആയിരുന്നു ഇന്നത്തെ പഠന വിഷയം. ശാരീരികമായി ബലഹീനയും , വർണ്ണചിറകുകൾക്ക് മുറിവേറ്റിരിക്കുകയും ചെയ്യുന്ന എനിക്ക് പ്രതീക്ഷയുടെ  വാനിൽ പറന്നുയരാൻ ഊർജ്ജം പകർന്ന ക്ലാസ്സ്. 😊 രണ്ടാമത് എന്റെ മുന്നിൽ എത്തിയത് ജിബി ടീച്ചറുടെ ക്ലാസ്സായിരുന്നു. ഫിസിക്കൽ സയൻസിലെ സുഹൃത്തുക്കൾ ആയിരുന്നു ഇന്നത്തെ താരങ്ങൾ. 😉  ഫിസിക്കൽ സയൻസിലെ എൽസയുടെ പ്രാർത്ഥനാ ഗാനം ബലഹീനമായ കർണ്ണപടത്തിനു ശക്തി പകർന്നു. ❤ Creativity, Characteristics of creative person & Nature of creativity ആൻസിയും, രഞ്ജുവും,ആതിരയും യഥാക്രമം സെമിനാർ അവതരണം നടത്തി. 👌👌👌Displacement എന്ന concept വളരെ ആസ്വാദ്യകരവും ലളിതവുമായ creativity യിലൂടെ ടീച്ചർ അവതരിപ്പിച്ചു. 👏👏 വെട്ടിയ വഴിയേ നിരന്തം ചലിക്കാതെ പുതിയ വഴി വെട്ടി സഞ്ചരിക്കാൻ ഉള്ള കരുത്തും ഈ ക്ലാസ്സ് എനിക്ക് പ്രദാനം ചെയ്തു. 👧 തുടർന്ന് ഞാനെന്റെ പ്ര...