അരങ്ങൊരുങ്ങി................ആരവങ്ങളും... 🧚‍♀️🎵🎤🎙🎵🧚‍♀️

2021 ഫെബ്രുവരി 10

സാരിയുടുത്ത് തെയോഫിലോസിൽ എത്തിയ സുന്ദര ദിനം.
വിശുദ്ധ ഗ്രന്ഥങ്ങളുടെ പാരായണത്തോടെ ഞങ്ങളുടെ BEd course ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. SCERT ഡയറക്ടർ Dr.Prasad സാറായിരുന്നു ഉദ്ഘാടകൻ.അധ്യാപക ജീവിതത്തിലേക്കുള്ള ഈ പ്രയാണത്തിൽ ശക്തി പകരാൻ സാറിന്റെ വാക്കുകൾ സഹായിച്ചു. തുടർന്ന് PTA general body meeting ഉം നടത്തപ്പെട്ടു. 
Adolescence stage ലൂടെ കടന്നു പോയ,ആൻസി ടീച്ചറുടെ ക്ലാസ്സ് ഞങ്ങളുടെ കൗമാര ജീവിതത്തിലേക്കുള്ള കൗതുകകരമായ തിരിഞ്ഞു നോട്ടത്തിനും വേദിയായി. 😉

 Talent hunt എന്ന കലാവിരുന്നിന് MEd വിദ്യാർത്ഥികൾ തുടക്കം കുറിച്ചു. ഡാൻസിലൂടെയും,പാട്ടിലൂടെയും, skit യിലൂടെയും ഞങ്ങളുടെ മനസ്സും കലാലോകത്തേക്ക് ചിറകുയർത്തി പറന്നു....................😊
നാളെയുടെ പൊൻകിരണം കാണാനുള്ള വെമ്പലിൽ ഇന്നിന്റെ ചിന്താച്ചെപ്പ് മുദ്രണം ചെയ്യുന്നു...............

ഇന്നത്തെ മൊഴി മുത്ത്.............

" Self confidence is a super power.once you start to believe in yourself, magic starts happening." 




Comments

Post a Comment

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊