Talent Hunt മഹോത്സവം.................

2021 ഫെബ്രുവരി 11

പ്രാർത്ഥനയിലൂടെയും,യോഗയിലൂടെയും മനസ്സും ശരീരവും ഊർജ്ജസ്വലമായ നല്ല ദിനം. മുൻ ദിനങ്ങളിൽ പഠിപ്പിച്ച യോഗാസനങ്ങൾ ആവർത്തിച്ചുറപ്പിച്ച് യോഗാ ക്ലാസ്സ് കടന്നു പോയി. 

മായ ടീച്ചറുടെയും ആൻസി ടീച്ചറുടെയും ക്ലാസ്സുകൾ യഥാക്രമം naturalism ത്തിലൂടെയും, വികാസപ്രകിയയിൽ അധ്യാപകരുടെ പങ്കിനെ കുറിച്ചും ചർച്ച ചെയ്ത് മനസ്സിൽ പതിഞ്ഞു. 

മാത്തമാറ്റിക്സിന്റെയും, ഫിസിക്കൽ സയൻസിന്റെയും talent hunt programme തെയോഫിലോസിന്റെ ഓഡിറ്റോറിയത്തെ കിടിലം കൊള്ളിക്കുകയും,ആസ്വാദ ഹൃദയങ്ങളിൽ ആവേശതിര സൃഷ്ടിക്കുകയും ചെയ്തു. 
ചുരുക്കി പറഞ്ഞാൽ പൊളിച്ചു........😉

നാളെ ഞങ്ങൾ Natural Science ന്റെ talent hunt ആണ്. പൊളിക്കണം.......😎ഞങ്ങൾ പൊളിക്കും.....😉
നാളെയുടെ വസന്തത്തെ പുണരാനായി,ഇന്നത്തെ ചിതറിയ ചിന്തകൾക്ക് വിരാമം കുറിക്കുന്നു........

ഇന്നത്തെ മൊഴി മുത്ത്....................

" ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം, ഉറക്കം കെടുത്തുന്നതാണ് സ്വപ്നം. "
  
- ഡോ.എ പി ജെ അബ്ദുൾ കലാം 


Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊