Love for Wisdom
2021 ഫെബ്രുവരി 2
പ്രാർത്ഥനയോടെ ആരംഭിച്ച നല്ല ദിനം. Erickson's psycho - social developmental theory യിലൂടെ കടന്നു പോയ ആൻസി ടീച്ചറുടെ ക്ലാസ്സ്. BEd രണ്ടാം വർഷ വിദ്യാർത്ഥികളുടെ കലാവിരുന്ന് ആസ്വദിക്കാൻ അപ്രതീക്ഷിതമായി കൈവന്ന അവസരം..............
ശാസ്ത്രത്തിന്റെ അമ്മയായ ഫിലോസഫിയുടെ ഒന്നാം പടവിലേയ്ക്ക് മായ ടീച്ചർ ഞങ്ങളെ കൈപിടിച്ചുയർത്തി.പാർവതിയുടെ പ്രാർത്ഥനയോടും, ശ്രുതിയുടെ ശുഭചിന്തയോടും കൂടി ആരംഭിച്ച ഓപ്ഷണൽ ക്ലാസ്സിൽ ഷൈനി ടീച്ചർ സയൻസിന്റെ product & process aspects ഞങ്ങളുമായി സംവദിച്ചു.
ജോജു സാറിന്റെ ക്ലാസ്സ് കോളേജ് ആന്തം പഠനത്തിനുള്ള വേദിയായി.
മുന്നിലിരിക്കുന്ന ഓരോ കുഞ്ഞുങ്ങളെയും ഒരമ്മയുടെ ന്യൈർമ്മല്യതയോടെ സമീപിക്കുന്ന ജീവിതമൂല്യമുള്ള അധ്യാപകരായി തീരുവാൻ സാറിന്റെ വാക്കുകൾ ഞങ്ങൾക്ക് കരുത്ത് പകർന്നു.
ഇന്നത്തെ മൊഴി മുത്ത്.....................
" Inspiration comes from within yourself. One has to be positive, when you're positive good things happen. "
- Deep Roy.
Comments
Post a Comment