വ്യത്യസ്തരാകാം ഈ ജീവിത യാത്രയിൽ.
2021 ഫെബ്രുവരി 22
പ്രതീക്ഷാ പൂർണ്ണമായ ഒരു ദിനം കൂടി. Learning process ചർച്ച ചെയ്യപ്പെട്ട ജിബി ടീച്ചറുടെ ക്ലാസ്സിൽ ജീവിത വിജയത്തിനാവശ്യമായ Universal laws ഉം ടീച്ചർ പങ്കുവച്ചു. ജീവിതത്തിന്റെ പ്രതിസന്ധികളിൽ നിശബ്ദമായി മുന്നോട്ട് പോയി വിജയം വരിക്കുവാനുള്ള Swan effect എന്നെ ഒത്തിരി സ്വാധീനിച്ചു.❤
മായ ടീച്ചറുടെ ക്ലാസ്സിൽ ചർച്ചാവിഷയമായത് Teaching Methods ആയിരുന്നു. നല്ല അധ്യാപന രീതിയിലൂടെ മുന്നിലിരിക്കുന്ന കുഞ്ഞുങ്ങളുടെ ഹൃദയത്തിലേയ്ക്കിറങ്ങി ചെല്ലുന്ന അധ്യാപകരായി തീരുവാൻ ടീച്ചറുടെ വാക്കുകൾ പ്രചോദനമേകി. 💙
ആൻസി ടീച്ചർ ടെക്നോളജി ആണ് ഇന്ന് കൈകാര്യം ചെയ്തത്. ആശയവിനിമയത്തിന്റെ വിവിധ തലങ്ങളും,പ്രക്രിയകളും ക്ലാസ്സിൽ ചർച്ചാ വിഷയമായപ്പോൾ നല്ല വക്താക്കളാകാനുള്ള വിളിയും ഞങ്ങൾ തിരിച്ചറിഞ്ഞു. 🤗
പ്രിയ സുഹൃത്ത് ആൻസിയുടെ ബർത്ത്ഡേ ആഘോഷം ഇന്നിന് മധുരമേകി.😋
ജോജു സാറിന്റെ ക്ലാസ്സിൽ Teaching aids in education ആണ് സംവദിക്കപ്പെട്ടത്.ജീവിതയാത്രയിൽ വ്യത്യസ്തരാകാനും,വിജയികളാകാനും സാറിന്റെ വാക്കുകൾ പ്രചോദനമേകി.😊
ഇന്നിന്റെ ഒരുപിടി ഓർമകളുമായി നാളെയെ വരവേൽക്കാൻ ഇന്നത്തെ ചിന്തകൾക്ക് വിരാമമിടുന്നു.
ഇന്നത്തെ മൊഴി മുത്ത്.....................
" Winners don't do different things,they do things differently. " - Shiv Kera.
Comments
Post a Comment