പട്ടം സ്കൂളിലെ വർണ്ണാഭമായ പട്ടം ❤

2022 ജൂലൈ 13 

ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ ആദ്യ ദിനം. ഒത്തിരി പ്രതീക്ഷയോടും ഇത്തിരി ആശങ്കകളുമായി അക്ഷരമുറ്റത്തെത്തി. കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്താൻ സാധിച്ചു. വന്നയുടൻ തന്നെ Attendence രജിസ്റ്ററിൽ ഒപ്പ് രേഖപ്പെടുത്തി, ഞങ്ങൾക്ക് അനുവദിച്ച സ്ഥാനങ്ങളിൽ ഇരിപ്പിടം ഉറപ്പു വരുത്തി. 

ടൈം ടേബിൾ പ്രകാരം ഇന്ന് എനിക്ക് ക്ലാസ്സ് ഇല്ലാതിരുന്നതിനാൽ തുടർന്നുള്ള ദിവസങ്ങളിലെ വർക്കുകൾ തീർക്കുകയായിരുന്നു. പ്രതീക്ഷിക്കാത്ത നേരത്ത് മൂന്നാം പിരീഡ്  9 C ക്ലാസ്സിന് ആദ്യത്തെ ക്ലാസ്സ് എടുക്കാൻ ഇന്ന് അവസരം ലഭിച്ചു. തയ്യാറായി വന്ന teaching aids കൈയ്യിലേന്തി high school block ലെ രണ്ടാം നിലയിലേക്കെത്തി.

Food through digestive tract എന്ന പാഠഭാഗത്തിലെ Nutrients എന്ന ഭാഗമാണ് ഇന്ന് കൈകാര്യം ചെയ്തത്. Nutrients എന്ന വിഷയം 
നന്നായി തന്നെ എടുക്കാൻ സാധിച്ചു. 😊
Nutrients ന്റെ പ്രാധാന്യവും ആവശ്യകതയും കുഞ്ഞുങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു എന്നതിൽ ഒത്തിരി സന്തോഷം. 🧡

5th period ഫാത്തിമയുടെ ക്ലാസ്സ് നിരീക്ഷണത്തിനായി 8 C യിൽ എത്തി. Life mysteries in little chambers എന്ന പാഠഭാഗത്തിലെ cell functions & components of cell ആണ് ഫാത്തിമ കൈകാര്യം ചെയ്തത്. നന്നായി തന്നെ ഫാത്തിമ ക്ലാസ്സ് എടുത്തു. എന്റെ അധ്യാപനത്തിൽ മാതൃകയാക്കേണ്ട ഒത്തിരി കാര്യങ്ങൾ ഫാത്തിമയുടെ ക്ലാസ്സ് എനിക്ക് നൽകി. ❤

6th period യും ഫാത്തിമയുടെ ക്ലാസ്സ് കാണാനായി 9 A യിൽ എത്തി. മലയാളം മീഡിയം കുട്ടികൾക്കായി food through digestive system ആയിരുന്നു ക്ലാസ്സ്. 

ആദ്യ ദിനം ആയതിനാൽ ഇന്ന് പ്രത്യേകിച്ച് duties ഒന്നും കിട്ടിയില്ല. ഓരോരുത്തർക്കും ചെയ്യാൻ സാധിക്കുന്ന duty എഴുതി deputy HM  നെ അറിയിക്കണം  എന്ന് പറഞ്ഞിട്ടുണ്ട്.
ഉച്ചഭക്ഷണം വിളമ്പുന്നതും, വൈകുന്നേരം discipline management ഉം ആണ് ഞാൻ തിരഞ്ഞെടുത്തത്.

മറ്റ് കോളേജിൽ നിന്ന് വന്ന ഒത്തിരി കൂട്ടുകാരെയും കിട്ടി. നാച്വറൽ സയൻസിലെ ഗൗരിയും ശ്രീലക്ഷ്മിയും പ്രിയ ചങ്ങാതിമാരുമായി. ❤

വീണ്ടും കോളേജിൽ പോയി teaching aids ഒപ്പ് വാങ്ങി, പ്രിയപ്പെട്ട ഷൈനി ടീച്ചറുടെ അനുഗ്രഹവും വാങ്ങി ബഥനി കുന്നിനോട് താൽക്കാലികമായി വിട പറഞ്ഞ് ഞാൻ ഇറങ്ങി. 

നാളെ അക്ഷരമുറ്റത്തെ അനുഗ്രഹമായി തീരാൻ സാധിക്കണേ ജഗതീശ്വരാ എന്ന പ്രാർത്ഥനയോടെ ഇന്നത്തെ ചിതറിയ ചിന്തകൾക്ക് വിരാമം കുറിക്കുന്നു.

ഇന്നത്തെ മൊഴി മുത്ത്...............

Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊