8 B യും, നെല്ലിക്കയും, മാലാഖ കുഞ്ഞുങ്ങളും, 2 B കിടിലങ്ങളും ഞാനും. ❤💚💞💙❤
2022 ജൂലൈ 14
ടീച്ചിംഗ് പ്രാക്ടീസിലെ രണ്ടാം ദിനം. ഇന്ന് ഒന്നാമത്തെ പിരീഡ് തന്നെ ക്ലാസ്സ് ഉണ്ടായിരുന്നു. 8 E ഡിവിഷനിൽ കടന്നു ചെന്നു. 57 കുട്ടികൾ ഉണ്ടായിരുന്നു ക്ലാസ്സിൽ. ആദ്യമേ തന്നെ കുട്ടികളെ Hello, Namaste, Alpha, X എന്നീ നാല് ഗ്രൂപ്പുകളായി തിരിച്ചു. ഗ്രൂപ്പിന്റെ നിർദേശങ്ങൾ നൽകി.
Cell clusters എന്ന പാഠഭാഗത്തിലെ Different types of cells ആയിരുന്നു ഇന്ന് കൈകാര്യം ചെയ്തത്. ക്ലാസ്സ് നിരീക്ഷണത്തിനായി സ്കൂളിലെ ബയോളജി അധ്യാപിക പാർവതി ടീച്ചർ സന്നിഹിതയായിരുന്നു.
ക്ലാസ്സിനായി തയ്യാറായി ചെന്ന
ചാർട്ടും, ആക്ടിവിറ്റി കാർഡും ഉപയോഗിച്ച് നന്നായി ക്ലാസ്സ് എടുക്കാൻ സാധിച്ചു. 😍
ക്ലാസ്സിന് ശേഷം പാർവതി ടീച്ചർ ക്ലാസ്സിന്റെ നന്മകളും, കുറവുകളും പറഞ്ഞു തന്നു. 😊
ഇനിയും നന്നായി മെച്ചപ്പെടുത്തി മികച്ച ക്ലാസ്സ് എടുക്കണം എന്ന ആത്മവിശ്വാസം കൂടി ഇന്നത്തെ ക്ലാസ്സ് ഏകി.
ഫാത്തിമയുടെ പ്രോജക്റ്റുമായി ബന്ധപ്പെട്ട് ഇന്ന് സ്കൂളിലെ IEd session സന്ദർശിക്കാൻ ഇടയായി. ഈശ്വര നിശ്ചയം എന്ന പോലെ അവിടെ എന്നെ കാത്ത് 7 മാലാഖ കുഞ്ഞുങ്ങൾ. ❤
അവരോടൊപ്പം ഇന്ന് ചിലവഴിച്ച സമയം വർണ്ണനാതീതമായി എന്റെ ഹൃദയത്തിന്റെ ഉൾകോണിലും മിഴികളികളും ഈറനായി പടരുന്നു.
ഇന്ന് ഉച്ചഭക്ഷണം വിളമ്പാനായിരുന്നു എന്റെ duty. നെല്ലിക്ക അച്ചാർ ആണ് ഞാൻ വിളമ്പിയ താരം. 😉
വിളമ്പിയ ശേഷം പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കാനും സാധിച്ചു എന്നതിൽ ഒത്തിരി സന്തോഷം. 🧡
വൈകുന്നേരം LP യിലെ 2 B ക്ലാസ്സ് management നായി ഞാനും ഫാത്തിമയും പോയി. നല്ലൊരു അനുഭവമായിരുന്നു. കൊച്ചു കുഞ്ഞുങ്ങളോടൊപ്പം ഉള്ള കളിയും ചിരിയുമായി ഹൃദയത്തിൽ സൂക്ഷിക്കാൻ ഏതാനും നിമിഷങ്ങൾ. ക്ലാസ്സിൽ നിന്ന് പോകാൻ നേരം പാർവതി കുട്ടി സമ്മാനിച്ച ചിത്രവും കൈയിലേന്തി ഏറെ സന്തോഷത്തോടെ അക്ഷരമുറ്റത്തോട് വിട പറഞ്ഞ് ഞാൻ ഇറങ്ങി.
Teaching aids sign ചെയ്യാനായി നേരേ കലാലയത്തിലേക്ക്. തിരിച്ചിറങ്ങാൻ നേരം ഷൈനി ടീച്ചറുടെ സ്നേഹ സമ്മാനമായ ഐസ്ക്രീം കൂട്ടുകാരോടൊപ്പം നുണഞ് വിശേഷങ്ങൾ പങ്ക് വച്ച് ഞാൻ ഇറങ്ങി.
ഇന്നിനെക്കാൾ മെച്ചമായ പ്രതീക്ഷയാർന്ന നാളെയെ വരവേൽക്കാൻ ഉള്ള സപര്യ.💚
ഇന്നത്തെ മൊഴി മുത്ത്..................
" A positive attitude really makes dreams come true."
- David Bailey
Comments
Post a Comment