വിമുക്തിയും, വിളമ്പിയും, അൽപ്പം ക്ലാസ്സ് വിശേഷങ്ങളും. ❤

2022 ജൂലൈ 18

ഇന്ന് ഒന്നാം പിരീഡ് തന്നെ 8 E യിലെ കുഞ്ഞുങ്ങളോടൊപ്പം ആയിരുന്നു അധ്യാപനത്തിന് ആരംഭം കുറിച്ചത്. Cell clusters എന്ന പാഠഭാഗത്തിലെ Tissues, Cell differentiation, stem cells എന്നീ പ്രധാന ഭാഗങ്ങളാണ് ഇന്ന് കൈകാര്യം ചെയ്തത്. Activity method യിൽ ആണ് ക്ലാസ്സ് മുന്നോട്ട് പോയത്. 

തയ്യാറാക്കി  കൊണ്ടുപോയ Activity card, Chart യും blackboard ഉം ഉപയോഗിച്ച് നന്നായി ക്ലാസ്സ് എടുക്കാൻ സാധിച്ചു. 😊

ഇന്ന് ഉച്ചഭക്ഷണം വിളമ്പാൻ duty ഉണ്ടായിരുന്നു ഞങ്ങൾക്ക്. ചോറായിരുന്നു ഇന്ന് ഞാൻ വിളമ്പിയ താരം. 😀

ഉച്ചഭക്ഷണം വിളമ്പുന്ന തിരക്കേറിയ സമയമായിരുന്നു ബഹുമാനപ്പെട്ട ബനന്ഡികട് സാർ സ്കൂൾ സന്ദർശിച്ചത്. ക്ലാസിൽ ആയിരുന്ന സുഹൃത്തുക്കളുടെ ക്ലാസ്സ് സാർ നിരീക്ഷിച്ചു എന്ന് അറിഞ്ഞു.  സാറിനെ കണ്ട് സംസാരിക്കാനോ ഫോട്ടോ എടുക്കാനോ സാധിച്ചില്ല എന്ന ഒരു വിഷമം കൂടി ഉണ്ട് 🙂

ഇന്നത്തെ Interval & Evening duty യും എനിക്ക് ഉണ്ടായിരുന്നു. അതെല്ലാം നന്നായി ചെയ്യാൻ കഴിഞ്ഞു. 😊

സ്കൂളിലെ NSS unit ന്റെ നേതൃത്വത്തിൽ ലഹരി വിമുക്ത ക്ലാസ്സ് ഉണ്ടായിരുന്നു. 
വിമുക്തി എന്ന പേരിൽ നടത്തപ്പെട്ട ഈ ക്ലാസ്സ് അധ്യാപക വിദ്യാർഥികളായ ഞങ്ങൾക്ക് ഒത്തിരി പ്രയോജനകരമായിരുന്നു.  

ഇന്നത്തെ മൊഴി മുത്ത്...............

" It's always seems impossible until it is done." 

                              - Nelson Mandela. 

Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊