ക്ലാസ്സും, നിരീക്ഷണവും ഏകിയ നൈർമ്മല്ല്യം. 💛

2022 ജൂലൈ 27

പതിവുപോലെ ഇന്നും നേരത്തെ സ്കൂളിൽ എത്തി ചേർന്നു. ബുധനാഴ്ചയായതിനാൽ ക്ലാസ്സ് ഒന്നും കിട്ടില്ല എന്ന് അറിയാമെങ്കിലും ടീച്ചിംഗ് aids കൈയിൽ കരുതിയാണ് സ്കൂളിൽ എത്തിയത്. 

 ഇന്ന് 1st period 8 E ക്ക് ക്ലാസ്സ് എടുക്കാൻ അവസരം ലഭിച്ചു. Cell clusters എന്ന പാഠഭാഗത്തിലെ Animal tissues എന്ന ഭാഗമാണ് ഇന്ന് കൈകാര്യം ചെയ്തത്. 
മുമ്പ് എടുത്ത ഭാഗമാണെങ്കിലും അന്നേ ദിവസം ക്ലാസ്സിൽ ഇല്ലാത്ത കുട്ടികൾക്കായി ഇന്ന് ക്ലാസ്സ് എടുത്തു. 😊

3rd period Neema ചേച്ചിയുടെ ക്ലാസ്സ് നിരീക്ഷണത്തിനായി പോയി. Maths ലെ polygons എന്ന ഭാഗം ICT oriented ആയി ഏറ്റം നന്നായി ചേച്ചി കൈകാര്യം ചെയ്തു. ❤

8 E യിലെ നോട്ട് ബുക്ക് നോക്കാനായി ഉച്ചസമയം വിനിയോഗിച്ചു. 

7th period ഗായത്രിയുടെ English ക്ലാസ്സ് നിരീക്ഷണത്തിനായി 8 B യിൽ പോയി. 
The word from railway carriage എന്ന കവിത ഹൃദൃമായി ഗായത്രി ക്ലാസ്സിൽ അവതരിപ്പിച്ചു. ഏറ്റം നല്ല ഇംഗ്ലീഷ് ക്ലാസ്സിന്റെ ഓർമ്മ ഹൃദയത്തിനേകിയ ക്ലാസ്സ്. ❤

മേഘയുടെ പിറന്നാൾ മധുരം പങ്ക് വച്ച് ആഘോഷിച്ചു. പതിവുപോലെ തമാശകളും, പൊട്ടിചിരികളും കൂറേ നല്ല ഓർമ്മകളുമേകി ഈ ദിനം ഇവിടെ കൊഴിയുമ്പോൾ മനസ്സിൽ നേരിയ ഒരു നോവ് പടരുന്നു. 

നാളെ അവധി ദിവസം ആയതിനാൽ പൂർത്തിയാക്കാനുള്ള വർക്കുകൾ ഒക്കെ പൂർത്തിയാക്കി അടുത്ത ആഴ്ചയെ കൂടുതൽ ഊർജ്ജസ്വലമായി വരവേൽക്കണം. 💙


ഇന്നത്തെ മൊഴി മുത്ത്...............

" What hurts you today, makes you stronger Tommorow."

                    Dr APJ Abdul Kalam 

Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊