പരീക്ഷാ പേപ്പറും, പല്ലും പിന്നെ ഒരടിപൊളി കഥയും 📄😁♥️😉

2022 ജൂലൈ 19

നല്ലൊരു ചൊവ്വാഴ്ച. 😊
ഇന്ന് രണ്ടാം പിരീഡ് 9 C ക്ക് ക്ലാസ്സ് ഉണ്ടായിരുന്നു. സ്കൂളിലെ പാർവതി ടീച്ചർക്ക് answer sheet distribution & discussion ആ സമയം ഉണ്ടായിരുന്നതിനാൽ ആ പിരീഡ് ക്ലാസ്സ് കിട്ടിയില്ല. പക്ഷേ ടീച്ചറോടോപ്പം ക്ലാസ്സിൽ ആയിരിക്കാനും ഒത്തിരി  കാര്യങ്ങൾ പഠിക്കാൻ ഉള്ള വേദിയായിരുന്നു ആ സമയം. 💙 അതിനു പകരം ക്ലാസ്സ് എടുക്കാൻ ആറാം പിരീഡ് ടീച്ചർ തന്നെ എനിക്കായി ക്രമീകരിച്ചു തന്നു.🧡

ഇന്ന് മൂന്നും നാലും പിരീഡ് സുഹൃത്തുക്കളുടെ ക്ലാസ്സ് നിരീക്ഷണത്തിനായി ഞാൻ പോയി. മൂന്നാം പിരീഡ് ലക്ഷ്മിയുടെ ഫിസിക്സ് ക്ലാസ്സിൽ motion, rest, reference body എന്നിവയാണ് മനസ്സിൽ പതിഞ്ഞത്. 
നന്നായി തന്നെ ലക്ഷ്മി ക്ലാസ്സ് എടുത്തു. 

നാലാം പിരീഡ് നിരീക്ഷണത്തിനായി പോയത് ഗ്രീഷ്മയുടെ chemistry ക്ലാസ്സിൽ ആയിരുന്നു. Elements & compounds എന്ന ഭാഗത്തിലൂടുള്ള യാത്രയായിരുന്നു ഗ്രീഷ്മയുടെ ക്ലാസ്സ്. 

ഉച്ചസമയം കുട്ടികളുടെ പരീക്ഷാ പേപ്പർ നോക്കാൻ ആയിരുന്നു duty. 8 C യിലെ പരീക്ഷാ പേപ്പർ ആണ് valuation ചെയ്യാൻ ലഭിച്ചത്. ഞാനും ഫാത്തിമയും ഈ duty കൃത്യമായി ചെയ്തു കൊടുത്തു. ❤

ആറാം പിരീഡ് 9 C ക്ക് Types of Teeth എന്ന ഭാഗമാണ് ഞാൻ കൈകാര്യം ചെയ്തത്. Activity method ആണ് ഉപയോഗിച്ചത്. എന്റെ ക്ലാസ്സ് നിരീക്ഷണത്തിനായി ഫിസിക്കൽ സയൻസിലെ ലക്ഷ്മി സന്നിഹിതയായിരുന്നു. ക്ലാസ് & സമയ ക്രമീകരണം കുറിച്ച് 
കൂടി ശ്രദ്ധിക്കണം എന്ന് തോന്നി. 

ഏഴാം പിരീഡ് class manage ചെയ്യാനായി 8 E യിലേക്കായിരുന്നു യാത്ര.  കഥയും, വിശേഷങ്ങളും, activities ഉം ആയി അരമണിക്കൂർ സമയം ആഘോഷിച്ചു . 😘

5 lesson template പൂർത്തിയാക്കിയ സന്തോഷവും മനസ്സിൽ പേറി, ഞാൻ സ്കൂളിനോട് യാത്ര ചോദിച്ചിറങ്ങി. 💞

ഇന്നത്തെ മൊഴി മുത്ത്.................

" If you want to shine like a Sun, first burn like a Sun."
                               - Dr A P J Abdul Kalam. 

Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊