പരീക്ഷണ നിരീക്ഷണങ്ങൾ ✍
2022 ജൂലൈ 24
വാരാന്ത്യത്തെ മനോഹരമാക്കിയ വെള്ളിയാഴ്ച. ഇന്നും പതിവു പോലെ നേരത്തെ തന്നെ സ്കൂളിൽ എത്തി. ഒത്തിരി സന്തോഷത്തോടെ ആണ് ഇന്ന് സ്കൂളിൽ എത്തിയത്. രാവിലെ ക്ലാസ്സ് ഒന്നും ഉണ്ടായിരുന്നില്ല. ഒഴിവു സമയം വർക്കുകൾ പൂർത്തിയാക്കാനുള്ള തിരക്കിൽ ആയിരുന്നു.
നാലാം പിരീഡ് പ്രിയ സുഹൃത്ത് മേഘയുടെ ക്ലാസ്സ് നിരീക്ഷണത്തിനായി 8 B യിലേക്ക് യാത്ര തിരിച്ചു. ക്ലാസ്സ് നിരീക്ഷണത്തിനായി സ്കൂളിലെ ടീച്ചറും സന്നിഹിതയായിരുന്നു. Functions of parliament എന്ന ഭാഗമാണ് മേഘ കൈകാര്യം ചെയ്തത്. Group discussion നിലൂടെ ക്ലാസ്സ് ഹൃദൃമായി. ♥️
ഇന്ന് ഞങ്ങൾക്കായിരുന്നു ഉച്ചഭക്ഷണ duty. അതെല്ലാം നന്നായി ചെയ്ത് ഉച്ചഭക്ഷണശാലയോട് വിട ചൊല്ലി.
ആറാം പിരീഡ് എനിക്ക് 9 C യിൽ ക്ലാസ്സ് ഉണ്ടായിരുന്നു. Food through digestive tract എന്ന പാഠഭാഗത്തിലെ Structure of teeth എന്ന ഭാഗമാണ് ഇന്ന് കൈകാര്യം ചെയ്തത്. Chart, ICT, Activity Card, Blackboard എന്നിവയാൽ ക്ലാസ്സ് മനോഹരമാക്കാൻ സാധിച്ചു. 😊
വൈകുന്നേരം Interval Duty ഉം ഞങ്ങൾ ഭംഗിയായി നിർവഹിച്ചു.
ഓർമ്മ പുസ്തകത്തിലെ താളുകളിൽ ചേർത്തുവയ്ക്കാനായി ഒരു നല്ല ദിനം കൂടി.....................
ഇന്നത്തെ മൊഴി മുത്ത്...................
" Confidence and hard work is the suitable medicine to kill the disease called failure."
- Dr A P J Abdul Kalam
Comments
Post a Comment