PTA meeting ഉം Animal Tissues

2022 ജൂലൈ 26



ഇന്ന് morning duty ഉള്ളതിനാൽ പതിവിലും നേരത്തെ സ്കൂളിൽ എത്തി. 
രണ്ടാം പിരീഡ് 9 C ക്ക് Food through digestive tract എന്ന പാഠഭാഗത്തിലെ Saliva and Digestion എന്ന ഭാഗം പഠിപ്പിക്കാൻ സാധിച്ചു. 

തുടർന്ന് ലഭിച്ച സമയം വർക്കുകൾ പൂർത്തിയാക്കാനായി വിനിയോഗിച്ചു.

ഉച്ചയൂണ് വിളമ്പിയതും ഞങ്ങളായിരുന്നു.തോരനും, അച്ചാറും, സാമ്പാറുമായിരുന്നു ഞാൻ വിളമ്പിയ താരങ്ങൾ. 😉

Interval & Evening Duty ഉം ഞങ്ങൾ ഭംഗിയായി നിർവഹിച്ചു. 

ഇന്ന് 8 & 9 ക്ലാസ്സുകൾക്ക് PTA  meeting ആയതിനാൽ  അധ്യാപകർ ഇല്ലാത്ത ക്ലാസ്സുകൾ manage ചെയ്യാനും ഞങ്ങൾക്ക് അവസരം ലഭിച്ചു. 

പഠനവും, കളിയും, ചിരിയും തമാശകളും കലർന്ന ഒരു നല്ല ദിനം കൂടി ഇവിടെ പര്യവസാനിക്കുന്നു.

പ്രിയ സുഹൃത്ത് മേഘയുടെ പിറന്നാൾ ആയിരുന്നു ഇന്ന് ❤

10 lesson template പൂർത്തിയാക്കാൻ സാധിച്ചു എന്ന സന്തോഷം കൂടി ഉണ്ട്. 

കഴിഞ്ഞു പോയ നല്ല നിമിഷങ്ങളും വരാനിരിക്കുന്ന പ്രത്യാശയുടെ നിമിഷങ്ങളും മുന്നോട്ടുള്ള യാത്രയിൽ ജ്വലിക്കുന്ന വഴിവിളക്കുകളായി മാറുമെന്ന പ്രതീക്ഷയോടെ ഇന്നത്തെ ഓർമ്മപുസ്തകത്തെ സ്നേഹതാഴിട്ട് പൂട്ടുന്നു. 💞

ഇന്നത്തെ മൊഴി മുത്ത്............

" Love can solve anything in the world."

Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊