ചാന്ദ്ര ദിനാഘോഷ ഒരുക്കങ്ങളും, പരീക്ഷണ നിരീക്ഷണങ്ങളും അടാർ സെൽഫിയും 🌛😉❤

2022 ജൂലൈ 20

ഒരു പിരീഡും ക്ലാസ്സ് ഇല്ലാത്ത ബുധനാഴ്ച ദിനം വന്നെത്തി. ഏതെങ്കിലും ഒഴിവ് പിരീഡ് ക്ലാസ്സ് എടുക്കാൻ സാധിക്കും എന്ന പ്രതീക്ഷയോടെ teaching aids എല്ലാം കൈയിൽ കരുതിയാണ് സ്കൂളിൽ എത്തിയത്. 

എന്റെ പ്രതീക്ഷ പക്ഷെ സഫലമായില്ല.ക്ലാസ് കൈകാര്യം ചെയ്യാൻ ഒരു പിരീഡും കിട്ടിയില്ല. 😔
എന്ന വിഷമം കൂടി ഉണ്ട്. 

ഒഴിവു സമയം വർക്കുകൾ  പൂർത്തിയാക്കാൻ വിനിയോഗിച്ചു.

ഉച്ചയ്ക്ക് ശേഷം അഞ്ചാം പിരീഡ് ഇംഗ്ലീഷ് ഓപ്ഷണലിലെ ദേവിക ചേച്ചിയുടെ ക്ലാസ്സ് നിരീക്ഷണത്തിനായി 9 B യിലേക്ക് യാത്ര തിരിച്ചു.  ക്ലാസ് management വളരെ ശ്രമകരവും ഏറ്റം അനിവാര്യവുമാണെന്ന് എനിക്ക് ഉറപ്പായ ബോധ്യം തന്ന ക്ലാസ്സ്. ക്ലാസ് management ൽ എന്നെ കൊണ്ട് ചെയ്യാൻ സാധിക്കുന്ന സഹായം ഞാനും ചെയ്തു എന്ന ചാരിതാർഥ്യത്തോടെ ക്ലാസ്സിൽ നിന്ന് ഇറങ്ങി. 💞

നാളെ ചാന്ദ്ര ദിനാഘോഷവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ഓടിനടന്ന് പൂർത്തിയാക്കേണ്ട ചുമതല ഞങ്ങൾക്ക് ഉണ്ടായിരുന്നു. 

അതിനാൽ പതിവിലും വൈകി ആണിന്ന് സ്കൂളിൽ നിന്നും ഇറങ്ങിയത്. എങ്കിലും ഒത്തിരി പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞല്ലോ എന്ന ആത്മസംതൃപ്തി ഒന്ന് മാത്രം 💚

ഇന്ന് പ്രിയ സുഹൃത്തുക്കളോടൊപ്പം സെൽഫി എടുക്കൽ ദിനം കൂടിയായിരുന്നു. 📷❤

ഇന്നത്തെ മൊഴി മുത്ത്...........

" Do small things with great love. " 

                                 - Mother Theresa 

Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊