Concept Attainment Model ഉം Photo session നും, പിന്നെ ഞാനും 😉

2022 ജൂലൈ 15

ടീച്ചിംഗ് പ്രാക്ടീസിലെ മൂന്നാം ദിനം.

ക്ലാസ്സ് നിരീക്ഷണത്തിനായി ഞാൻ പോയത് ശിൽപ്പയുടെ maths ക്ലാസ്സ് ആയിരുന്നു. Inversion എന്ന portion ആണ് ശിൽപ്പ കൈകാര്യം ചെയ്തത്. Maths എന്ന വിഷയത്തോടുള്ള ഭയം അകറ്റി സ്നേഹം തോന്നാൻ എന്നെ സഹായിച്ച ഹൃദ്യമായ ക്ലാസ്സ്. ❤

 ഇന്ന് ഉച്ച കഴിഞ്ഞ് ആറാം പിരീഡ് ഒൻപതാം ക്ലാസ്സ് സി ഡിവിഷനിൽ ക്ലാസ്സ് ഉണ്ടായിരുന്നു എനിക്ക്.60 കുട്ടികൾ ഉള്ള ക്ലാസ്സ്. 

 Concept attainment model ഉപയോഗിച്ച് Digestive system in human എന്ന ഭാഗമാണ് കൈകാര്യം ചെയ്യേണ്ടിയിരുന്നത്. Digestive system video, activity card ഒക്കെ റെഡി ആക്കി അത്യാവശ്യം നന്നായി തയ്യാറായി ആണ് സ്കൂളിൽ എത്തിയത്. ലാപ്ടോപ്പ് ലഭ്യത ഇല്ലാതിരുന്നതിനാൽ video കാണിക്കാൻ സാധിച്ചില്ല. 

ക്ലാസ്സ് നിരീക്ഷണത്തിനായി ഫാത്തിമയും, പാർവതി ടീച്ചറും സന്നിഹിതരായിരുന്നു. ക്ലാസ്സ് management അൽപ്പം  ശ്രമകരമായിരുന്നു ഇന്ന് എനിക്ക്. 
Management തന്ത്രങ്ങൾ അൽപ്പം കൂടി പയറ്റി തെളിയേണ്ടിയിരിക്കുന്നു. 

ക്ലാസ്സിന് ശേഷം നിരീക്ഷകർ ക്ലാസ്സിനെ കുറിച്ച് അഭിപ്രായങ്ങൾ പറഞ്ഞു. 
അഭിപ്രായം കേട്ടപ്പോൾ മനസ്സൊന്നു നീറി കത്തിയെങ്കിലും ആ ആഗ്നി എന്നിലെ അധ്യാപികയുടെ കുറവിനെ വിശുദ്ധീകരിക്കും എന്ന പ്രതീക്ഷയോടെ കൂടുതൽ ഉണർവ്വോടെ, പരിശ്രമത്തോടെ പ്രാർത്ഥനയോടെ ഞാൻ മുന്നോട്ട് നീങ്ങുന്നു. 💙

സ്കൂളിൽ നിന്നും തിരിച്ചിറങ്ങാൻ നേരം  photo session ആയിരുന്നു. 📷 😉


ഇന്നത്തെ മൊഴി മുത്ത്....................

" Be the change that you want to see in the world. " 
                        - Mahatma Gandhi 

Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊