Small Group Discussion നും, Internship വിലയിരുത്തലും, Life skills ഉം ഞാനും.
2022 ഫെബ്രുവരി 21
സത്യം പറഞ്ഞാൽ ഇന്ന് കോളേജിൽ പോകാനേ തോന്നിയില്ല. ഇന്നും സ്കൂളിൽ എത്താൻ ആണ് മനസ്സ് കൊതിച്ചത്.
ഉള്ളിലെ സ്വപ്നങ്ങൾക്ക് വിരാമമിട്ട് കോളേജിലേയ്ക്ക് യാത്ര തിരിച്ചു.
ഇതുവരെ കണ്ടിട്ടില്ലാത്ത ബ്ലോക്ക് ആയിരുന്നു റോഡിൽ. ഒരുവിധം പ്രയാസപ്പെട്ട് കോളേജിൽ എത്തി.
ജോജു സാറിന്റെ ക്ലാസ്സിൽ The role of teachers and role of principles എന്ന ഭാഗം small group discussion നിലൂടെ ഹൃദൃമാക്കി.
ഓരോ സ്കൂളിൽ പോയ വിദ്യാർഥി പ്രതിനിധികൾ തങ്ങളുടെ അനുഭവം പങ്കുവച്ച് Internship നെ വിലയിരുത്തി.
വൈവിധ്യമാർന്ന അനുഭവം മനസ്സിൽ പതിഞ്ഞ നിമിഷങ്ങൾ.❣
ഒഴിവു കിട്ടിയ ഓപ്ഷണൽ ക്ലാസ്സ് യോഗാ പരീക്ഷയുടെ ഒരുക്കത്തിനായി, പ്രിയ സുഹൃത്തുക്കളോടോപ്പം ചിലവഴിച്ച സുന്ദരനിമിഷങ്ങൾ.😘
ജിബി ടീച്ചറുടെ ക്ലാസ്സിൽ പുതിയ സെമസ്റ്ററിലെ Theory ഭാഗത്തേക്ക് പതിയെ ചുവടുറപ്പിച്ചു. Life skills ആയിരുന്നു താരം. Communication എന്ന life skill ൽ skit അവതരിപ്പിക്കാൻ ഉള്ള task ഉം ഞങ്ങൾക്ക് ലഭിച്ചു.
Internship വളരെ നന്നായി തന്നെ പൂർത്തിയാക്കാൻ സാധിച്ചു. Pending ഉള്ള works ഈയാഴ്ച്ച കൊണ്ട് സമയം ബന്ധിതമായി പൂർത്തിയാക്കണം.
ഒത്തിരി സന്തോഷത്തോടെ ഞാനും എന്റെ ജോലി തിരക്കുകളുമായി പ്രത്യാശയുടെ ഈ ജീവിതസപര്യയിൽ യാത്ര തുടരുന്നു....................
ഇന്നത്തെ മൊഴി മുത്ത്............
" Love can solve anything in the world."
Comments
Post a Comment