സ്നേഹത്തുമ്പി.❤👩👦👦❤
2022 ഫെബ്രുവരി 14
പതിവിൽ നിന്ന് വ്യത്യസ്തമായി നല്ല തിരക്കുണ്ടായിരുന്നു റോഡിൽ. ഒത്തിരി നാളുകൾക്കു ശേഷം വീണ്ടും അക്ഷരമുറ്റത്തേക്ക് യാത്ര തിരിക്കുന്ന കുഞ്ഞുങ്ങളെ കണ്ടപ്പോൾ നിഷ്കളങ്ക ബാല്യത്തിന്റെ ഒളിമങ്ങാത്ത ഓർമ്മകൾ എന്റെ ഹൃദയത്തിലും നനുത്ത കുളിർതെന്നലായ നിമിഷങ്ങൾ.❤
സ്കൂളിൽ എത്തി പ്രിയ സുഹൃത്തുക്കളോട് വിശേഷങ്ങളുടെ ചെപ്പ് തുറന്ന്, സന്തോഷം പങ്ക് വച്ചശേഷം മലയാളം ഓപ്ഷണലിലെ ആരതിയുടെ ക്ലാസ്സിൽ പോയി, എട്ടാം ക്ലാസ്സിലെ പ്രിയ കുഞ്ഞുങ്ങളെ കാണാൻ. 😘
ഓൺലൈൻ ക്ലാസ്സിലൂടെ മാത്രം പരിചിതമായ ശബ്ദത്തിന്റെ ഉടമകളെ കണ്ട് മുട്ടിയ നിമിഷങ്ങൾ.
ഇന്ന് ക്ലാസ്സിൽ വന്ന കുഞ്ഞുങ്ങളുടെ പേര് എഴുതി വാങ്ങി തിരികെ പോകാൻ നേരം പ്രതീക്ഷിക്കാത്ത സമ്മാനം പ്രിയ വിദ്യാർഥി ആർദ്ര എനിക്ക് സമ്മാനിച്ചു. ❤🎁🌹.
നാലാം പിരീഡ് വീണ്ടും എട്ടാം
ക്ലാസ്സിനെ തന്നെ ലഭിച്ചു.ഒരു ചെറിയ activity ചെയ്യിച്ച് കുഞ്ഞുങ്ങളോട് കൂടുതൽ നന്നായി ഇടപെടാനും, അവരെ മനസ്സിലാക്കാനും ഇത് എന്നെ കൂടുതൽ സഹായിച്ചു.
നാളെ കൂടുതൽ ഉണർവ്വോടെ സ്കൂളിൽ എത്താൻ ഉള്ള ഊർജ്ജം ഇന്നത്തെ ദിനം എനിക്കേകി.
ഇന്നിന്റെ നന്മകളേയും, സ്വപ്നവർണ്ണങ്ങളേയും സ്നേഹതാഴിട്ട് പൂട്ടുന്നു. ⭐
ഇന്നത്തെ മൊഴി മുത്ത്............
" ഉള്ളിൽ കനിവുള്ള
സ്നേഹത്തിൻ ചൂടുള്ള
ടീച്ചറാകുവാൻ,
ഉൾകണ്ണ് വേണം.👁
ഉൾകാത് വേണം .👂
അലിവുള്ള ഹൃദയം വേണം. ❤
പാട്ട് പാടണം.🎵🎵
നാം കൂട്ടുകൂടണം👩👦👦
നൃത്തമാടണം, 🧚♀️
നാം പുഞ്ചിരിക്കണം.😃
👌✨️💖😘
ReplyDelete