പതിരുണ്ടോ ???????????
2022 ഫെബ്രുവരി 24
ഒത്തിരി നാളുകൾക്ക് ശേഷം പങ്കെടുത്ത
കോളേജ് അസംബ്ലി. M.Ed വിഭാഗക്കാരാണ് അസംബ്ലിക്ക് നേതൃത്വം നൽകിയത്. മാതൃഭാഷാ ദിനത്തോടനുബന്ധിച്ചു നടത്തിയ പതിരുണ്ടോ ????? എന്ന പരിപാടി ആണ് എന്നെ ഒത്തിരി ആകർഷിച്ചത്.
ജോജു സാറിന്റെ ക്ലാസ്സിൽ Educational Management ആയിരുന്നു ചർച്ചാ വിഷയം. ജീവിതത്തിന്റെ ഓരോ മേഖലയിലും ശരിയായ management ന്റെ പ്രധാനം വ്യക്തമാക്കി തന്ന ക്ലാസ്സ്. 😊
ഓപ്ഷണൽ ക്ലാസ്സിൽ Principles of cooperative learning ലേക്ക് ചുവടുറപ്പിച്ചു. മൂന്നാം സെമസ്റ്ററിലെ വർക്കുകളെ കുറിച്ച് വ്യക്തമായ ധാരണ ഷൈനി ടീച്ചർ
നൽകി.
Environmental Education ആയിരുന്നു ആൻസി ടീച്ചറുടെ ക്ലാസ്സിലെ താരം.
പ്രകൃതിക്കൊരു കൈതാങ്ങേകേണ്ട ഉത്തരവാദിത്വം മനസ്സിൽ ഏകിയ ക്ലാസ്സ്.
വീണ്ടും കടന്നു വന്ന ഓപ്ഷണൽ ക്ലാസ്സിൽ ഞങ്ങളെ പ്രതീക്ഷിച്ച് White velvet cake 🎂 ഇരിപ്പുണ്ടായിരുന്നു.
School Induction കഴിഞ്ഞെത്തിയ first years നും Internship കഴിഞ്ഞെത്തിയ second years നും, വേണ്ടി പ്രിയപ്പെട്ട ഷൈനി ടീച്ചറുടെ മധുരമായ സ്നേഹ സ്വീകരണം.❤
ഇന്നിന്റെ ഓർമ്മപുസ്തകത്തെ സ്നേഹതാഴിട്ട് പൂട്ടി നാളയെ പുൽകാനായി പ്രതീക്ഷയോടെ ഞാൻ.
ഇന്നത്തെ മൊഴി മുത്ത്........
" Difficult roads often leads to beautiful destination." ❣
Comments
Post a Comment