ഹൃദയത്തിൽ സൂക്ഷിക്കാൻ. ❤
2022 ഫെബ്രുവരി 18
ടീച്ചിംഗ് പ്രാക്ടീസിന് പരിസമാപനം കുറിക്കേണ്ട ദിനം.
ജനുവരി 6 മുതൽ വിദ്യാലയത്തിൽ ആരംഭിച്ച അധ്യാപന പരിശീലനത്തിന് ഇന്ന് തിരശ്ശീല വീഴുകയാണ്.
ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരായിരം നന്മകളും, സന്തോഷവും, ഓർമ്മകളുടെ വസന്തവുമേകി കാലയവനികയ്ക്കുള്ളിൽ മറയാൻ ഒരുങ്ങുന്ന നിശബ്ദവസന്തം.
എല്ലാ കുഞ്ഞുങ്ങൾക്കും അധ്യാപകർക്കും മധുരവും സമ്മാനങ്ങളുമേകി. അവരോടൊപ്പമുള്ള സ്നേഹത്തിന്റെ നനുത്ത നിമിഷങ്ങൾ ക്യാമറയിൽ പകർത്തി വിദ്യാലയമുറ്റത്തോട് യാത്ര പറയുകയാണ്.
പ്രിയപ്പെട്ട കുഞ്ഞുങ്ങൾ ഏകിയ Feedback ഉം സമ്മാനങ്ങളും ഏറ്റം സ്നേഹത്തോടെ ഞാൻ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു.❤
Attendence register ൽ അവസാന ഒപ്പ് ഇടുമ്പോൾ ഹൃദയത്തിലെവിടയോ ഒരു വിങ്ങൽ മാത്രം. സ്നേഹത്തിന്റെ നനുത്ത വിങ്ങൽ.ഹൃദയത്തിൽ എന്നും ചേർത്ത് പിടിക്കാൻ ഒരുപിടി ഓർമ്മകളേകിയ വിദ്യാലയമേ നിനക്ക് ആയിരം റോസാ പൂക്കൾ.
ഇന്നത്തെ മൊഴി മുത്ത്.............
" Teaching is a divine profession which not only touch the brain 🧠 but also touch the heart 🧡"
- Biji Teacher. 😉
Comments
Post a Comment