ആരോഗ്യം സർവ്വധനാൽ പ്രധാനം : Conscientation ക്ലാസ്സ് അവലോകനം. 🔥
2022 ഫെബ്രുവരി 5
പതിവ് ക്ലാസ്സിൽ നിന്ന് വ്യത്യസ്തമായ അനുഭവം ഏകിയ ദിനമായിരുന്നു ഇന്ന്. ഒൻപതാം ക്ലാസ്സിലെ കുഞ്ഞുങ്ങൾക്ക് Healthy food habits in Adolescents എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സ് എടുത്ത് ഓർമ്മ പുസ്തകത്തിൽ കോറി വയ്ക്കപ്പെട്ട പൊൻ ദിനം. ❤
വൈകുന്നേരം 6 മണി മുതൽ 7 മണി വരെ ഉള്ള സമയം ആയിരുന്നു ക്ലാസ്സ്. ആദ്യ അരമണിക്കൂർ ഫാത്തിമയും അടുത്ത അരമണിക്കൂർ ഞാനും ക്ലാസ്സ് എടുത്തു.
നന്നായി വിഷയാവതരണം നടത്തി ആരോഗ്യ പരിരക്ഷയെ കുറിച്ചുള്ള ബോധ്യം കുഞ്ഞുങ്ങൾക്കേകാൻ സാധിച്ചു എന്നോർക്കുമ്പോൾ സന്തോഷം. 😊
ക്ലാസ്സിന്റെ അവസാനം നൽകിയ Feedback form ൽ ക്ലാസ്സിനെ കുറിച്ചുള്ള നല്ല അഭിപ്രായം ആണ് കുട്ടികൾ നൽകിയത്.😊
https://surveyheart.com/form/61fe69b0013ad91bfbda1f62zs
ഇന്നത്തെ മൊഴി മുത്ത്.............
" Health is wealth."👩🌾👩💻
Comments
Post a Comment