ഏതൻസിലെ പ്ലേറ്റോയോടോപ്പം..............
2021 ഏപ്രിൽ 13
നല്ലൊരു ദിനം. 9.15 ന് തന്നെ ജോജു സാറിന്റെ ക്ലാസ്സിൽ കയറി. ഇന്ന് എന്റെ സെമിനാർ അവതരണം ആയിരുന്നു ആദ്യത്തേത്.നന്നായി സെമിനാർ എടുത്തു എന്ന് മറ്റ് ഓപ്ഷണലിലെ കൂട്ടുകാരും പറഞ്ഞപ്പോൾ ഒത്തിരി സന്തോഷം😊. ഇംഗ്ലീഷ് ഓപ്ഷണലിന്റെ സെമിനാർ അവതരണത്തോടെ ക്ലാസ്സ് അവസാനിച്ചു.
11 മണിക്ക് ആൻസി ടീച്ചറുടെ ക്ലാസ്സിൽ പ്രവേശിച്ചു. വിദ്യാഭ്യാസ ചിന്തകൻ Plato യുടെ educational thoughts & practices ലൂടെ ഇന്നത്തെ ക്ലാസ്സ് കടന്നു പോയി. തുടർന്ന് ഞങ്ങൾ ഗൂഗിൾ ക്ലാസ്സ് റൂമിൽ പ്രവേശിച്ച് നോട്ട്സ് എഴുതി ഇന്നത്തെ ഓൺലൈൻ ക്ലാസ്സിനോട് വിട പറഞ്ഞു.
പുതിയ അനുഭവങ്ങളും പ്രതീക്ഷകളും പകർന്ന ഒരു ദിനം കൂടി ഇവിടെ കൊഴിയുന്നു.........................
ഇന്നത്തെ മൊഴി മുത്ത്..................
" The art of teaching is the art of assisting discovery. " - Mark von Doren.
Comments
Post a Comment