വീണ്ടും ഓൺലൈനിലേയ്ക്ക്..........
2021 ഏപ്രിൽ 8
വീണ്ടും ഓൺലൈനിലേയ്ക്ക്. ഒരാഴ്ച്ചത്തെ അവധിക്കുശേഷം വീണ്ടും പഠനം ആരംഭിച്ചു. 9 മണിക്ക് തന്നെ ഗൂഗിൾ മീറ്റിൽ കയറി. മൗന പ്രാർത്ഥനയോടെ ജോജു സാറിന്റെ ക്ലാസ്സിൽ കയറി.എന്റെ പ്രിയ സുഹൃത്തുക്കൾ മികച്ച രീതിയിൽ സെമിനാർ അവതരിപ്പിച്ചു.
10.30 തിനു ജിബി ടീച്ചറുടെ ക്ലാസ്സിൽ പ്രവേശിച്ചു.കുറച്ച് സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ ഹൃദയത്തിൽ പതിപ്പിച്ച ക്ലാസ്സ്. ജോസ്നയുടെ പ്രാർത്ഥനാഗാനത്തിൽ നിന്ന് ജീവിതചക്രം എന്ന ബൃഹത്തായ ആശയത്തിലേയ്ക്ക് ഓരോരുത്തരെയും കൂട്ടിക്കൊണ്ടു പോയ ക്ലാസ്സ്.നമ്മുടെ ശരീരത്തെയും,മനസ്സിനെയും നല്ല രീതിയിൽ പരിഗണിച്ച് ഉത്തമവ്യക്തിത്വം സ്വായക്തമാക്കുവാനും ടീച്ചറുടെ വാക്കുകൾ പ്രചോദനമേകി.
ഇന്നത്തെ മൊഴി മുത്ത്...............
സ്വന്തം ശരീരത്തെയും മനസ്സിനെയും സ്നേഹിക്കുന്നില്ലെങ്കിൽ - ജീവിതം നമ്മെ നോക്കി പല്ലിളിക്കും.😬
സ്വന്തം ശരീരത്തെയും മനസ്സിനെയും സ്നേഹിക്കുന്നുവെങ്കിൽ - ജീവിതം നമ്മെ നോക്കി പുഞ്ചിരിക്കും.😊
സ്വന്തം ശരീരത്തെയും മനസ്സിനെയും വിവേകപൂർവ്വം പ്രയോജനപ്പെടുത്തുമ്പോൾ - ജീവിതം നമ്മെ നോക്കി അഭിവാദനം ചെയ്യും.🤗
Comments
Post a Comment