ടെക്നോളജിയിലൂടെ ഒരു യാത്ര................

2021 ഏപ്രിൽ 16
ജോജു സാറിന്റെ ക്ലാസ്സോടെ ഇന്നത്തെ ഓൺലൈൻ ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു. സ്ഥാനം മാറിയിരുന്നപ്പോൾ അതിഥിയായെത്തിയ BSNL network നെ കൂട്ട്പിടിച്ച് ഞാനും ഗൂഗിൾ മീറ്റിൽ പ്രവേശിച്ചു.😉

ഇംഗ്ലീഷ് ഓപ്ഷണലിന്റെ സെമിനാർ അവതരണങ്ങൾ വളരെ മികവുറ്റ രീതിയിൽ ടെക്നോളജിയുടെ അനന്തസാധ്യതകളെ ഞങ്ങളുടെ മുന്നിൽ എത്തിച്ചു. 👏👏

11.15 ന് തന്നെ ആൻസി ടീച്ചറുടെ ക്ലാസ്സിൽ പ്രവേശിച്ചു. ഗാന്ധിജിയുടെ വിദ്യാഭ്യാസദർശനങ്ങളും ചിന്തകളുമാണ് ഇന്നത്തെ ക്ലാസ്സിൽ ചർച്ചാ വിഷയമായത്.ശേഷം ഞങ്ങൾ ഗൂഗിൾ ക്ലാസ്സ് റൂമിൽ നിന്ന് നോട്ട്സ് എഴുതി.അടുത്ത ക്ലാസ്സിൽ ടീച്ചർ ചോദ്യം ചോദിക്കും.😉

രണ്ട് ദിവസം അവധിയാണെങ്കിലും ഒത്തിരി കാര്യങ്ങൾ ചെയ്തു തീർക്കാനായി ഉണ്ട്. കൂടെ അല്പം മടിയും...........🙈

ജോലി തിരക്കുകളും സ്വപ്നങ്ങളുമായി യാത്ര തുടരുന്നു.........🤗
നിറം മങ്ങാത്ത ഓർമ്മകളുടെ ഒരിതൾ കൂടി ഇവിടെ പൊഴിയുന്നു. പ്രതീക്ഷയാകുന്ന റോസാ പുഷ്പത്തെ വരവേൽക്കാനായി ചിതറിയ ചിന്തകൾക്ക് വിരാമം കുറിക്കുന്നു.........

ഇന്നത്തെ മൊഴി മുത്ത്................

" The best preparation for tommorow is doing your best today. " - H Jackson Brown.

Comments

Post a Comment

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊