കലാമാമാങ്കത്തിന് കൊടിയേറി.......
2021 മാർച്ച് 30
കലാമാമാങ്കത്തിന് തുടക്കം കുറിച്ച് അവനിജ arts fest.മുരുകൻ കാട്ടാക്കട സാറും, ജീവൻ ഗോപാലനും
ആയിരുന്നു ഉദ്ഘാടകർ.11.30 ന് ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ ആരായിരിക്കണം അധ്യാപകനെന്ന് തന്റെ ഉദ്ഘാടനം പ്രസംഗത്തിലൂടെ മുരുകൻ സാർ വ്യക്തമാക്കി.തുടർന്ന് സാറിന്റെ ഒരു പിടി കവിതകളും, സിനിമാ ഗാനങ്ങളും ആലപിച്ച് ഞങ്ങളെ ഊർജ്ജസ്വലരാക്കി.ജീവൻ വേണുഗോപാലും ഒട്ടും കുറച്ചില്ല. വി.മധുസൂദനൻ സാറിന്റെ ഇരുളിൻ മഹാനിദ്രയിൽ എന്ന കവിത ആലപിച്ച് കലാലോകത്തേക്ക് ഞങ്ങളെ കൂട്ടി കൊണ്ട് പോയി. ഇന്ന് ഞാൻ പ്രോഗ്രാമിന് ഒന്നിനും ഇല്ലായിരുന്നു. എന്നാൽ സുഹൃത്തുക്കളുടെ പരിപാടികൾ കണ്ടും പ്രോത്സാഹിപ്പിച്ചും ആസ്വദിച്ചു. നാളെ കലയുടെ ബാക്കി പൂരത്തിനായുള്ള കാത്തിരിപ്പ് തുടരുന്നു.....................
Comments
Post a Comment