Ovvaru pookalumey solkirathey, vazhvenral poradum porkalamey................
2021 ഏപ്രിൽ 15
ഓപ്ഷണൽ ക്ലാസ്സോടെ ഇന്നത്തെ ഗൂഗിൾ മീറ്റിലെ പഠനങ്ങൾക്ക് തുടക്കം കുറിച്ചു. ശ്രീവിനീതയുടെ ശുഭചിന്തയോടും, അഖിലയുടെ പ്രാർത്ഥനയോടും കൂടെ ആരംഭിച്ച ക്ലാസ്സിൽ പാർവതിയുടെ സെമിനാർ അവതരണം നിറം പകർന്നു. തുടർന്ന് ഷൈനി ടീച്ചർ socieometric relations നെ കുറിച്ച് വളരെ വിശദമായി ഉദാഹരണസഹിതം സംവദിച്ചു.
11.15 ന് ജിബി ടീച്ചറുടെ ക്ലാസ്സിൽ പ്രവേശിച്ചു. Georgia യുടെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ക്ലാസ്സിൽ Frustraction tolerance ഉം, Conflict resolution നും ഞങ്ങളുടെ ഹൃദയത്തിൽ ആഴത്തിൽ പതിപ്പിക്കാൻ ടീച്ചറിനു സാധിച്ചു.
ജീവിതമാകുന്ന യുദ്ധഭൂമിയിൽ നിന്ന് പിന്തിരിഞ്ഞോടാതെ പ്രശ്നങ്ങളെ ധൈര്യപൂർവ്വം അഭിമുഖീകരിക്കുവാനും നമ്മെ കൊണ്ട് ചെയ്യാൻ സാധിക്കുന്നവ കഠിനാദ്ധ്വാനത്തോടും, അർപ്പണമനോഭാവത്തോടും കൂടെ ചെയ്ത് ദൈവത്തിൽ ആശ്രയിച്ച്, ലക്ഷ്യബോധത്തോടെ മുന്നോട്ട് പോകുവാൻ ടീച്ചറുടെ വാക്കുകൾ പ്രചോദനമേകി.
കേവലം ലിഖിതമായ സിലബസ്സിനുമപ്പുറം ജീവിതയാഥാർഥ്യങ്ങളിലെ ചൂണ്ടുപലകകൾ കാട്ടിത്തന്ന ജിബി ടീച്ചറിന് ഒത്തിരി നന്ദി.
ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങളിൽ തളർന്നു പോകാതെ ഞങ്ങളെ താങ്ങുന്ന തെയോഫിലോസിലെ പ്രിയപ്പെട്ട അധ്യാപകരെ ഓർത്ത് കൊണ്ട് ഇന്നത്തെ ഓർമ്മപുസ്തകത്തെ സ്നേഹതാഴിട്ട് പൂട്ടുന്നു...............
ഓൺലൈൻ ക്ലാസ്സാണെങ്കിലും ഒത്തിരി കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.പുത്തൻ പ്രതീക്ഷകളും ജോലിതിരക്കുകളുമായി യാത്ര തുടരുന്നു....................
ഇന്നത്തെ മൊഴി മുത്ത്................
" Yesterday is gone.Tommorow has not yet come.We have only today.Let us begin."
- St Mother Theresa.
💖💜✨️👍
ReplyDelete👌👌
ReplyDelete