വാരാന്ത്യം പുതിയ ഉണർവിനായി.......💙
2021 മാർച്ച് 26
വാരാന്ത്യദിനം. മായ ടീച്ചറുടെ ക്ലാസ്സിൽ ഇംഗ്ലീഷ് ഓപ്ഷണിലെ സുഹൃത്തുക്കൾ വളരെ മികച്ച രീതിയിൽ അവരുടെ സെമിനാർ അവതരണം നടത്തി.ഒരു തിരുവാതിര video യിലൂടെയും, Ncc ആന്തത്തിലൂടെയും ഞങ്ങളുടെ ഉള്ളിലെ ദേശസ്നേഹത്തിന്റെ തീകനലിനെ ടീച്ചർ ജ്വലിപ്പിച്ചു. ❤
ബനഡിക്ട് സാറിന്റെ ക്ലാസ്സ് അധ്യാപനത്തിലെ വിശകലനരീതികളെകുറിച്ചും, ചോക്ക്ബോർഡ് ഉപയോഗത്തെക്കുറിച്ചും ആയിരുന്നു. വളരെ രസകരങ്ങളായ കാര്യങ്ങളും, ഗഹനവും സുപ്രധാനവുമായ കാര്യങ്ങളും ഒരുപോലെ കോർത്തിണക്കിയ നല്ല ക്ലാസ്സ്. 💙
ഉച്ച കഴിഞ്ഞ് arts fest നുള്ള ചർച്ചകളും, പരിശീലനങ്ങളും ആയിരുന്നു. ആവേശപൂർണ്ണമായ ഒരു മത്സരത്തിന് തെയോഫിലോസ് സാക്ഷ്യം വഹിക്കാൻ പോകുന്നു. 😉
വാരാന്ത്യത്തിൽ പതിവുപോലെ പ്രതീക്ഷകളുമായി എന്റെ യാത്ര തുടരുന്നു.........................
Comments
Post a Comment