വന്ദേമാതരം........🇮🇳🇮🇳🇮🇳

2021 ജനുവരി 26

ഇന്ന് റിപ്പബ്ലിക് ദിനം.രാവിലെ 8.30 തിന് ജോജു സാറിന്റെ സ്വാഗത പ്രസംഗത്തോടെ തെയോഫിലോസിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തിരി തെളിഞ്ഞു. 

പ്രിൻസിപ്പാൾ സാറിന്റെ അഭാവത്തിൽ ജിബി ടീച്ചർ ത്രിവർണ്ണപതാക  ഉയർത്തുകയും, റിപ്പബ്ലിക് ദിനസന്ദേശം നൽകുകയും ചെയ്തു. രാജ്യത്തിനുവേണ്ടി വീരമൃതുവരിച്ച ധീരജവാന്മാരെക്കുറിച്ചും, ഭരണഘടനാനിർമ്മാതാക്കളുടെ ത്യാഗത്തെക്കുറിച്ചും ടീച്ചർ പറഞ്ഞ വാക്കുകൾ ചങ്കിൽ തീക്കനലായി ഇപ്പോഴും ജ്വലിക്കുന്നു..........
റിപ്പബ്ലിക് ദിന സന്ദേശം നൽകാൻ തുടർന്ന് ഞങ്ങൾക്ക് മുന്നിൽ എത്തിയത് കോളേജ് ചെയർപേഴ്സൺ ആയിരുന്നു. നമ്മുടെ അവകാശങ്ങളെക്കുറിച്ച് മാത്രമല്ല, കടമകളെകുറിച്ച് കൂടി ശ്രദ്ധയുള്ളവരാകുവാൻ ചേച്ചിയുടെ വാക്കുകൾ പ്രചോദനമേകി. 
ദേശീയ ഗാനാലാപനത്തിനും, പ്രതിജ്ഞയ്ക്കും ശേഷം സോഷ്യൽ സയൻസ് ഓപ്ഷണലിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ക്വിസ്സിൽ ഒത്തിരി കൂട്ടുകാർ ആവേശത്തോടെ ഉത്തരങ്ങൾ പറയുകയും, സമ്മാനം നേടുകയും ചെയ്തു. എന്റെ പ്രിയ സുഹൃത്ത് ശ്രുതി രണ്ട് സമ്മാനങ്ങൾ കരസ്ഥമാക്കി ക്ലാസ്സിന് അഭിമാനമായി.
മധുരം പങ്കിട്ട് സൗഹൃദം പുതുക്കി ഞാൻ എന്റെ തെയോഫിലോസിനോട് നിശബ്ദമായി യാത്ര പറഞ്ഞു. 

ജീവിതമാകുന്ന ശേഖരണപുസ്തകത്തിൽ ചേർത്ത് വയ്ക്കാൻ ഒരു വർണ്ണത്തൂവൽ ലഭിച്ച സംതൃപ്തിയോടെ.......ഇന്നത്തെ ചിന്തകൾക്ക് വിരാമമിടുന്നു.......

ഇന്നത്തെ മൊഴി മുത്ത്...................

" A Nations culture residues in the hearts  and in the soul of it's people. " 
                                        -   Mahatma Gandhi 

Comments

Post a Comment

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊