അധ്യാപന ജീവിതത്തിലേക്ക് ഒരു കാൽവയ്പ്പ്.........
2021 ജനുവരി 8
ആദ്യ രണ്ട് ദിവസങ്ങൾ കൊണ്ട് തന്നെ ഈ കലാലയവും ഇവിടുത്തെ ചുറ്റുപാടുകളും എനിക്ക് സുപരിചിതമായി.
ക്യാമ്പസിന്റെ മനോഹാരിത നുകർന്നു കൊണ്ട് പ്രശാന്തമയമായ അന്തരീക്ഷത്തിൽ ഞാൻ എന്റെ ആദ്യത്തെ ശുഭചിന്ത റെക്കോഡ് ചെയ്ത് അയച്ചു.
ഈ ക്യാമ്പസിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടമായ കോളേജ് ചാപ്പലിൽ കയറി. 9.30 ന് എല്ലാവരും ഒരുമിച്ച് പ്രാർത്ഥിച്ച് ക്ലാസ്സുകളിലേക്ക് പോയി.
ഇന്ന് ആദ്യത്തെക്ലാസ് മായ ടീച്ചറുടേതായിരുന്നു. " Strong minds discuss ideas, Average minds discuss events, Weak minds discuss people." എന്ന ഗ്രീക്ക് ചിന്തകനായ സോക്രട്ടീസിന്റെ വാക്കുകൾ ഉദ്ധരിച്ച് കൊണ്ട് ആരംഭിച്ച ക്ലാസ്സിൽ വിദ്യാഭ്യാസത്തെ കുറിച്ച് ചർച്ച ചെയ്തു. Interactive section ആയിരുന്നു ഈ ക്ലാസ്. എല്ലാവർക്കും വിദ്യാഭ്യാസത്തെപറ്റി തങ്ങൾക്കുള്ള ആശയങ്ങളും, അഭിപ്രായങ്ങളും പങ്ക് വയ്ക്കുവാൻ ഈ ക്ലാസ്സിലൂടെ സാധിച്ചു.
Optional ക്ലാസ് ആയിരുന്നു രണ്ടാമത്. ഷൈനി ടീച്ചർ വിദ്യാഭ്യാസത്തിലെ Tripolar Relationship നെ കുറിച്ചും, Social engineers ആയ അധ്യാപകരെ കുറിച്ചും, അധ്യാപനത്തിന്റെ മഹത്വത്തെകുറിച്ചും ക്ലാസ് എടുത്തു.
ഇന്നത്തെ മൂന്നാമത്തെ ക്ലാസ് ജിബി ടീച്ചറുടേതായിരുന്നു. Communication നെ കുറിച്ചായിരുന്നു ക്ലാസ്. Non verbal communication വ്യക്തമാക്കാൻ ടീച്ചർ ചെയ്യിച്ച Activity ക്ലാസ്സിൽ പൊട്ടിച്ചിരി സൃഷ്ടിച്ചതിനോടൊപ്പം തന്നെ അതിന്റെ ആശയം മനസ്സിൽ പതിപ്പിക്കുകയും ചെയ്തു.
ഉച്ച കഴിഞ്ഞുള്ള ക്ലാസ്സിൽ ജോജു സാർ അധ്യാപകന് ഉണ്ടായിരികേണ്ട ഗുണങ്ങളെകുറിച്ച് ക്ലാസ് എടുത്തു. Blog തുടങ്ങുക എന്നതായിരുന്നു ഇന്ന് സാർ തന്ന activity. ക്ലാസ്സിൽ സാർ നടത്തിയ speed test ൽ എനിക്ക് വിജയിക്കാൻ കഴിഞ്ഞതും സന്തോഷത്തോടെ ഓർക്കുന്നു. " കുട്ടി നോക്കുന്ന കണ്ണാടിയാകണം അധ്യാപകൻ" എന്ന സാറിന്റെ വാക്കുകൾ എനിക്ക് പ്രചോദനമേകി.
ഇന്നത്തെ അവസാനത്തെ ക്ലാസ് ഞങ്ങൾ ഏവരും കാത്തിരുന്ന Physical Education ആയിരുന്നു. ഇന്നലത്തെ അതേ ഉണർവോടെ ground ൽ snatch the kerchief game ന്റെ final round കളിച്ചു.
നാളെ കാണാം എന്ന വാഗ്ദാനത്തോടെ ഇന്ന് മനസ്സിൽ തൊട്ട ഒരുപിടി ഓർമകളുമായി ഞാൻ ഇറങ്ങി........
ഇന്നത്തെ മൊഴി മുത്ത് ......
" Peace begins with smile. " - St Mother Theresa.
Learn From Yesterday.
Live For Today.
Hope For Tommorow.

Comments
Post a Comment