പ്രതീക്ഷയുടെ പൊൻചിറകുകൾ................
2021 ജനുവരി 12
ഒത്തിരി പ്രതീക്ഷയോടെ ഇന്ന് കോളേജിൽ എത്തി. പതിവുപോലെ 9 മണിക്ക് ചാപ്പലിൽ പ്രാർത്ഥന നടന്നു. എല്ലാവരും ഏതെങ്കിലും ഒരു ഓൺലൈൻ ക്ലാസ്സിന് പങ്കെടുക്കണം ബനഡിക്ട് സാർ നിർദേശിച്ചു. തുടർന്ന് നടന്ന ഓപ്ഷണൽ ക്ലാസ്സിൽ Science and functions of science എന്ന വിഷയത്തിൽ നോട്ട് തയ്യാറാക്കി.
രണ്ടാമത്തെ ക്ലാസ് ആൻസി ടീച്ചറുടേതായിരുന്നു. Principles of Development ആയിരുന്നു ഇന്നത്തെ പഠന വിഷയം. Development ന്റെ എല്ലാ principles ഉം ഞങ്ങൾ മനപാഠമാക്കി.
ഉച്ചതിരിഞ്ഞ് ജോജു സാർ " ജീവിതവിജയത്തിന്റെ രഹസ്യങ്ങളെകുറിച്ച് ക്ലാസ് എടുത്തു. ജീവിതത്തിൽ എന്ത് കാര്യവും വ്യത്യസ്തമായി ചെയ്യാൻ സാറിന്റെ ക്ലാസ് പ്രചോദനമേകി.
ഇന്ന് physical education ന് മഴ മൂലം ഗ്രൗണ്ടിൽ ഇറങ്ങാൻ സാധിച്ചില്ല. എങ്കിലും സാർ ഞങ്ങളെ " Find the leader" എന്ന game ക്ലാസ്സിൽ വച്ച് കളിപ്പിച്ചു.എല്ലാവർക്കും ഈ game ൽ പങ്കെടുക്കാൻ സാധിച്ചു. വളരെ രസകരമായ അനുഭവമായിരുന്നു.
Physical Education കഴിഞ്ഞപ്പോൾ ആണ് 2 ദിവസത്തേക്ക് ക്ലാസ് ഉണ്ടാവില്ലെന്ന് പ്രിൻസിപ്പൽ സാർ Announce ചെയ്തത്. അതു കേട്ടപ്പോൾ സങ്കടം ഉണ്ടായെങ്കിലും , അവധിക്ക് ശേഷം കാണാം എന്ന് തെയോഫിലോസിനോട് മൗനമായി പറഞ്ഞ് ഞാനും ഇറങ്ങി.........
ഇന്നത്തെ മൊഴി മുത്ത്................
" പ്രാർത്ഥന എന്റെ ജീവശ്വാസം." - മഹാത്മാ ഗാന്ധി .
" പ്രഭാതത്തിന്റെ താക്കോലും രാത്രിയുടെ ഓടാമ്പലുമാണ് പ്രാർത്ഥന. " - മഹാത്മാ ഗാന്ധി
" പ്രാർത്ഥിച്ചില്ലായിരുന്നുവെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കുമായിരുന്നു." - മഹാത്മാ ഗാന്ധി
"Winners don't do different things. They do things differently. "
"Gratitude is the attitude that will take us to greater altitudes. "
" Fail is the first attempt to learning. " - Dr APJ Abdul Kalam.
Comments
Post a Comment