വീണ്ടും അക്ഷരമുറ്റത്തേക്ക്..............

2021 ജനുവരി 27

ഓൺലൈൻ പഠനത്തിന് വിരാമമിട്ട് വീണ്ടും ഞാൻ എന്റെ തെയോഫിലോസിൽ എത്തി, ഒത്തിരി പ്രതീക്ഷയോടെ...................

ബിജിയുടെ പ്രാർത്ഥനയോടും ശ്രീഭദ്രയുടെ ശുഭചിന്തയോടും കൂടെ ഓപ്ഷണൽ ക്ലാസ്സിന് തുടക്കം കുറിച്ചു. 

മനശാസ്ത്രത്തിലെ മൂന്ന് mental systems സിലൂടെ  കടന്ന് പോയ ജിബി ടീച്ചറുടെ ക്ലാസ്സ്, ID നോട് No പറയാനും Ego യെയും super Ego യെയും സ്വാഗതം ചെയ്യാനുമുള്ള ആഹ്വാനം ഏകി.

അധ്യാപകർക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങളും, കഴിവുകളും  ചർച്ച ചെയ്ത മായ ടീച്ചറുടെ ക്ലാസ്സ് എന്നിലേയ്ക്ക് തന്നെ   തിരിഞ്ഞു നോക്കുവാൻ ഒരവസരം ഏകി.ടീച്ചർ പാടിയ ഗുരു ശ്ലോകം കാതുകളിലും ഹൃദയത്തിലും ജീവസ്പന്ദമായി തുടിക്കുന്നു.........
ജോജു സാറിന്റെ ക്ലാസ് ഇന്ന് ഗ്രൂപ്പ് ഡിസ്കഷനുള്ള വേദിയായിരുന്നു.ഒരു ഗ്രൂപ്പിൽ ഒത്തിരി പേരോട് ഇടപെടാനും,ആശയസംവേദനം നടത്തുവാനും ,നല്ലൊരു team spirit ഓടെ മുന്നോട്ട് പോകാനുമുള്ള ഒരു അവസരം.പല ഓപ്ഷണലിലെ കൂട്ടുകാർ ഒരുമിച്ച് ഇരുന്ന് ആശയങ്ങൾ പങ്ക് വച്ചത് എന്റെ ജീവിതത്തിലെ ഒരു വേറിട്ട അനുഭവമായിരുന്നു............
Kho Kho game ആണ് ഇന്നത്തെ physical education ലെ താരം. ഗ്രൗണ്ടിലെ warm up മനസ്സിൽ നവാന്മേഷമായി പടരുന്നു........

ഈ അക്ഷരമുറ്റം ഇന്നും എനിക്കുവേണ്ടി ഒത്തിരി കൗതുക കാഴ്ചകളും, വേറിട്ട ജീവിതാനുഭവങ്ങളും കരുതി വയ്ച്ചിട്ടുണ്ടായിരുന്നു.

തെയോഫിലോസിലെ അക്ഷര വെളിച്ചത്തെ ചുറ്റുമുള്ളവരിലേയ്ക്ക് പകരാൻ ഒരു മിന്നാമിനുങ്ങാകാൻ കഴിഞ്ഞ സംതൃപ്തിയോടെ ഇന്നത്തെ ചിന്തകൾക്ക് വിരാമമിടുന്നു...........

ഇന്നത്തെ മൊഴി മുത്ത്.......................

The mediocre teacher tells.
The good teacher explains.
The superior teacher demonstrates.
The great teacher inspires.

                      - William Arthur Ward 




Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊