ഗൂഗിൾ മീറ്റ് ചങ്ങാതിക്ക് ഗുഡ്ബൈ.......

2021 ജനുവരി 25


ഗൂഗിൾ മീറ്റിലെ അഞ്ചാമത്തെയും അവസാനത്തെയും പഠന ദിനമായിരുന്നു ഇന്ന്. Health and Physical Education ക്ലാസ്സ് ആയിരുന്നു ഗൂഗിൾ മീറ്റിലൂടെ ആദ്യം എന്റെ മുന്നിൽ എത്തിയത്.യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, ഫിസിക്കൽ എഡ്യൂക്കേഷന്റെ ഗുണങ്ങളെകുറിച്ചുമാണ് ഇന്ന് ജോർജ്ജ് സാർ പറഞ്ഞത്.

കഴിഞ്ഞ ദിവസം പഠിച്ച അനുലോമ വിലോമ പ്രാണായാമം ഒരിക്കൽ കൂടി ചെയ്ത ശേഷം ഞങ്ങൾ ബ്രഹ്മരി പ്രാണായാമത്തിലേക്ക് കടന്നു. വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു ഈ പ്രാണായാമവും ഞങ്ങൾക്ക് സമ്മാനിച്ചത്.ഒരു പ്രാണായാമവും അറിയില്ലായിരുന്ന എനിക്ക് ഇപ്പോൾ രണ്ട് പ്രാണായാമങ്ങൾ അറിയാം എന്ന് പറയുന്നതിൽ ഏറെ സന്തോഷം........

ഗൂഗിൾ മീറ്റ് രണ്ടാമത് എനിക്ക് സമ്മാനിച്ചത് ഷൈനി ടീച്ചറുടെ ഓപ്ഷണൽ ക്ലാസ്സ് ആയിരുന്നു. ബിജി അവതരിപ്പിച്ച Thought for the day യും, Vocabulary words ഉം ടീച്ചർ വിശദീകരിച്ചു. Scientific Temper & Literacy യെ കുറിച്ച് നോട്ട് തയ്യാറാക്കാൻ ആയിരുന്നു ഇന്ന് ടീച്ചർ തന്ന വർക്ക്. 

അങ്ങനെ 5 ദിവസം നീണ്ടു നിന്ന ഗൂഗിൾ മീറ്റ് ചങ്ങാതിയുമായുള്ള സൗഹൃദത്തിന് ഇവിടെ തിരശ്ശീല വീഴുന്നു.നാളെ വീണ്ടും പഴയതുപോലെ കോളേജിൽ എത്തിയുള്ള പഠനം സാധ്യമാകും എന്ന് കേൾക്കുമ്പോൾ തെയോഫിലോസിലെത്താൻ മനസ്സും ശരീരവും ഒരുപോലെ വെമ്പുന്നു........

ഇന്നത്തെ മൊഴി മുത്ത്.....................

▪"If you want to shine like a sun, first burn like a sun. " - Dr APJ Abdul Kalam. 

Comments

Post a Comment

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊