അധ്യാപക വിദ്യാർത്ഥി ജീവിതത്തിലേക്ക് ഒരു പ്രയാണം...............

2021 ജനുവരി 11

കഴിഞ്ഞ രണ്ട് ദിവസത്തെ അവധിക്കുശേഷം കഴിഞ്ഞുപോയ ദിനത്തിന്റെ ഓർമകളും, ഇന്നിന്റെ പ്രതീക്ഷയുമായി ഞാൻ എന്റെ പ്രിയപ്പെട്ട തെയോഫിലോസിൽ എത്തി. 

കോളേജ് ചാപ്പലിൽ ബഹുമാനപ്പെട്ട ബനഡിക്ട് സാർ നേതൃത്വം നൽകിയ പ്രാർത്ഥന ഈ ദിനത്തെ കൂടുതൽ ധന്യമാക്കി.
 മായ ടീച്ചറിന്റെ ക്ലാസ് ആയിരുന്നു ആദ്യം. Styles of learning , Characteristics of education, Curriculum ഒക്കെ ആയിരുന്നു ഇന്നത്തെ പഠന വിഷയം. ഇന്നത്തെ ക്ലാസ്സിൽ ഞങ്ങൾ എല്ലാവരും ചേർന്ന് പാട്ട് പാടിയതായിരുന്നു എന്നെ ഏറെ ആസ്വദിപ്പിച്ചത്.

ആൻസി ടീച്ചറുടെ സൈക്കോളജി ക്ലാസ് ആയിരുന്നു രണ്ടാമത്. Growth and Development ആയിരുന്നു ഇന്നത്തെ പഠന വിഷയം. ഇന്ന് പഠിപ്പിച്ച concepts ഒക്കെ ക്ലാസ്സിൽ വച്ച് തന്നെ പഠിക്കാൻ സാധിച്ചു എന്നത് സന്തോഷത്തോടെ ഓർക്കുന്നു. 

ഉച്ചയ്ക്ക് ശേഷം ഷൈനി ടീച്ചറുടെ optional ക്ലാസ് ആയിരുന്നു. ടീച്ചർ ഞങ്ങളെ കോളേജ് ലൈബ്രറിയിൽ കൊണ്ട് പോയി. കോളേജ് ലൈബ്രറി പരിചയപ്പെടുവാനും പുസ്തകങ്ങളുമായി കൂട്ട് കൂടുവാനും ഉള്ള അവസരമായിരുന്ന് അത്.Science and functions of science എന്ന വിഷയത്തിൽ നോട്ട് തയ്യാറാക്കാനായി ഞങ്ങൾ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുത്തു. 

അവസാനത്തെ ക്ലാസ് physical education ന്റെതായിരുന്നു.ഇന്ന് ഞങ്ങൾ Dodge the ball എന്ന മൈനർ ഗെയിം കളിച്ചു. വളരെ ആവേശത്തോടും സന്തോഷത്തോടും കൂടെ ഞങ്ങൾ എല്ലാവരും ഇതിൽ പങ്കെടുത്തു. 

നാളെ കാണാം എന്ന വാഗ്ദാനവുമായി ഇന്നിന്റെ ഒരുപിടി നല്ല ഓർമകളുമായി ഞാൻ എന്റെ തെയോഫിലോസിനോട് യാത്ര പറഞ്ഞു..........

ഇന്നത്തെ മൊഴി മുത്ത്............

"What is the hardest task in the world? To think. " - R.W Emerson

" ഇന്ത്യയുടെ ഭാവി തീരുമാനിക്കപ്പെടുന്നത് ക്ലാസ് മുറികളിൽ ആണ്. " - Dr S Kothari.

Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊