വർണ്ണാഭമായ ലോകം........

2021 ജനുവരി 18

 അഞ്ച് ദിവസത്തെ അവധിക്കുശേഷം ഞാൻ എന്റെ തെയോഫിലോസിൽ എത്തി. പതിവുപോലെ കോളേജ് ചാപ്പലിലെ പ്രാർത്ഥനയോടെ ഇന്നത്തെ ദിനം ആരംഭിച്ചു.

ഇന്നത്തെ ആദ്യത്തെ ക്ലാസ് ജിബി ടീച്ചറുടേതായിരുന്നു. Educational psychology ആയിരുന്നു പഠന വിഷയം.  തലയിൽ ബുക്ക് വച്ചിട്ട്  ചിത്രം വയ്ക്കാൻ തന്ന activity ക്ലാസ്സിൽ പൊട്ടിചിരി സൃഷ്ടിച്ചു.ഇഷ്ടമുള്ള ഒരു രൂപം മനസ്സിൽ ഓർത്ത് 3 മിനിറ്റ് അതിനെക്കുറിച്ചോർത്ത് മനസ്സിൽ സഞ്ചരിക്കാൻ ഉള്ളതായിരുന്നു രണ്ടാമത്തെ activity. ഷാരൂഖാന്റെ " ഹർ ഘടി ബഥൽ രഹി ഹേ" എല്ലാവരും ഒന്നിച്ചു പാടിയപ്പോൾ ലഭിച്ച സന്തോഷം വളരെയായിരുന്നു. 

 ഇന്ന് ഞങ്ങളുടെ canteen inaguration ആയിരുന്നു. സുഹൃത്തുക്കളോടൊത്ത് ഭക്ഷണം കഴിക്കാനും സന്തോഷം പങ്കുവെക്കുവാനും, തമാശ പറയാനും ഒരിടം കൂടി തെയോഫിലോസിൽ ഞങ്ങൾക്ക് കൈവന്നിരിക്കുന്നു.......


മായ ടീച്ചറുടെ ക്ലാസ് Meanings and definitions of education നെകുറിച്ചായിരുന്നു.വളരെ ലളിതമായ രീതിയിൽ വലിയ ഒരു concept നെ ടീച്ചർ ഞങ്ങൾക്ക് പരിചയപ്പെടുത്തി. 

ഉച്ചകഴിഞ്ഞുള്ള optional ക്ലാസ്സും , Physical Education നും Team work ന്റെ മഹത്വം ഞങ്ങളെ പഠിപ്പിച്ചു. ഇന്നും ഞങ്ങൾ Dodge the ball game ആണ് കളിച്ചത്. 

ഇതുവരെയുള്ള പഠനത്തിൽ നിന്ന് വ്യത്യസ്തമായ അനുഭവമാണ് തെയോഫിലോസിലെ അധ്യാപക വിദ്യാർത്ഥി ജീവിതം എനിക്ക് നൽകുന്നത്. ജീവിതം കുറേക്കൂടി വർണ്ണാഭമായത് പോലെ.................

ഇന്നത്തെ മൊഴി മുത്ത്................

" If you are working on something that you really care about, you don't have to be pushed. The vision pulls you." 
                                                 - Steve Jobs

" The destiny of India being shaped in her classroom. " - Dr S Kothari 

Comments

Popular posts from this blog

ജീവിതസപര്യയിൽ പെൻസിലാകാം ✍

ദിവ്യമായ നാല് സത്യങ്ങൾ..................

Insight In-depth.........😊