തലച്ചോറിൽ നിന്ന് ഹൃദയത്തിലേക്കുള്ള ദൂരം.
2021 സെപ്റ്റംബർ 9
മായ ടീച്ചറുടെ ക്ലാസ്സോടെ ഇന്നത്തെ ഓൺലൈൻ പഠനത്തിനു തുടക്കം കുറിച്ചു. Practicum തയ്യാറാക്കുന്ന വിധമാണ് ടീച്ചർ ഞങ്ങളുമായി സംവദിച്ചത്. അതോടൊപ്പം practicum ത്തിന്റെ വിഷയവും തിരഞ്ഞെടുക്കാൻ സാധിച്ചു. 😊സോഷ്യൽ സയൻസിലെ പ്രിയ സുഹൃത്തുക്കളുടെ സംഘചർച്ചാ അവതരണം ആൻസി ടീച്ചറുടെ ക്ലാസ്സിന് തിളക്കമേകി.കോത്താരി കമ്മീഷൻ വ്യക്തവും, ഹൃദൃവുമായി അവർ അവതരിപ്പിച്ചു. 👏👏
Affective & psychomotor domain ചർച്ച ചെയ്യപ്പെട്ട ജോജു സാറിന്റെ ക്ലാസ്സ് കുട്ടികളുടെ തലച്ചോറിൽ മാത്രം ഇറങ്ങിചെല്ലുന്ന അധ്യാപകരാകാതെ ഹൃദയത്തെ സ്പർശിക്കുന്ന അധ്യാപകരായി മാറാൻ ഉള്ള ആഹ്വാനം ഏകി. ❤
ഒത്തിരി വർക്കുകൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതായുണ്ട്.
സമയത്തിന്റെ വിലയെ കുറിച്ചുള്ള വ്യക്തമായ ഉൾകാഴ്ച്ചയും ബി എഡ് പഠനം എനിക്കേകുന്നു.😉
ഇന്നിന്റെ ഓർമ്മകളോട് വിട ചൊല്ലി നാളെയുടെ പ്രതീക്ഷകളെ പുൽകാനായി വർക്കുകളാകുന്ന കൂടെപിറപ്പുകളെ കൂട്ട് പിടിച്ച് ഞാനും മുന്നോട്ട് നീങ്ങുന്നു. 😊
ഇന്നത്തെ മൊഴി മുത്ത്............
Always use branded items in life :
For lips - Truth
For voice - Prayer
For Eyes - Sympathy
For hand - Charity
For heart - love
For face - Smile
✨👌😊
ReplyDelete👌👌👌❤️❤️❤️
ReplyDelete