സ്നേഹത്തിൽ കുട ചൂടാം ഈ കൊച്ചു ജീവിതത്തിന്.......❤☂️☂️❤
2021 സെപ്റ്റംബർ 14
സിസ്റ്റർ മരീനയുടെ ഹൃദയസ്പർശിയായ പ്രാർത്ഥനയോടെ ❤ തുടക്കം കുറിച്ച ആൻസി ടീച്ചറുടെ ക്ലാസ്സിൽ
നാച്വറർ സയൻസ് ഓപ്ഷണലിന്റെ സംഘചർച്ചാ അവതരണം വർണ്ണമേകി. പ്രിയ സുഹൃത്തുകൾ ഏറെ ഹൃദൃമായ രീതിയിൽ കോത്താരി കമ്മീഷനെ വ്യക്തമാക്കി.👏👏👏
മലയാളം ഓപ്ഷണലിലെ പ്രിയ സുഹൃത്ത് ആനിയുടെ പ്രാർത്ഥനാ ഗാനത്തോടെ ജിബി ടീച്ചറുടെ ക്ലാസ്സ് ആരംഭിച്ചു.
ദൈവം സമ്മാനിച്ച അമൂല്യമായ ഈ ജീവിതത്തെ കൂടുതൽ സ്നേഹിക്കാനും, ജീവിതത്തിലെ ഓരോ നിമിഷവും സന്തോഷം കണ്ടെത്തുവാനും പ്രാർത്ഥനാഗാനം എനിക്ക് ആഹ്വാനം ഏകി. 😘
പഠനം പഠനവിഷയമായ ജിബി ടീച്ചറുടെ ക്ലാസ്സിൽ Learning, Types of learning, Factors affecting learning, Learning curve, Plateau ഒക്കെയാണ് ടീച്ചർ ഞങ്ങളുമായി സംവദിച്ചത്.
ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസ്സ് ഞങ്ങൾക്കായി കരുതിയിരുന്നത് Tournaments ആയിരുന്നു . ⛹️♂️🏏🎾
വിവിധ Tournaments ലെ Matches കടലാസിൽ മാർക്ക് ചെയ്യപ്പെട്ട നിമിഷങ്ങൾ.📖✏
ജീവിതമൂല്യങ്ങളുടെ വർണ്ണത്തെ ഹൃദയത്തിൽ കോറിയിട്ട് ഓൺലൈൻ പഠനത്തിലെ ഒരു പൂവിതൾ കൂടി ഇവിടെ കൊഴിയുന്നു. 🥀
ഇന്നത്തെ മൊഴി മുത്ത്................
" One moment can change a day.
One day can change a life.
One life can change the world. "
- Buddha.
Comments
Post a Comment