ചപ്പാത്തിയാകേണ്ട, ദോശയാകാം. 😉
2021 സെപ്റ്റംബർ 24
സുഭാഷിന്റെ ഹൃദ്യമായ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച ജിബി ടീച്ചറുടെ ക്ലാസ്സിൽ Learning theories ആയിരുന്നു ഞങ്ങളെ കാത്തിരുന്നത്.
ചൂടേൽക്കുമ്പോൾ
വീർത്തുവരുന്ന ചപ്പാത്തിയും, ചൂടേൽക്കുമ്പോൾ മൃദുവായി സുഷിരങ്ങൾ ഉണ്ടാകുന്ന ദോശയും ടീച്ചർ അവതരിപ്പിച്ചു.ജീവിതപ്രതിസന്ധികളാകുന്ന ചൂടേൽക്കുമ്പോൾ ദുഃഖം കൊണ്ട് ചപ്പാത്തിയെ പോലെ വീർക്കാതെ, ദോശയെ പോലെ സുഷിരങ്ങൾ ഉണ്ടാക്കി ആ ദുഃഖത്തെ പുറം തള്ളി മൃദുവായി മാറുവാനുള്ള ആഹ്വാനം ടീച്ചറുടെ വാക്കുകൾ ഏകി.❤
ഓപ്ഷണൽ ക്ലാസ്സിൽ അഖിലയുടെ പ്രാർത്ഥനയും, അഷ്നയുടെ ശുഭചിന്തയും നിറമേകി.💛ഫാത്തിമയുടേയും, ശ്രീ ലക്ഷ്മിയുടെയും പുസ്തകാസ്വാദന അവതരണവും മികച്ച രീതിയിൽ നടന്നു.👏👏
തുടർന്ന് മുന്നിലെത്തിയ മായ ടീച്ചറുടെ ക്ലാസ്സിൽ population education ആയിരുന്നു ചർച്ചാ വിഷയം.Zero population growth, Demography, consequences of over production നും ചർച്ച ചെയ്യപ്പെട്ട ക്ലാസ്സിൽ population education നെ കുറിച്ച് വ്യക്തമായ ധാരണ ലഭിച്ച നിമിഷങ്ങൾ.😊
ഇന്നിന്റെ ഓർമ്മപുസ്തകത്തെ സ്നേഹതാഴിട്ട് പൂട്ടുന്നു. ❣
നാളയെ ഹൃദൃമായി വരവേൽക്കാനായി...........
ഇന്നത്തെ മൊഴി മുത്ത്.......................
" I have many problems in my life,but my lips don't know that, they always smile."
- Charlie Chaplin.
Comments
Post a Comment