ദിവ്യമായ നാല് സത്യങ്ങൾ..................
2021 സെപ്റ്റംബർ 3
രേവതിയുടെ ഹൃദയസ്പർശിയായ പ്രാർത്ഥനാഗാനത്തോടെ ജിബി ടീച്ചറുടെ ക്ലാസ്സ് ആരംഭിച്ചു. Forgetting ചർച്ച ചെയ്യപ്പെട്ട ക്ലാസ്സ് മറവി എന്ന വസ്തുതയെപറ്റി വ്യക്തമായ അറിവ് നൽകി.
ഓപ്ഷണൽ ക്ലാസ്സിൽ ശ്രീലക്ഷ്മിയുടെ മനോഹരമായ പ്രാർത്ഥനയും ഷെഹ്നയുടെ ശുഭചിന്തയും വർണ്ണമേകി.
Curriculum ചർച്ചാ വിഷയമായ ക്ലാസ്സ്, Hidden curriculum എന്ന ആശയത്തെ ഹൃദയത്തിൽ കോറിയിട്ടു.
Buddhism ത്തിന്റെ curriculum, method of teaching ചർച്ച ചെയ്ത മായ ടീച്ചറുടെ ക്ലാസ്സ് ജീവിതത്തിൽ കൂടെകൂട്ടേണ്ട സനാതനസത്യങ്ങളിലേയ്ക്ക് മനസ്സിനെ തിരിച്ചു.
രണ്ട് ദിവസം അവധിയാണെങ്കിലും ഒത്തിരി കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതായുണ്ട്.വാരാന്ത്യത്തിൽ പതിവുപോലെ പ്രതീക്ഷകളുമായി ഗൂഗിൾ മീറ്റ് ചങ്ങാതിയോട് താൽക്കാലികമായി വിട ചൊല്ലി എന്റെ യാത്ര തുടരുന്നു.....................😊
ഇന്നത്തെ മൊഴി മുത്ത്.................
" The key to being is knowing you have the power to choose what to accept and what to let go."
- Dodinsky.
Comments
Post a Comment